Search
  • Follow NativePlanet
Share
» »മൂന്നാർ യാത്രയ്ക്ക് ഒരു ദിവസം കൂട്ടിയെടുത്തോ; രാജമല കാണാം, വരയാടുകളെയും.. അപൂർവ്വ കാഴ്ചകളുടെ സുന്ദരയിടം

മൂന്നാർ യാത്രയ്ക്ക് ഒരു ദിവസം കൂട്ടിയെടുത്തോ; രാജമല കാണാം, വരയാടുകളെയും.. അപൂർവ്വ കാഴ്ചകളുടെ സുന്ദരയിടം

പാറക്കൂട്ടങ്ങൾക്കപ്പുറത്തും പൊന്തി നിൽക്കുന്ന ചെടികൾക്കിടയിലൂടെയും കാണുന്ന വരയാടുകൾ... കോടമഞ്ഞ് വന്നു മൂടുമ്പോൾ കാഴ്ച ഒരു നിമിഷം മറയുമെങ്കിലും വീണ്ടും മനോഹരമായ കുറേ നിമിഷങ്ങൾ സമ്മാനിക്കുന്ന ഒരിടം. ഏതാണ് സ്ഥലമെന്ന് പിടികിട്ടിയില്ലേ... നമ്മുടെ ഇരവികുളം ദേശീയോദ്യാനത്തിലെ രാജമല തന്നെ. രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷം രാജമല വീണ്ടും സഞ്ചാരികൾക്കായി തുറന്നിരിക്കുകയാണ്.

മൂന്നാറിലേക്ക് ഈ അവധിക്കാലത്ത് ഒരു യാത്ര പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ സന്ദർശിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയിൽ ഇനി രാജമല കൂടി ധൈര്യമായി ഉൾപ്പെടുത്താം. കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിക്കുന്ന ഇവിടം മൂന്നാറിൽ തീർച്ചയായും കണ്ടിരിക്കേണ്ട ഒരിടം കൂടിയാണ്. കേരളത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം എന്ന പ്രത്യേകതയും ഇരവികുളത്തിനുണ്ട്.

Rajamala In Eravikulam National Park Opens For Visitors

PC:Nandhu Kumar/Unspalsh

വംശനാശ ഭീഷണി നേരിടുന്ന വരയാടുകളുടെ പ്രധാന ആവാസ കേന്ദ്രമായ ഇവിടെ അവയുടെ പ്രജനന കാലത്ത് സന്ദർശകരെ അനുവദിക്കില്ല. ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ്
വരയാടുകളുടെ പ്രജനനകാലം. അവരുടെ സുരക്ഷിതത്വം ഒഴിവാക്കുന്നിനായാണ് ഈ സമയത്ത് സന്ദർശകർക്ക് വിലക്ക്. തുടർന്ന് എല്ലാ വർഷവും ഏപ്രിൽ ആദ്യ വാരം മുതൽ സഞ്ചാരികളെ അനുവദിച്ച് തുടങ്ങും. ഇരവികുള്തതെ സന്ദർശക സോണിലാണ് രാജമല ഉൾപ്പെടുന്നത്.

ഇപ്പോഴിതാ, രാജമല തുറന്നതോടെ വേനൽക്കാല യാത്രകളിൽ പ്രധാനപ്പെട്ട ഒരിടമായി ഇരവികുളം മാറും, സഞ്ചാരികളുടെ തിരക്കും ബഹളങ്ങളും വരയാടുകളുടെ രസകരമായ കാഴ്ചകളും ഒക്കെയുള്ള സമയമാണ് ഇനി ഇവിടെയുള്ളത്. മൂന്നാർ യാത്രയിൽ കുറഞ്ഞത് അര ദിവസമെങ്കിലും മാറ്റിവെച്ചാലേ ഇവിടെ വന്ന് ആവശ്യത്തിന് സമയം ചെലവഴിച്ച് കണ്ടു മടങ്ങുവൻ കഴിയൂ.

രാജമല ടിക്കറ്റ് ബുക്കിങ്

ഓൺലൈൻ ആയി സന്ദർശകർക്ക് രാജമലയിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യാം. മുൻകൂർ ബുക്കിങ്ങിനും പ്രവേശന കവാടമായ അഞ്ചാം മൈലിലെത്തി അവിടുന്ന് ഓണ്‍ലൈൻ ആയി ബുക്ക് ചെയ്യുവാനും അവസരമുണ്ട്. കഴിഞ്ഞ വര‍്ഷം മുതൽ അഞ്ചാം മൈലിൽ സൗജന്യ വൈ ഫൈ സൗകര്യം ഏർപ്പെടുത്തുകയും ചെയ്തിരുന്നു,

രാജമല പ്രവേശന സമയം, ബുക്കിങ് നിരക്ക്

രാവിലെ എട്ട് മുതൽ വൈകീട്ട് 4.30 വരെയാണ് സന്ദർശന സമയം. മുതിർന്നവർക്ക് 200 രൂപയും, സ്കൂൾ വിദ്യാർത്ഥികൾക്ക് 150 രൂപയും വിദേശികൾക്ക് 500 രൂപയുമാണ് പ്രവേശന നിരക്ക്. ശ്രദ്ധിക്കേണ്ടത്, ഒരു ദിവസം പരമാവധി 2800 പേർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക. എന്നതാണ്. ഇവിടേക്ക് വരാൻ ആഗ്രഹിക്കുന്നുവെങ്കിൽ നേരത്തെ ടിക്കറ്റ് എടുത്ത് പ്രവേശനം ഉറപ്പിക്കുക എന്നതാണ്.

രാജമല വാട്സ്ആപ്പ് വഴി ടിക്കറ്റ് ബുക്കിങ്

ഇത്തവണ രാജമല സന്ദർശനം കൂടുതൽ എളുപ്പമുള്ളതാക്കുവാന്‍ വാട്സ്ആപ്പ് വഴിയും ടിക്കറ്റ് ബുക്കിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 8547603222 എന്ന നമ്പറിലേക്ക് Hi എന്ന മെസേജ് ചെയ്യുകയോ അല്ലെങ്കിൽ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ക്യു ആർ കോഡ് സ്കാൻ ചെയ്യുകയോ ചെയ്താൽ മതി. തുടർന്ന് ചാറ്റിൽ വരുന്ന വിശദാംശങ്ങൾ നല്കി എളുപ്പത്തില് ബുക്കിങ് പൂർത്തിയാക്കാം. കൂടാതെ ഇരവികുളം നാഷനൽ പാർക്കിന്റെ വെബ്സൈറ്റ് മുഖേനയോ മൂന്നാർ വൈൽഡ് ലൈഫ് എന്ന വെബ്സൈറ്റ് മുഖേനയോ ബുക്ക് ചെയ്യാം

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+