മഹാവിഷ്ണുവിന്‍റെ ഏഴാമത്തെ അവതാരമായ ശ്രീരാമൻ നന്മയുടെ ദൈവസങ്കല്പമായാണ് അറിയപ്പെടുന്നത്. ഉത്തമപുരുഷനായി ഐതിഹ്യങ്ങൾ പ്രഘോഷിക്കുന്ന രാമനെ ഭാരതത്തിൽ മാത്രമല്ല, പല ഏഷ്യൻ രാജ്യങ്ങളിലും ആരാധിക്കുന്നുണ്ട്. അയോദ്ധ്യയിൽ ദശരഥ മഹാരാജാവിന്‍റെയും കൗസല്യയുടെയും മകനായി ജനിച്ച ശ്രീരാമന്‍റെ ജന്മദിവസമാണ് രാമനവമി. ചൈത്രമാസത്തിലെ ഒൻപതാം നാള്‍ ആഘോഷിക്കുന് ഈ ദിവസം ഈ വർഷം മാർച്ച് 30നാണ്.
രാമനവമി ദിനത്തില്‍ രാമ ക്ഷേത്രങ്ങൾ ദർശിക്കുന്നതും പ്രാർത്ഥനകൾ നടത്തുന്നതും സവിശേഷമാണ്. ഇതാ ഈ രാമനവമിയിൽ രാമനെ രാജാവായി ആരാധിക്കുന്ന ഒരു ക്ഷേത്രം പരിചയപ്പെടാം.

രാമ രാജ ക്ഷേത്രം
മധ്യ പ്രദേശിലെ ഓർച്ചയിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കംചെന്ന രാമ ക്ഷേത്രങ്ങളിൽ ഒന്നാണ് രാമ രാജ ക്ഷേത്രം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പതിനായിരക്കണക്കിന് വിശ്വാസികൾ എത്തിച്ചേരുന്ന ഇവിടം ഇവിശ്വസനീയമായ പല ആചാരങ്ങൾക്കും വിശ്വാസങ്ങൾക്കും പ്രസിദ്ധമാണ്. ഓർച്ച ക്ഷേത്രം എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്.
രാജാവായി രാമൻ
ക്ഷേത്രത്തിന്‍റെ പേരു പോലെ തന്നെ, രാമനെ ഇവിടെ രാജാവായി ആണ് ആരാധിക്കുന്നത്. ഓർച്ചയുടെ രാജാവ് എന്നാണ് ഇവിടുത്തെ രാമൻ അറിയപ്പെടുന്നത്. ഒരു രാജാവിനെ പോലെയെന്നു പറയുമ്പോൾ രാമന്റെ പ്രതിഷ്ഠ ഒരു കൊട്ടാരത്തിനുള്ളിലാണ് എന്നതാണ് ഓർമ്മിക്കേണ്ട മറ്റൊരു കാര്യം. ഒരു രാജാവിനെ എങ്ങനെ ശുശ്രൂഷിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവോ അതുപോലെ തന്നെയാണ് ഇവിടെയും. എല്ലാ ദിവസവും ഒരു ഗാർഡ് ഓഫ് ഓണർ രാമന് നല്കുന്നു. രാമന് നല്കുന്ന ഭക്ഷണവും മറ്റ് സൗകര്യങ്ങളും എല്ലാം ഒരു രാജാവിന് നല്കുന്ന പോലെ തന്നെയാണ്.. എല്ലാ ദിവസവും രാമന് സായുധ വന്ദനവും നല്കുന്നു.
രാമനൊപ്പം, സീത, സുഗ്രീവൻ, ദുര്‍ഗ്ഗാ, ഹനുമാന്‍, ജാംബവാൻ തുടങ്ങിയവരെയും ക്ഷേത്രത്തിൽ ആരാധിക്കുന്നു.

പത്മാനസത്തിൽ
പത്മാസനത്തിൽ,ഇടതുകാൽ മാത്രം വലത് തുടയ്ക്ക് മുകളിലൂടെ വച്ചിരിക്കുന്ന രൂപത്തിലാണ് രാമനുള്ളത്. എല്ലാ ദിവസവും ഇടത് കാൽവിരലിൽ ചന്ദനം തേക്കുന്ന ഒരാചാരവും നിലനില്‍ക്കുന്നു. മാത്രമല്ല, വലതുകയ്യിൽ വാളും ഇടതു കൈയിൽ പരിചയും കാണാം. ഇടതുകാലിന്റെ പെരുവിരലിൽ നോക്കിയാൽ ഭക്തരുടെ ആഗ്രഹം സഫലമാകുമെന്നാണ് വിശ്വാസം. ഒരു കയ്യിൽ വാളും മറുകയ്യിൽ പരിചയും പിടിച്ചിരിക്കുന്ന രൂപമാണ് രാമനുള്ളത്.

PC:Ram Raja Temple
രാജ്ഞിയുടെ കൊട്ടാരത്തിലെ രാമൻ
ഇവിടുത്തെ രാജ്ഞിയുടെ കൊട്ടാരത്തിലാണ് രാമനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഓർച്ചയിലെ രാജാവ് മധുകർ ഷാ ജു ദേവ് കടുത്ത കൃഷ്ണ ഭക്തയും അദ്ദേഹത്തിന്റെ ഭാര്യ ഗണേഷ് കുൻവാരി രാമ ഭക്തയുമായിരുന്നു. ഒരിക്കൽ അവർ കൃഷ്ണ ദർശനത്തിനായി ക്ഷേത്രത്തിൽ പോയപ്പോൾ ക്ഷേത്രം അടച്ചിരുന്നു. തിരികെ പോകാൻ രാജ്ഞി ആഗ്രഹിച്ചെങ്കിലും രാജാവിന് അവിടെ നിൽക്കുവാനായിരുമ്മു താല്പര്യം. ആ സമയം നിരവധി ആളുകൾ കൃഷ്ണനെ പ്രകീർത്തിച്ച് നൃത്തം ചെയ്യുകയും പാട്ടുപാടുകയും ചെയ്ചിരുന്നു. രാജാവും രാജ്ഞിയും അവരോട് ചേർന്നു ആരാധിച്ചു. ഇതേ സമയം തന്നെ ഭഗവാൻ കൃഷ്ണനും രാധയും അവരോടൊപ്പം നൃത്തം ചെയ്തുവെന്നും ആ നിമിഷം സ്വർഗത്തിൽ നിന്ന് സ്വർണ്ണ പൂക്കൾ വർഷിക്കപ്പെട്ടുവെന്നും വിശ്വസിക്കപ്പെടുന്നു.
ഈ സംഭവത്തിനു ശേഷം രാജാവ് രാജ്ഞിയോട് തന്നോടൊപ്പം കൃഷ്ണ ക്ഷേത്രത്തിൽ വരുവാൻ ആവശ്യപ്പെട്ടു. എന്നാൽ രാമഭക്തയായ രാജ്ഞി അയോധ്യയിലേക്ക് പോകാൻ തീരുമാനിച്ചിരുന്നു. ദേഷ്യപ്പെട്ട രാജാവ് രാമന്റെ ശിശു രൂപം കൈയിലുണ്ടെങ്കിൽ മാത്രം മടങ്ങിവന്നാൽ മതിയെന്നും എങ്കിൽ മാത്രമേ രാജ്ഞിയുടെ യഥാർത്ഥ ഭക്തി സ്വീകരിക്കുകയുള്ളൂ എന്നും പറഞ്ഞു. വെല്ലുവിളി സ്വീകരിച്ച് രാജ്ഞി അയോധ്യയിലേക്ക് പോയി. തിരകെ രാമനെ കൊണ്ടുവരുമ്പോൾ ഒരു ക്ഷേത്രം (ചതുർഭുജ് ക്ഷേത്രം) പണിയാൻ തന്റെ ദാസന്മാരോട് ആവശ്യപ്പെടുകയും ചെയ്തു.

PC:Ram Raja Temple
അയോധ്യയിലെത്തിയ രാജ്ഞി സരയു നദിക്കടുത്തുള്ള ലക്ഷ്മണ കോട്ടയ്ക്കടുത്തിരുന്ന രാമനെ ആരാധിക്കുവാന് തുടങ്ങി. നാളുകൾ കഴിഞ്ഞിട്ടും രാനൻ പ്രത്യക്ഷപ്പെടാതെ വന്നപ്പോൾ രാജ്ഞി സരയൂ നദിയിൽ മുങ്ങിമരിക്കുവാൻ തീരുമാനിച്ചു. അപ്പോൾ രാജ്ഞിയുടെ മടിയിൽ രാമൻ കുട്ടിയുടെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടു. അങ്ങനെ രാമൻ ഒരു വരം ചോദിക്കുവാൻ ആവശ്യപ്പെട്ടപ്പോൾ തന്റെ കൂടെ ഓർച്ചയിലേക്ക് വരണമെന്ന് അവർ പറഞ്ഞു. അത് സമ്മതിച്ച രാമൻ കുറച്ച് നിബന്ധനകളും വെച്ചു. പുഖ് നക്ഷത്രത്തിൽ മാത്രമേ താൻ സഞ്ചരിക്കുകയുള്ളുവെന്നും പുഖനക്ഷത്രം അവസാനിച്ചാൽ ഞാൻ നിർത്തി വീണ്ടും പുഖനക്ഷത്രം വരുമ്പോൾ യാത്ര തുടരുകയുള്ളൂ എന്നായിരുന്നു അതിലൊന്ന്. മറ്റൊന്ന് ഓർച്ചയിലെത്തുമ്പോൾ രാജസ്ഥാനം നല്കണമെന്നതായിരുന്നു. ശിശുരൂപത്തിൽ രാജ്ഞിക്കൊപ്പം സഞ്ചരിക്കുന്നതിനാൽ ആദ്യം എവിടെ ഇരുത്തുന്നുവോ അവിടെ താൻ വസിക്കുകയുള്ളുവെന്നും രാമൻ പറഞ്ഞു.

PC:Ram Raja Temple
അങ്ങനെ പുഖ്നക്ഷത്രത്തിൽ മാത്രം സഞ്ചരിച്ച് 8 മാസവും 27 ദിവസവും എടുത്ത് രാജ്ഞി അയോധ്യയിൽ നിന്നും ഓർച്ചയിലെത്തി. അങ്ങനെ കൊട്ടാരത്തിലെത്തിയ രാജ്ഞി പിറ്റേ ദിവസം ചതുർഭുജ് ക്ഷേത്രത്തിലേക്ക് പോകുവാനായി അന്ന് രാജ്ഞിയുടെ കൊട്ടാരത്തിൽ വിശ്രമിച്ചു. എന്നാൽ പിറ്റേന്ന് പോകാന്‍ നേരം നേരത്തെ പറഞ്ഞതനുസരിച്ച് രാമൻ തന്നെ ഇരുത്തിയ ഇടത്ത് ഒരു വിഗ്രഹമായി മാറി. അങ്ങനെ രാമൻ ഈ കൊട്ടാരത്തിൽ റാണി മഹലിൽ ഇന്നും വസിക്കുന്നു എന്നാണ് വിശ്വാസം. അതേപോലെ ഓർച്ചയിലെ രാജാവ് ആയി രാമനെ ആക്കുകയും ചെയ്തു എന്നാണ് വിശ്വാസം.

PC:Ram Raja Temple
ക്ഷേത്രത്തിലെ പ്രധാന ആഘോഷം രാമനവമിയാണ്. ഈ സമയത്ത് രാമന്റെ വിഗ്രഹം ക്ഷേത്രത്തിനുള്ളിൽ നിന്ന് പുറത്തെ സിംഹാസനത്തിലേക്ക് മാറ്റും. ഈ സമയത്ത് രാമനെ കാണുവാനും പ്രാർത്ഥിക്കാനുമായി നിരവധി വിശ്വാസികൾ എത്തുന്നു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












