Search
  • Follow NativePlanet
Share
» »രാമായണ യാത്രകൾക്കൊരുങ്ങാം, രാമപുരം നാലമ്പല പാക്കേജുമായി കെഎസ്ആർടിസി, ബുക്കിങ് തുടങ്ങി

രാമായണ യാത്രകൾക്കൊരുങ്ങാം, രാമപുരം നാലമ്പല പാക്കേജുമായി കെഎസ്ആർടിസി, ബുക്കിങ് തുടങ്ങി

കർക്കടക മാസത്തേയ്ക്കുള്ള കാത്തിരിപ്പിലാണ് വിശ്വാസികള്‍. രാമായണ പാരായണവും നാലമ്പല ദർശനവും ഒക്കെയായി തിരക്കുള്ള സമയം. മഴയെത്ര പെയ്താലും കാലാവസ്ഥ പ്രതികൂലമാണെങ്കിലും നാലമ്പല ദർശനം വിശ്വാസികൾ മുടക്കാറില്ല. കേരളത്തിൽ കോട്ടയം രാമപുരം, എറണാകുളം, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിലാണ് നാലമ്പലങ്ങൾ സ്ഥിതി ചെയ്യുന്നത്. ശ്രീരാമനും സഹോദരങ്ങളായ ലക്ഷ്മണൻ, ഭരതൻ, ശത്രുഘനൻ എന്നിവർക്കുമായി സമർപ്പിച്ചിരിക്കുന്ന ക്ഷേത്രങ്ങളാണിവ.‍

ഈ വർഷത്തെ രാമായണ മാസത്തിന്‍റെ ഭാഗമായി കോഴിക്കോട് കെ എസ് ആർ ടി സി രാമായണ നാമ്പല യാത്ര സംഘടിപ്പിക്കുകയാണ്. കോട്ടയം രാമപുരത്തെ നാലമ്പലങ്ങളിലേക്കാണ് ആദ്യ യാത്ര പ്രഖ്യാപിച്ചിരിക്കുന്നത്. നാലമ്പല ദർശന പാക്കേജിനെക്കുറിച്ചും നാലമ്പലങ്ങൾ, ദർശന പ്രാധാന്യം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും വിശദമായി വായിക്കാം.

കർക്കടകം 2024

ഈ വർഷത്തെ കർക്കടകം ജൂലൈ 16 ചൊവ്വാഴ്ച ആരംഭിച്ച് ഓഗസ്റ്റ് 16 വെള്ളിയാഴ്ച വരെയാണ്. ഓഗസ്റ്റ് 2 ശനിയാഴ്ചയാണ് കർക്കടക വാവ്. കർക്കകടകത്തിലെ ഏതു ദിവസത്തിലം നാലമ്പലങ്ങൾ ദർശിക്കുന്നത് പുണ്യമാണെന്നാണ് വിശ്വാസം.
ഒറ്റ ദിവസത്തിൽ നാലു ക്ഷേത്രങ്ങളും തൊഴുത് ദർശനം പൂർത്തിയാക്കിയാൽ മാത്രമേ നാലമ്പല ദർശനത്തിന്‍റെ പുണ്യം ലഭിക്കുകയുള്ളൂ.

കോട്ടയം ജില്ലയിലെ നാലമ്പലങ്ങള്‍

രാമപുരം ശ്രീ രാമസ്വാമി ക്ഷേത്രം,കൂടപ്പലം ശ്രീ ലക്ഷ്മണ സ്വാമി ക്ഷേത്രം, അമനകര ശ്രീ ഭരത സ്വാമിക്ഷേത്രം, മേതിരി ശ്രീ ശത്രുഘ്നസ്വാമി ക്ഷേത്രം എന്നിവയാണ് കോട്ടയം ജില്ലയിലെ നാലമ്പലങ്ങള്‍. നാലമ്പലങ്ങളിൽ ദർശനം നടത്തുന്നത് രാമായണം ഒരു പ്രാവശ്യം പാരായണം ചെയ്യുന്നതിന് തുല്യമാണെന്നാണ് വിശ്വാസം.

ഉച്ചയ്ക്ക് മുൻപ് ദർശനം

കോട്ടയം രാമപുരത്തെ നാലമ്പല ദർശനം ഉച്ചയ്ക്കു മുൻപ് പൂർത്തിയാക്കണമെന്നാണ് വിശ്വാസം.
രാമക്ഷേത്രത്തിൽ നിന്നാരംഭിച്ച് ലക്ഷ്മണൻ, ഭരതൻ, ശത്രുഘനൻ എന്നിവരുടെ ക്ഷേത്രങ്ങളിൽ തൊഴുത് തിരികെ രാമക്ഷേത്രത്തിൽ ദർശനം നടത്തിയാലാണ് നാലമ്പല യാത്ര പൂർത്തിയാവുക.
അമനകര ശത്രുഘ്ന സ്വാമി ക്ഷേത്രത്തിൽ ഉച്ചപ്പൂജ വരെ ശത്രുഘ്ന സങ്കൽപവും ഉച്ചയ്ക്കുശേഷം സന്താനഗോപാല സങ്കൽപവും ഉള്ളതിനാൽ ശത്രുഘ്നനെ തൊഴാൻ ഉച്ചപൂജയ്ക്ക് മുന്നിലെത്തണം. അതിനാലാണ് ഇങ്ങനെയൊരു വിശ്വാസം.

കോഴിക്കോട് നാലമ്പല യാത്രാ പാക്കേജ്

കോഴിക്കോട് കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെല്ലിന്‍റെ നാലമ്പല ദർശന പാക്കേജ് ജൂലൈ 20 ന് ആരംഭിക്കും. രാത്രി 10.00 മണിക്ക് ബസ് കോഴിക്കോട് നിന്നെടുക്കും. 1270 രൂപയാണ് ഒരാൾക്കുള്ള നിരക്ക്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 9544477954, 9846100728 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+