ഡിസംബര്‍ മാസം എന്നും രാജസ്ഥാനില്‍ ആഘോഷങ്ങളുടെ സമയമാണ്. രണക്പൂര്‍ ജവായി ബന്ധ് ഉത്സവവും ഉത്സവ് ഓഫ് മൗണ്ട് അബു എന്ന ആഘോഷവും ഒക്കെയായി നിറയെ സഞ്ചാരികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേരുന്ന സമയം. ഇത്തവണയും മാറ്റങ്ങളൊന്നുമില്ല...ഇതിന്‍റെ ആദ്യ പടിയെന്നോണം രണക്പൂർ ജവായ് ബന്ദ് ഉത്സവിന്‍റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി രാജസ്ഥാൻ ടൂറിസം വകുപ്പ് അറിയിച്ചു.

ഡിസംബർ 22 മുതൽ പാലി ജില്ലയിൽ രണക്പൂർ ജവായ് ബന്ദ് ഉത്സവ് ആരംഭിക്കും. 2021ലെ അവസാനത്തെ ഔദ്യോഗിക വിനോദസഞ്ചാര പരിപാടിയെ അടയാളപ്പെടുത്തുന്ന ഈ ഉത്സവത്തോടൊപ്പം മൗണ്ട് അബുവിലെ ഉത്സവവും ഡിസംബർ 30 മുതൽ 31 വരെ നടക്കും.
രാജസ്ഥാന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെ പ്രതിഫലിപ്പിക്കുന്ന രണ്ട് ആഘോഷങ്ങള്‍ക്കും ആയിരക്കണക്കിന് ആരാധകരാണുള്ളത്. അടുത്തിടെ സമാപിച്ച ഉത്സവങ്ങളായ ബുണ്ടിയിലെ ബുന്ദി ഉത്സവിലും അൽവാർ ജില്ലയിലെ മത്സായ് ഉത്സവിലും നിരവധി ആളുകള്‍ പങ്കെടുത്തിരുന്നു.
ഡെസേർട്ട് ഫെസ്റ്റിവൽ, പുഷ്കർ മേള എന്നിവ മാത്രമാണ് രാജസ്ഥാനില്‍ നിന്നും ആഗോള അംഗീകാരത്തിലേക്ക് ഉയർന്നു വന്നത്. എന്നിരുന്നാലും ആഭ്യന്തര സഞ്ചാരികള്‍ക്കിടയില്‍ ഇവിടുത്തെ മറ്റ് ആഘോഷങ്ങളെല്ലാം ഏറെ പ്രസിദ്ധം തന്നെയാണ്. വര്‍ഷം മുഴുവനുമുള്ല ആഘോഷങ്ങള്‍ കാരണം എല്ലാകാലത്തും ഇവിടെ സഞ്ചാരികളെ കാണാം.
സംസ്ഥാനത്തിന്റെ ഉത്സവ കലണ്ടറിൽ 2022 ജനുവരി മാസത്തിൽ ചിത്തോർഗഡ് ദുർഗ് ഉത്സവം ഉൾപ്പെടുന്നു, തുടർന്ന് ബിക്കാനീറിലെ ഒട്ടകമേളയും (ജനുവരി 08-09, 2022), ജയ്പൂരിലെ കൈറ്റ് ഫെസ്റ്റിവൽ (ജനുവരി 14, 2022) എന്നിവയും ഇവിടെ നടക്കും. ബൻസ്വാരയിലെ ബനേശ്വർ മേള (ഫെബ്രുവരി 10-14, 2022), ഡെസേർട്ട് ഫെസ്റ്റിവൽ ഓഫ് ജെയ്‌സാൽമീർ (ഫെബ്രുവരി 14-16, 2022), ഭരത്പൂരിലെ ബ്രജ് ഹോളി (മാർച്ച് 13-14, 2022), ജയ്പൂരിലെ ധുലന്ദി മഹോത്സവം (മാർച്ച് 18, 20) ശെഖാവതി ഉത്സവ് (2022 മാർച്ച് 20-22), രാജസ്ഥാൻ ദിവസ് സമരോയുടെ മെഗാ ആഘോഷങ്ങൾ 2022 മാർച്ച് 30-ന് ശീതകാല ഉത്സവ കലണ്ടർ മറിയുന്നത് വരെ രാജസ്ഥാന്‍ ആഘോഷങ്ങളിലായിരിക്കും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












