ആചാരങ്ങളിലെയും പൂജകളിലെയും വ്യത്യാസമാണ് ഓരോ ക്ഷേത്രങ്ങളുടെയും പ്രത്യേകത. ചില ക്ഷേത്രങ്ങളിൽ പ്രത്യേക ദിവസങ്ങളിൽ മാത്രം വിശ്വാസികൾ ദർശനം നടത്തുവാൻ താല്പര്യപ്പെടുമ്പോൾ ചില ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളാണ് പേരുകേട്ടിരിക്കുന്നത്. എന്നാൽ ദേവിയുടെ പാദമുദ്രയിൽ പൂജ നടത്തുന്ന ഒരു ക്ഷേത്രത്തെക്കുറിച്ച് നിങ്ങൾ എവിടെയെങ്കിലും കേട്ടിട്ടുണ്ടോ?? നമ്മുടെ കേരളത്തിൽ തന്നെയാണ് ഈ ക്ഷേത്രമുള്ളത്. ശ്രീ രായിരനെല്ലൂർ മലയിൽ ഭഗവതീക്ഷേത്രം.
രായിരനെല്ലൂർ ക്ഷേത്രം എന്നു കേള്‍ക്കുമ്പോൾ നാറാണത്ത് ഭ്രാന്തനെയാവും നമുക്ക് ഓർമ്മയിൽ വരിക. പാറക്കല്ല് കഷ്ടപ്പെട്ട് മലയിൽ ഉരുട്ടിക്കയറ്റി മലമുകളിൽ നിന്നും താഴേക്ക് ഉരുട്ടിവിട്ട് പൊട്ടിച്ചിരിക്കുന്ന നാറാണത്ത് ഭ്രാന്തൻ. ഭ്രാന്തന്‍റെ തത്വങ്ങളും പൊരുളും ഇന്നും മനസ്സിലാക്കുന്നിന് അപ്പുറമാണ് നിലനിൽക്കുന്നത്. നാറാണത്ത് ഭ്രാന്തന് ദേവി പ്രത്യക്ഷപ്പെട്ട ഇടമാണ് രായിനെല്ലൂർ മല.

മലയുടെ മുകളിലാണ് പ്രസിദ്ധമായ ദുർഗാ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സാധാരണ ക്ഷേത്രങ്ങളില്‍ കാണപ്പെടുന്നതു പോലെയുള്ള പൂജകളോ ആഘോഷങ്ങളോ രീതികളോ ഒന്നുമല്ല ഇവിടെ കാണാനാകുക. പ്രതിഷ്ഠ മുതൽ ഉത്സവവും നിത്യപൂജയും അടക്കമുള്ള കാര്യങ്ങളിൽ ഈ ദുര്‍ഗാ ക്ഷേത്രം വ്യത്യസ്തമാണ്. കേരളത്തിലെ 108 ദുര്‍ഗാ ക്ഷേത്രങ്ങളിൽ ഒന്നുകൂടിയാണിത്.
രായിനനെല്ലൂർ ദുർഗാ ക്ഷേത്രത്തിന്‍റെ ഏറ്റവും വലിയ പ്രത്യേത ഇവിടെ ദേവിയുടെ പാദമുദ്രയിൽ പൂജ നടുന്നു എന്നതാണ്. ഇത്തരത്തിൽ പൂജയുള്ള കേരളത്തിലെ ഏക ക്ഷേത്രവും ഇതുതന്നെയാണ്. മാത്രമല്ല, മലയുടെ മുകളിൽ ദേവിയുടെ കാല്പാദങ്ങൾ പതിഞ്ഞിരിക്കുന്ന സ്ഥലത്താണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ദേവി പ്രത്യക്ഷപ്പെട്ട് സ്ഥലത്ത് കല്ലിൽ ഒൻപത് കാലടികൾ കാണാമത്രെ. ഇതിലൊന്നിൽ ഒരുകാലത്തും വറ്റാത്ത തീർത്ഥം കാണപ്പെടും ഇതാണ് മലമുകളിലെ ക്ഷേത്രത്തിലെത്തുന്ന വിശ്വാസികൾക്ക് പ്രസാദമായി നല്കുന്നത്.
ദേവി നാറാണത്ത് ഭ്രാന്തന് മുന്നിൽ പ്രത്യക്ഷപ്പെടാൻ തീരുമാനിച്ചതിനു പിന്നില്‍ ഒരു കഥയുണ്ട്. മലയുടെ താഴെ നിന്നും കല്ലുരുട്ടി മുകളിൽ കൊണ്ട് വന്ന് താഴേക്ക് ഇടുന്ന ഭ്രാന്തനെ ദേവി എന്നും കാണുമായിരുന്നുവത്രെ. എന്നാൽ ഒരിക്കൽ ദേവി ആൽമരത്തിൽ ഊഞ്ഞാലാടിക്കൊണ്ടിരുന്ന സമയത് ഭ്രാന്തൻ വന്നുവെന്നും നാറാണത്ത ഭ്രാന്തന് ദർശനം നല്കിയ പാടേ ദേവി ഭൂമിക്കടിയിലേക്ക് പോയി എന്നുമാണ് വിശ്വാസം. അന്ന് അവിടെ ദേവിയുടെ പാദം പതിഞ്ഞയിടത്ത് നാറാണത്ത് ഭ്രാന്തൻ ആരാധന നടത്തിയെന്നും അതിൽ ഒന്നിൽ ഭ്രാന്തൻ പൂവും പഴങ്ങളും വെച്ചാരാധിച്ചുവെന്നും പിന്നീട് ഇവിടെ ക്ഷേത്രം സ്ഥാപിക്കപ്പെട്ടുവെന്നുമാണ് വിശ്വാസം.
ഇപ്പോൾ ഇവിടെ ഈ കുഴികളിൽ വാൽക്കണ്ണാടി വെച്ചാണ് ദേവിയെ ആരാധിക്കുന്നത്. പാദമുദ്രയെ ആരാധിക്കുന്ന മറ്റു ക്ഷേത്രങ്ങൾ ഇല്ലാ എന്നു തന്നെ പറയാം. മറ്റൊന്ന് ഇവിടെ ഉത്സവമില്ലാ എന്നതാണ്. ഏതെങ്കിലും കാരണത്താൽ ക്ഷേത്രത്തിൽ അശുദ്ധി വന്നാൽ ഇവിടെ പുണ്യഹത്തിനു പകരം പഞ്ചഗവ്യമാണ് തളിക്കുക. തുലാം ഒന്ന് കൂടാതെ വൃശ്ചിക മാസത്തിലെ കാർത്തികയാണ് പ്രധാന ദിവസം. രാവിലെ മാത്രമാണ് ഇവിടെ പൂജയുള്ളത്. രാവിലെ 6.00 മുതല്‍ 8.00 വരെയാണ് പൂജ.
പാലക്കാട് ജില്ലയിൽ പട്ടാമ്പിയിൽ നിന്നും വളാഞ്ചേരിയിലേക്കുള്ള വഴിയിൽ നടുവട്ടം എന്ന സ്ഥലത്താണ് ഇവിടമുള്ള്ത്. നടുവട്ടത്തിന് മുൻപുള്ള ഒന്നാന്തിപ്പടിയിൽ നിന്നും മലകയറി തെക്കുകിഴക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന നാറാണത്തുഭ്രാന്തൻ പ്രതിമയെ വലം വച്ച് ദുർഗ്ഗാക്ഷേത്രദർശനവും നടത്തി പടിഞ്ഞാറുഭാഗത്തെ പടവുകളിറങ്ങി പോകുന്ന വിധത്തിൽ യാത്ര പ്ലാൻ ചെയ്യാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












