Search
  • Follow NativePlanet
Share
» »മഴക്കാലത്ത് കേരളത്തിൽ സഞ്ചാരികളെത്താനുള്ള കാരണങ്ങൾ

മഴക്കാലത്ത് കേരളത്തിൽ സഞ്ചാരികളെത്താനുള്ള കാരണങ്ങൾ

By Maneesh

മഴക്കാലം എന്ന് പറഞ്ഞാൽ പലർക്കും വീടിനുള്ളിൽ ചടഞ്ഞുകൂടിയിരിക്കാനുള്ള സമയമാണ്. പ്രത്യേകിച്ച് കേരളത്തിലെ കാലവർഷത്തിലെ ചന്നംപിന്നം മഴപെയ്യുന്ന സമയത്ത് ആർക്കും പുറത്തിറങ്ങാൻ താല്പര്യമില്ല. എന്നിട്ടും മൺസൂൺ ടൂറിസം ആഘോഷിക്കാൻ കേരളത്തിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. ഈ മഴക്കാലത്ത് ഇന്ത്യയിലേയും വിദേശത്തേയും സഞ്ചാരികൾ കേരളത്തിൽ എത്താനു‌ള്ള കാരണങ്ങൾ നമുക്കൊന്ന് പരിശോധിക്കാം.

കുറഞ്ഞ ചെലവ്

സംശയിക്കേണ്ട. അക്കരെ നിന്നുള്ള സായിപ്പൻമാർ കാലവർഷത്തിന്റെ കൂടെ കേരളത്തിൽ എത്താനുള്ള ഏറ്റവും പ്രധാനകാരണം. മഴക്കാലാത്ത് സഞ്ചാരികളുടെ കുറവുള്ളതിനാൽ ഹോട്ടലുകളും റിസോട്ടുകളും ഹൗസ്ബോട്ടുകളുമൊക്കെ അവരുടെ നിരക്ക് കുത്തനെ കുറയ്ക്കും. സഞ്ചാരികളുടെ എണ്ണം കൂടാറുള്ള നവംബർ മുതൽ മാർച്ച് വരെയുള്ള കാലത്തേക്കാൾ മികച്ച ഓഫറുകളാണ് മഴക്കാലത്ത് കേരളത്തിലെത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത്.

മഴയുടെ ആരവം

മനസിൽ പ്രണയം സൂക്ഷിക്കുന്ന സഞ്ചാരികൾക്ക് മഴയുടെ ആരവം വളരെ ഇഷ്ടമാണ്, തന്റെ പങ്കാളിയോടൊത്ത് ഹോട്ടൽ മുറികളിൽ താമസിക്കുമ്പോൾ പുറത്ത് ശക്തമായി പെയ്യുന്ന മഴ ഇത്തരം സഞ്ചാരികളുടെ പ്രണയാവേശം ഇരട്ടിയാക്കും. ഇത്തരത്തിൽ മഴക്കാലത്ത് ഹണിമൂൺ ആഘോഷിക്കാൻ കേരളത്തിൽ എത്തുന്ന സഞ്ചാരികൾ നിരവധിയാണ്.

മഴക്കാലത്ത് കേരളത്തിൽ സഞ്ചാരികളെത്താനുള്ള കാരണങ്ങൾ

Photo Courtesy: Nano Anderson

ആഘോഷങ്ങൾ

കേരളത്തിൽ ഓണം പോലുള്ള ആഘോഷങ്ങൾ മഴക്കാലത്താണ് നടക്കാറുള്ളത്. മഴക്കാലം എന്ന് പറഞ്ഞാൽ വർഷകാലത്തിനും തുലാമഴക്കാലത്തിനും ഇടയ്ക്കുള്ള മഴ ഒഴിവ് കാലത്ത്. ഈ സമയത്ത് നിരവധി സഞ്ചാരികൾ മഹാബലിയേപ്പോലെ കേരളം കാണാൻ വരാറുണ്ട്. പിന്നെ ഇക്കാലത്ത് വിവിധ സ്ഥലങ്ങളിൽ നടക്കാറുള്ള വള്ളംകളികൾ സഞ്ചാരികൾക്ക് ഒരു ആവേശമാണ്.

ഇന്ത്യയിലെ പ്രധാനപ്പെട്ട ഉത്സവങ്ങൾ പരിചയപ്പെടാം

ആയുർവേദം

കേരളത്തിൽ ആയുർവേദ ട്രീറ്റ്‌മെന്റിന് പറ്റിയ സമയം മൺസൂൺ ആണ്. നിരവധി സഞ്ചാരികളാണ് ഈ സമയം പലരീതിയിലുള്ള ആയുർവേദ ട്രീറ്റുമെന്റുകൾക്കായി കേരളത്തിൽ എത്തുന്നത്.

പച്ച പിടിച്ച കേരളം

മഴയുടെ വരവോടെ പച്ച്പ്പ് നിറഞ്ഞ കേരളമാണ് കേരളത്തിൽ എത്തുന്ന സഞ്ചാരികളുടെ പ്രധാന ആകർഷണം. മാത്രമല്ല കേരളത്തിലെ പല വെള്ളച്ചാട്ടങ്ങളും സജീവമാകുന്നത് മഴക്കാലത്താണ്. കേരളത്തെ അതീ‌വ സുന്ദരിയായി കാണണമെങ്കിൽ മഴക്കാലത്ത് തന്നെ വരണമെന്ന് അറിയാവുന്ന ഏതൊരു സഞ്ചാരിയും മഴക്കാലത്ത് കേരളത്തിലേക്ക് യാത്ര ചെയ്യാൻ മടിക്കില്ല.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+