Search
  • Follow NativePlanet
Share
» »റിപ്പബ്ലിക് ദിനം 2025: ബാംഗ്ലൂർ മനേക് ഷാ പരേഡ് ഗ്രൗണ്ടിലെ ആഘോഷങ്ങൾ തുടങ്ങി

റിപ്പബ്ലിക് ദിനം 2025: ബാംഗ്ലൂർ മനേക് ഷാ പരേഡ് ഗ്രൗണ്ടിലെ ആഘോഷങ്ങൾ തുടങ്ങി

ബെംഗളൂരു റിപ്പബ്ലിക് ദിനാഘോഷങ്ങളിലേക്ക് കടന്നു കഴിഞ്ഞു. രാജ്യം 76-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഈ ദിവസത്തിൽ ബെംഗളൂരുവിലെ ഔദ്യോഗിക ചടങ്ങുകൾ ഫീൽഡ് മാർഷൽ മനേക് ഷാ പരേഡ് ഗ്രൗണ്ടിൽ ആണ് നടക്കുന്നത്. രാജ്യസ്നേഹവും നാനാത്വത്തിലെ ഏകത്വവും വിളിച്ചുപറയുന്ന പരിപാടികളാണ് ഇത്തവണത്തെ ആകർഷണം.

റിപ്പബ്ലിക് ദിന പരേഡിൽ കർണാടക സ്റ്റേറ്റ് റിസർവ് പോലീസ് (കെഎസ്ആർപി), സിറ്റി ആംഡ് റിസർവ് (സിഎആർ), ഇന്ത്യൻ ആർമി, ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്), ഇന്ത്യൻ എയർഫോഴ്സ്, സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് (സിആർപിഎഫ്), കാഴ്ച വൈകല്യമുള്ളവരുടെ സംഘം എന്നിവരാണ് പങ്കെടുക്കുന്നത്.

Republic Day 2025 Celebration in Bengaluru Manekshaw Parade Ground

10 സായുധ പ്ലാറ്റൂണുകളും നിരായുധരായ ആറ് പ്ലാറ്റൂണുകളും ബെംഗളൂരുവിലെ നായ് സേനയും പരേഡിൽ പങ്കെടുക്കുന്നുണ്ട്. രമണ മഹർഷി, കാഴ്ച വൈകല്യമുള്ളവർക്കുള്ള സമർത്ഥനം എന്നീ രണ്ട് ചാരിറ്റബിൾ ട്രസ്റ്റുകളുടെ പ്രതിനിധികളും സ്കൂൾ കുട്ടികളും പങ്കെടുക്കും.

കർണാടക ഗവർണർ താവർ ചന്ദ് ഗെലോട്ട് രാവിലെ 9 മണിക്ക് ത്രിവർണ പതാക ഉയർത്തുകയും ഗാർഡ് ഓഫ് ഓണർ പരിശോധിക്കുകയും റിപ്പബ്ലിക് ദിന പ്രസംഗം നടത്തുകയും ചെയ്യും. ബെംഗളൂരു പോലീസ് കമ്മീഷണർ ബി ദയാനന്ദ, ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് ബെംഗളൂരു അർബൻ ഡെപ്യൂട്ടി കമ്മീഷണർ ജഗദീശ ജി എന്നിവരും പങ്കെടുക്കും. രാവിലെ 9.30-ന് പരേഡ് ആരംഭിക്കും, തുടർന്ന് സാംസ്കാരിക പരിപാടികളും നടക്കും.

കർണാടക സ്റ്റേറ്റ് റിസർവ് പോലീസ് (കെഎസ്ആർപി) ടീം 'ടെന്‍റ് പെഗ്ഗിംഗ്' പ്രദർശിപ്പിക്കും, ഇന്‍റേണൽ സെക്യൂരിറ്റി ഡിവിഷൻ ടീം 'ബസ് ഇന്‍റർവെൻഷൻ ഡെമോ' പ്രദർശിപ്പിക്കും. പരേഡിൽ കെഎസ്ആർപി, സിറ്റി ആംഡ് റിസർവ് (സിഎആർ), ബെംഗളൂരു ട്രാഫിക് പൊലീസ്, ഡോഗ് സ്ക്വാഡ്, നാഷണൽ കേഡറ്റ് കോർപ്സ് (എൻസിസി), സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, സേവാദൾ, ഫയർ ആൻഡ് എമർജൻസി സർവീസസ്, ഹോം ഗാർഡുകൾ എന്നിവർ ഉൾപ്പെടുന്നു.

Republic Day 2025 Celebration in Bengaluru

ദേശീയ ഐക്യത്തെ കാണിക്കുന്ന അഗാര കർണാടക പബ്ലിക് സ്‌കൂളിലെ 800 വിദ്യാർഥികൾ അവതരിപ്പിക്കുന്ന 'നാവെല്ലാരു ഒണ്ടേ, നാവു ഭാരതീയരു' എന്ന പ്രത്യേക പ്രകടനം ഇത്തവണത്തെ ശ്രദ്ധേയമായ പരിപാടിയാണ്.

കൂടാതെ, കൂടാതെ, ബി.ബി.എം.പി സംയുക്ത പ്രീ-യൂണിവേഴ്സിറ്റി കോളേജിലെ 650 വിദ്യാർത്ഥികൾ ഡോ. ബി.ആർ അംബേദ്കറുടെ പൈതൃകത്തിന് ആദരാഞ്ജലിയർപ്പിച്ച് 'അരിവ് അംബേദ്കർ' അവതരിപ്പിക്കും.

ഇന്ന് രാവിലെ 8.30 ന് മുൻപായി പരേഡിലും ചടങ്ങുകളിലും പങ്കെടുക്കുവാനാഗ്രഹിക്കുന്ന പൊതുജനങ്ങൾ എത്തിച്ചേരേണ്ടതാണ്. ഈ സമയത്തിന് ശേഷം എത്തിച്ചേരുന്നവർക്ക് പ്രവേശനം ഉണ്ടായിരിക്കില്ല,
പരേഡ് നടക്കുന്നടിയത്ത് സിഗരറ്റ്, പടക്കങ്ങൾ, വെള്ളക്കുപ്പികൾ, മൂർച്ചയുള്ള വസ്തുക്കൾ, ലൈറ്ററുകൾ, തീപ്പെട്ടികൾ എന്നിവ നിരോധിച്ചിട്ടുണ്ട്.

ബെംഗളൂരു മെട്രോ അധിക സർവീസുകൾ

റിപ്പബ്ലികി ദിനം പ്രമാണിച്ച് ബെംഗളൂരു മെട്രോ ഇന്ന് സർവീസ് നേരത്തെ ആരംഭിച്ചു. കെംപെഗൗഡ സ്റ്റേഷൻ, മജസ്റ്റിക് ഉൾപ്പെടെയുള്ള നാല് ടെർമിനലുകളിൽ നിന്ന് മെട്രോ ട്രെയിനുകൾ രാവിലെ 6.00 മുതൽ ഓടിത്തുടങ്ങി. കൂടാതെ, മടവരയിലെ ബാംഗ്ലൂർ ഇന്‍റർനാഷണൽ എക്‌സിബിഷൻ സെന്‍റർ (BIEC), ലാൽബാഗ് ഫ്ലവർ ഷോ എന്നിവിടങ്ങളിലേക്ക് പോകുന്നവർക്കായി ഗ്രീൻ, പർപ്പിൾ മെട്രോ ലൈനുകളിൽ 20 അധിക ട്രിപ്പുകളും മെട്രോ നടത്തും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: republic day bangalore
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+