റിപ്പബ്ലിക് ദിന ആഘോഷങ്ങളിലേക്ക് രാജ്യം കടന്നുകഴിഞ്ഞു. ഈ വർഷം ജനുവരി 26 ഞായറാഴ്ച വരുന്നതിനാൽ യാത്രകൾക്കും മറ്റു പരിപാടികൾക്കുമായി ലീവ് എടുക്കേണ്ട ആവശ്യമില്ല. മാത്രമല്ല, വലിയ പ്ലാനുകളില്ലാതെ ഏകദിന യാത്രകള് പോകുവാനും പറ്റിയ ദിവസമാണിത്.
ബെംഗളൂരുവിൽ നിന്നാണ് യാത്രകൾ പ്ലാൻ ചെയ്യുന്നതെങ്കിൽ ഒറ്റദിവം കൊണ്ടു പോയി വരാവുന്ന, മടുപ്പിക്കാത്ത ഒത്തിരി ഇടങ്ങളുണ്ട്. ഒരു ഞായറാഴ്ച മുഴുവനും യാത്ര ചെയ്യുന്നതിനേക്കാൾ മറ്റെന്തു രസമാണ് ഉള്ളത്. മാത്രമല്ല, നല്ലൊരു യാത്രയിലെ വാരാന്ത്യം മനോഹരമായ ആഘോഷിച്ച് പുതിയ ഊർജത്തിലൂടെ വരുന്ന ആഴ്ചയെ ആഘോഷിക്കുകയും ചെയ്യാം.

ലാൽബാഗ് ഫ്ലവർ ഷോ
റിപ്പബ്ലിക് ദിനത്തിൽ ബാംഗ്ലൂരില് നിർബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണ് ലാൽബാഗ് ഉദ്യാനത്തിലെ പ്രസിദ്ധമായ റിപ്പബ്ലിക് ദിന ഫ്ലവർ ഷോ. വാല്മീകി മഹർഷിയുടെ ജീവിതത്തെ പ്രമേയമാക്കി സ്വീകരിച്ചുള്ള ഇത്തവണത്തെ ലാൽബാഗ് പുഷ്പമേള 217-ാമത് ഫ്ലവർഷോ കൂടിയാണ്. ജനുവരി 27 വരെ മേള നീണ്ടു നിൽക്കും.
രാവിലെ 7.00 മുതൽ വൈകിട്ട് 7.00 മണി വരെയാണ് പ്രവേശനം. മുതിര്‍ന്നവർക്ക് പ്രവർത്തി ദിവസങ്ങളിൽ 80 രൂപയും വാരാന്ത്യങ്ങളിൽ 100 രൂപയുമാണ് നിരക്ക്. കുട്ടികൾക്ക് പ്രവർത്തി ദിവസങ്ങളിൽ 10 രൂപയും വാരാന്ത്യങ്ങളിൽ 30 രൂപയും നല്കണം. ttps://hasiru.karnataka.gov.in/FlowerShow/Login.aspx എന്ന സൈറ്റ് വഴി ഓൺലൈൻ ആയി ടിക്കറ്റെടുക്കാം.
ബെംഗളൂരു സിറ്റി ടൂർ
യാത്രകൾ പ്ലാൻ ചെയ്ത് പോകാൻ മടിയുണ്ടെങ്കിൽ കർണ്ണാടക സ്റ്റേറ്റ് ടൂറിസം ഡെവലപ്മെന്‍റ് കോർപ്പറേഷൻ നടത്തുന്ന സിറ്റി ടൂർ പാക്കേജുകൾ തിരഞ്ഞെടുക്കാം. നഗരത്തിനുള്ളിലെ പ്രധാന കാഴ്ചകൾ ഏറ്റവും ചുരുങ്ങിയ ചെലവിൽ സന്ദർശിക്കുവാനുള്ള മാർഗ്ഗമാണിത്. ബുൾ ടെംപിൾ, ഗവി ഗംഗാധരേശ്വര ക്ഷേത്രം, ലാൽ ബാഗ്, ടിപ്പു പാലസ്, വിധാൻ സൗധ, ഗവൺമെന്‍റ് മ്യൂസിയം എന്നിവയാണ് ഈ യാത്രയിൽ സന്ദർശിക്കുന്നത്.
രാവിലെ 10.00 മണിക്ക് കെഎസ്ടിഡിസിയുടെ യശ്വന്ത്പൂർ ഓഫീസിൽ നിന്നും ആരംഭിക്കുന്ന യാത്ര വൈകിട്ട് സമാപിക്കും. 340 രൂപയാണ് ഒരാൾക്കുള്ള നിരക്ക്. അഞ്ച് വയസ്സിനു മുകളിൽ പ്രായമുള്ള കുട്ടികൾക്ക് മുഴുവൻ തുകയും നല്കി ടിക്കറ്റ് എടുക്കണം. ആഴ്ചയിൽ എല്ലാ ദിവസവും ഈ യാത്ര ലഭ്യമാണ്.
മറക്കൊനഹള്ളി
പുതിയ സ്ഥലങ്ങൾ തേടി ബെംഗളൂരുവിൽ നിന്നും പോകാനാഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ സ്ഥലമാണ് മറക്കൊനഹള്ളി. ബെംഗളൂരുവിൽ നിന്ന് വെറും 96 കിമി അകലം മാത്രമേയുള്ളുവെങ്കിലും പലർക്കും ഇങ്ങനെയൊരു സ്ഥലം അറിയില്ല. പ്രകൃതിമനോഹരമായ കാഴ്ചകൾ കാണാനും ആസ്വദിക്കാനും ഒക്കെ ആഗ്രഹിക്കുന്നവർക്ക് പറ്റിയ സ്ഥലമാണിത്, തുംകൂർ ജില്ലയിൽ കുനിഗൽ താലൂക്കിൽ ആണ് മറക്കൊനഹള്ളി സ്ഥിതി ചെയ്യുന്നത്. ഡാം. ദേവരായന ദുര്‍ഗാ കാട്, ദേവരായനദുര്‍ഗാ ഹിൽ സ്റ്റേഷൻ, യെഡിയൂര് സിദ്ധലിംഗേശ്വര സ്വാമി ക്ഷേത്രം, ഡാമിനടുത്ത് മീൻപിടുത്തം എന്നിങ്ങനെയാണ് ഇവിടെ ചെയ്യാനും കാണാനുമുള്ള കാര്യങ്ങൾ.
മഹിമാപുര
ബാംഗ്ലൂരിൽ നിന്ന് 40 കിമി അകലെ സ്ഥിതി ചെയ്യുന്ന മഹിമപുര ഏകദിന യാത്രകൾക്ക് പറ്റിയ സ്ഥലമാണ്. ബാംഗ്ലൂര്‍- പൂനെ ദേശീയപാതയിൽ തുംകൂർ റൂട്ടിലാണ് ഇവിടമുള്ളത്. ഇവിടെ മുന്നൂറ് പടികൾക്കു മുകളിലെ കാഴ്ചകളുടെ ലോകമാണ് മഹിമാപുര ഒരുക്കിയിരിക്കുന്നത്. സൂര്യോദയവും സൂര്യാസ്തമയവുമാണ് ഇവിടെ കാണാനുള്ളത്. കൂടാതെ, സമീപത്തായി മഹിമാപുര ക്ഷേത്രം, ശിവഗംഗ, കച്ച്ഗൽ ഹിൽ, ഹെഗ്ഗുണ്ട ഹിൽ, മന്ദാരഗിരി, മൈദാല കേരെ, സിദ്ധഗംഗ മഠം, കെംഗൽ ബേട്ട, ശിവഗംഗേ ഹിൽസ്, തുടങ്ങിയ സ്ഥലങ്ങളും കാണാനുണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












