Search
  • Follow NativePlanet
Share
» »ഉദ്യാനനഗരിയെ സുന്ദരിയാക്കുവാൻ ലാൽബാഗ് റിപ്പബ്ലിക് ഡേ ഫ്ലവർ ഷോ

ഉദ്യാനനഗരിയെ സുന്ദരിയാക്കുവാൻ ലാൽബാഗ് റിപ്പബ്ലിക് ഡേ ഫ്ലവർ ഷോ

പുഷ്പനഗരമായ ബാംഗ്ലൂരിനെ കൂടുതൽ സുന്ദരിയാക്കുന്ന കാര്യങ്ങൾ നിരവധിയുണ്ട്. അതിലൊന്നാണ് ലാൽബാഗ് ഫ്ലവർഷോ.

പുഷ്പനഗരിയായ ബെംഗളൂരു ഒന്നുകൂടി സുന്ദരിയാകുന്ന സമയം...അതാണ് ലാൽബാഗ് ഫ്ലവർഷോ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിരുന്നെത്തി, നിറമുള്ള കാഴ്ചകൾ പകർന്നു തരുന്ന ലാൽബാഗ് ഫ്ലവർഷോ ബാംഗ്ലൂർ നിവാസികൾ കാത്തിരിക്കുന്ന ദിനങ്ങളാണ്.
ഇത്തവണ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന പുഷ്പമേള ജനുവരി 26 ഞായറാഴ്ച അവസാനിക്കുകയാണ്.
പുഷ്പനഗരമായ ബാംഗ്ലൂരിനെ കൂടുതൽ സുന്ദരിയാക്കുന്ന കാര്യങ്ങൾ നിരവധിയുണ്ട്. അതിലൊന്നാണ് ലാൽബാഗ് ഫ്ലവർഷോ. ലാൽബാഗ് റിപ്പബ്ലിക് ഡേ ഫ്ലവർഷോയുടെ വിശേഷങ്ങളിലേക്ക്....

Lalbagh Repulic Day Flower Show

കർണാടക ഹോർട്ടികൾച്ചർ വകുപ്പ് മൈസൂർ ഹോർട്ടികൾച്ചർ സൊസൈറ്റിയുമായി ചേർന്നാണ് 2020 ലെ ലാൽബാഗ് റിപ്പബ്ലിക് ഡേ ഫ്ലവർഷോ നടത്തുന്നത്.
2020 ൽ 211-ാമത് പുഷ്പമേളയിൽ സ്വാമി വിവേകാനന്ദന്‍ എന്ന തീമിനെ അടിസ്ഥാനമാക്കിയാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്. സ്വാമി വിവേകാനന്ദന്റെ 157-ാമത് ജന്മവാർഷികം പ്രമാണിച്ചാണ് ഈ തീം തിരഞ്ഞെടുത്തിരിക്കുന്നത്.
ഏകദേശം ആറുലക്ഷം പൂക്കൾ ഉപയോഗിച്ച് കന്യാകുമാരിയിലെ വിവേകാനന്ദപ്പാറ, അദ്ദേഹത്തിന്റെ പ്രസിദ്ധമായ ചിക്കാഗോ പ്രസംഗം, വിവേകാനന്ദന്റെ പ്രതിമ എന്നിവ ഒരുക്കിയിരിക്കുന്നത്.

lalbagh flower show 2020 tickets

ബ്രസീൽ, തായ്‌ലൻഡ്, അർജന്റീന എന്നിവയുൾപ്പെടെയുള്ള പത്ത് രാജ്യങ്ങളിൽ നിന്നുള്ള പൂക്കൾ ഇവിടെ പ്രദർശനത്തിനെത്തിയിട്ടുണ്ട്.
ടിക്കറ്റ് നിരക്ക്
മുതിർന്നവർക്ക് 70 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ശനി, ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ സ്കൂൾവിദ്യാർഥികൾക്ക് പ്രവേശനം സൗജന്യമായിരിക്കും. രാവിലെ 9.30 മുതൽ വൈകീട്ട് 6.30വരെയായിരിക്കും ടിക്കറ്റുകൾ നൽകുക. 2020 ജനുവരി 27 ന് ആരംഭിച്ച പുഷ്പമേള ജനുവരി 26ന് സമാപിക്കും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore festival
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+