ജീവിക്കുന്നെങ്കില്‍ രാജാവിനെ പോലെ ജീവിക്കണം... എല്ലാ സുഖങ്ങളും അറിഞ്ഞ് ഒരു ബുദ്ധിമുട്ടുമില്ലാത്ത ജീവിതം...ഒരിക്കലെങ്കിലും ഇങ്ങനെയൊരു ജീവിതം ആഗ്രഹിക്കാത്തവരായി ആരും കാണില്ല. എന്നാല്‍ രാജാവായി ജീവിക്കുവാന്‍ സാധിച്ചില്ലെങ്കിലും രാജ്ഞിയെപ്പോലെ ജീവിക്കുവാന്‍ ഒരു കൊട്ടാരം കിട്ടിയാലോ? അടിച്ചുപൊളിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ബ്രിട്ടീഷ് രാജ്ഞിയെപ്പോലെ ജീവിക്കുവാന്‍ കൊട്ടാരം വാടകയ്ക്ക് നല്കുന്ന പദ്ധതി ബ്രിട്ടനിലെ പാർക്ക്ഡീൻ റിസോർട്സ് കമ്പനിയുടേതാണ്. കാരവന്‍ പുതുക്കി കൊട്ടാരമാക്കിയാണ് ഇവര്‍ രാജകീയ സുഖങ്ങള്‍ സഞ്ചാരികള്‍ക്ക് നല്കുന്നത്.
ബക്കിങ്ഹാം പാലസിന്റെ മാതൃകയില്‍
ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഔദ്യോഗിക വസതിയാണ് ബക്കിങ്ങാം കൊട്ടാരം. ഇതിന്റെ മാതൃകയിലാണ് കാരവനില്‍ ഈ കൊട്ടാരം നിര്‍മ്മിച്ചിരിക്കുന്നത്. കൊട്ടാരത്തിലെ അനുകരിക്കാവുന്ന ആഢംബരങ്ങളെല്ലാം ഈ കാരവാനിലും കാണാം. രണ്ടു കിട്പു മുറി ഒരു വിസിറ്റേഴ്സ് റൂം, അടുക്കള, കൂടാതെ മട്ടുപ്പാവ് എന്നിവയാണ് കാരവാനില്‍ ഉള്ളത്.
സ്വര്‍ണ്ണമയം
വളര്‍ത്തു നായക്ക് സ്വര്‍ണ്ണം പൂശിയ പാത്രം
നാലു പേര്‍ക്ക്
ആഢംബരത്തിന്റെ അവസാന വാക്ക്
കൊട്ടാരത്തില്‍ എത്തിയപോലെ
വൈകിട്ട് അഞ്ചരയോടെ കാരവനിലെ ഗോവണി തുറക്കും. ഇവിടെ മട്ടുപ്പാവിലിരുന്ന് കാഴ്ച ആസ്വദിക്കുവാനും ഷാംപെയ്ന്‍ കഴിക്കുവാനുമെല്ലാം സൗകര്യമുണ്ടാവും.



Click it and Unblock the Notifications












