വടക്കൻ കേരളത്തിലെ യാത്രക്കാർക്ക് തിരിച്ചടി നല്കി ഇന്ത്യൻ റെയിൽവേ. റെയിൽവേ ബോർഡ് കഴിഞ്ഞ ദിവസം പുറത്തുവിട്ട തിരുവനന്തപുരം - സെക്കന്തരാബാദ് ശബരി എക്സ്പ്രസ് റൂട്ട് മാറ്റം വടക്കൻ ഭാഗങ്ങളിൽ യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കിയേക്കാം. 2023 ജനുവരി ഒന്നു മുതൽ ശബരി എക്സ്പ്രസിന് ഷൊർണൂർ ജങ്ഷൻ സ്റ്റോപ്പ് ഒഴിവാക്കിയുള്ള റൂട്ടാണ് റെയിൽവേ ബോർഡ് പുറത്തുവിട്ടിരിക്കുന്നത്.
അതേ സമയം ഷൊർണൂരിൽ കയറാതെ പോകുമെങ്കിലും വടക്കാഞ്ചേരിയിൽ ജനുവരി മുതൽ ശബരി എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. നിലവിൽ തിരുവനന്തപുരം- സെക്കന്തരാബാദ് യാത്രയിൽ തൃശൂർ കഴിഞ്ഞ് ഷൊർണൂർ ജംങ്ഷൻ കയറിയാണ് ട്രെയിൻ പോകുന്നത്. പുതിയ വർഷം മുതൽ തൃശൂർ കഴിഞ്ഞാൽ നിര്‍ത്തുന്നത് വടക്കാഞ്ചേരിയിലും അതുകഴിഞ്ഞ് ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിലും ആയിരിക്കും.

PC: JP/Unsplash
അതേ സമയം കാസർകോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം തുടങ്ങിയ മലബാർ ഭാഗത്തു നിന്നുള്ള യാത്രക്കാർക്ക് ഈ നീക്കം തിരിച്ചടിയാവും. തിരുവനന്തപുരം ഭാഗത്തു നിന്നു വരുമ്പോൾ ഷൊർണൂരിൽ ഇറങ്ങി അവിടുന്ന അടുത്ത ട്രെയിൻ പിടിച്ചു നാട്ടിലെത്തുന്ന രീതിയിലാണ് കാലങ്ങളായി ഇങ്ങനെ വരുന്നവർ പിന്തുടരുന്നത്.

2024 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ടൈം ടേബിൾ തിരുവനന്തപുരം - സെക്കന്തരാബാദ് ശബരി എക്സ്പ്രസ് അനുസരിച്ച് ഷൊര്‍ണൂർ ജംങ്ഷനില് കയറാതെ ട്രെയിൻ യാത്ര തുടരും. തിരുവനന്തപുരം - സെക്കന്തരാബാദ് റൂട്ടിലും തിരിച്ച് സെക്കന്തരാബാദ് -തിരുവനന്തപുരം യാത്രയിലും ജനുവരി മുതൽ ട്രെയിന്‍ ഷൊർണൂരിൽ കയറില്ല. അതേ സമയം ജനുവരി വരെ പഴയ രീതിൽ ഷൊർണൂർ ജംങ്ഷനിൽ കയറി തന്നെയാവും ട്രെയിൻ പോവുക.

പുതിയ വർഷത്തെ മാറ്റം അനുസരിച്ച് തിരുവനന്തപുരം എത്തുന്ന സമയത്തിൽ മാറ്റം ഇല്ലെങ്കിലും കൊല്ലം വരെയുള്ള സമയം ഒന്നര മണിക്കൂർ വരെ നേരത്തെ എത്തുന്ന രീതിയിൽ ആണ് ക്രമീകരിച്ചിട്ടുള്ളത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












