Search
  • Follow NativePlanet
Share
» » ശബരി എക്സ്പ്രസ് സമയം മാറിയേക്കും.. സ്റ്റേഷനിലും മാറ്റം.. പണി കിട്ടുന്നത് സ്ഥിരം യാത്രക്കാർക്ക്.. നിര്‍ദ്ദേശം

ശബരി എക്സ്പ്രസ് സമയം മാറിയേക്കും.. സ്റ്റേഷനിലും മാറ്റം.. പണി കിട്ടുന്നത് സ്ഥിരം യാത്രക്കാർക്ക്.. നിര്‍ദ്ദേശം

കേരളത്തിലെ പകല്‍ ട്രെയിൻ യാത്രക്കാർ, പ്രത്യേകിച്ച തിരുവനന്തപുരം മുതൽ പാലക്കാട് വരെയുള്ള ഭാഗങ്ങളിലെ യാത്രക്കാർ ആശ്രയിക്കുന്ന പ്രധാന സർവീസുകളിലൊന്നാണ് ശബരി എക്സ്പ്രസ്. തിരുവനന്തപുരത്തെയും സെക്കന്ദരാബാദിനെയും ബന്ധിപ്പിക്കുന്ന ഈ ട്രെയിൻ വിദ്യാർത്ഥികളു ജോലിക്കാരും ഉൾപ്പെടെ നിരവധി ആളുകൾ ദിവസവും ആശ്രയിക്കുന്നു.

ഇപ്പോഴിതാ, ശബരി എക്സ്പ്രസ് ട്രെയിനിന്‍റെ സമയം, പുറപ്പെടുന്ന സ്റ്റേഷനുകൾ തുടങ്ങിയ കാര്യങ്ങളില്‍ മാറ്റം വന്നേക്കുമെന്ന് സൂചിപ്പിക്കുകയാണ് റിപ്പോർട്ടുകൾ. ഇതിനായുള്ള നിര്‍ദ്ദേശം സൗത്ത് സെൻട്രൽ റെയിൽവേ പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. മാറ്റങ്ങൾ അംഗീകരിച്ചാൽ പുതിയ രൂപത്തിലും ഭാവത്തിലുമായിരിക്കും ശബരി എക്സ്പ്രസ് വരിക.

സ്റ്റേഷനുകളിലെ മാറ്റം

സൗത്ത് സെൻട്രൽ റെയിൽവേ പുറപ്പെടുവിച്ച നിര്‍ദ്ദേശം അനുസരിച്ച് മാറുന്നതിൽ ഒരു കാര്യം സ്റ്റേഷനുകളാണ്. നിലവിൽ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ശബരി യാത്ര ആരംഭിക്കുന്നത്. ഇത് തിരുവനന്തപുരം നോർത്ത് സ്റ്റേഷനിലേക്ക് മാറിയേക്കാം. സെക്കന്ദരാബാദിൽ യാത്ര അവസാനിപ്പിച്ചിരുന്ന സ്റ്റേഷൻ ചെർലപള്ളി സ്റ്റേഷനിലായിരിക്കും സർവീസ് അവസാനിപ്പിക്കുക. അതായത്, സെക്കന്ദരാബാദ് വരെ സർവീസ് ഉണ്ടായിരിക്കല്ല. ചെർലപ്പള്ളി കഴിഞ്ഞുള്ള അടുത്ത റെയിൽവേ സ്റ്റേഷനാണ് സെക്കന്ദരാബാദ്.

സമയമാറ്റം

സ്റ്റേഷൻ മാറുന്നതിനൊപ്പം ശബരിയുടെ സമയക്രമത്തിലും മാറ്റം വന്നേക്കാം. നിലവിൽ എല്ലാ ദിവസവും രാവിലെ 6.45 ന് ട്രെയിൻ തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെട്ട് രണ്ടാം ദിവസം ഉച്ചയ്ക്ക് 12.45 ന് സെക്കന്ദരാബാദിൽ എത്തുന്ന വിധത്തിലാണ് സമയക്രമം. സെക്കന്ദരാബാദിൽ നിന്ന് ഉച്ചയ്ക്ക് 12.20 ന് പുറപ്പെട്ട് രണ്ടാം ദിവസം വൈകിട്ട് 6.05 ന് എത്തും.

എന്നാൽ പുതിയ തീരുമാനമനുസരിച്ച് തിരുവനന്തപുരം നോർത്തിൽ നിന്ന് വൈകിട്ട് 5.30ന് പുറപ്പെട്ട് രാത്രി 12.15 ന് പാലക്കാട് എത്തി രാവിലെ 9.45 ന് ചെർലപ്പള്ളിയിൽ എത്തുന്ന വിധത്തിൽ പുനക്രമീകരിച്ചേക്കാം. ചെർലപ്പള്ളിയിൽ നിന്ന രാവിലെ 6.15 ന് പുറപ്പെട്ട് പാലക്കാട് വഴി തിരുവനന്തപുരം നോർത്തിൽ ഉച്ചയ്ക്ക് 2.00 മണിക്ക് എത്തും.

എൽഎച്ച്ബി കോച്ചുകള്‍

സമയത്തിൽ മാത്രമല്ല, രൂപത്തിലും ശബരി എക്സ്പ്രസിന് മാറ്റങ്ങൾ വരും. സെക്കന്ദരാബാദിൽ നിന്ന് ഏപ്രിൽ 18 ന്
എൽഎച്ച്ബി കോച്ചുകളിലായിരിക്കും ട്രെയിൻ പുറപ്പെടുക. തിരുവന്തപുരത്തു നിന്നും പുതിയ കോച്ചുകളുമായി ഏപ്രിൽ 20 നും വരും.

ശബരി സൂപ്പർ ഫാസ്റ്റ് ആകുമോ‌

ഇപ്പോൾ എക്സ്പ്രസ് സർവീസായാണ് ശബരി ഓടുന്നത്. ഇതുമാറ്റി, ശബരിയെ സൂപ്പർഫാസ്റ്റ് ഗണത്തിലേക്ക് ഉയർത്താനും നിർദ്ദേശമുണ്ട്. ഇതിന് അംഗീകാരം ലഭിച്ചാൽ യാത്രയുടെ വേഗത വർധിക്കാനും വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്താനും കഴിയും. എന്നാൽ ടിക്കറ്റ് നിരക്കിലും വർധനവുണ്ടാകുമെന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്.
നിലവിൽ ശബരി എക്സ്പ്രസിന് തിരുവനന്തപുരം- സെക്കന്ദരാബാദ് റൂട്ടിൽ സ്ലീപ്പർ ക്ലാസിന് 640 രൂപ, എസി ത്രീ ടയറിന് 1705 രൂപ, എസി ടൂ ടയറിന് 2470 രൂപ, എസി ഫസ്റ്റ് ക്ലാസിന് 4200 രൂപ എന്നിങ്ങനെയാണ് നിരക്ക്.

പ്രതിസന്ധി യാത്രക്കാർക്ക്

രാവിലെ പുറപ്പെട്ടിരുന്ന ട്രെയിൻ വൈകുന്നേരത്തേയ്ക്ക് മാറ്റുന്നതോടെ കൊല്ലം, കോട്ടയം, എറണാകുളം ഭാഗത്തേയ്ക്കുള്ള വിദ്യാർത്ഥികളും ജോലിക്കാരും ഉൾപ്പെടെയുള്ള സ്ഥിരം യാത്രക്കാരെ ഇത് ബാധിക്കും. ജനശതാബ്ദിയും വേണാടും കഴിഞ്ഞാൽ സ്ഥിരം യാത്രക്കാരുള്ള ഈ വണ്ടി സമയം മാറുന്നതോടെ യാത്രകളുടെ കാര്യത്തിൽ വലിയ പ്രതിസന്ധി നേരിടും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+