ശബരിമല തീർത്ഥാടനം കൂടുതൽ എളുപ്പമുള്ളതാക്കുന്നതിനായി
ശബരിമല റോപ്പ് വേ പദ്ധതി ഒരുങ്ങുന്നു. നീണ്ട കാലത്തെ അനിശ്ചിതത്വത്തിനും തർക്കങ്ങള്‍ക്കും ശേഷമാണ് ശബരിമല റോപ്പ്വേ പദ്ധതി യാഥാർത്ഥ്യമാകാൻ പോകുന്നത്. ശബരിമല റോപ്പ് വേ വന്നാൽ വെറും പത്ത് മിനിറ്റ് സമയത്തിൽ പമ്പയിൽ നിന്ന് സന്നിധാനത്ത് എത്തിച്ചേരാൻ സാധിക്കും. വനം വകുപ്പിന്‍റെയും റവന്യൂ വകുപ്പിന്‍റെയും ഭൂമി തർക്കം പരിഹരിക്കപ്പെട്ടതിനെ തുടർന്നാണ് ശബരിമല റോപ്പ് വേ പദ്ധതിക്ക് പച്ചക്കൊടി വീശിയത്.
2.7 കിലോമീറ്റര്‍ നീളത്തിലും 12 കിമി വീതിയിലുമാണ് ശബരിമല റോപ്പ് വേ വരുന്നത്. അടുത്ത ശബരിമല തീര്‍ത്ഥാടന കാലത്തോടെ റോപ് വേ പദ്ധതി കൊണ്ടുവരുവാനാണ് ശ്രമിക്കുന്നത്. ഇതിനായി 4.53 ഹെക്ടര്‍ വനഭൂമി ഏറ്റെടുത്തിട്ടുണ്ട്. ഇതിനു പകരമായി കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയില്‍ റവന്യൂ ഭൂമി വനംവകുപ്പിന് നല്കാനാണ് ധാരണയായിട്ടുള്ളത്. വനംവകുപ്പിൽ നിന്ന് ഏറ്റെടുക്കുന്ന ഭൂമിക്ക് പകരം ഭൂമി നല്കാമെന്ന തീരുമാനത്തിലാണ് തർക്കങ്ങൾക്ക് പരിഹാരമായത്.

പദ്ധതിക്കായി ഏറ്റെടുത്ത അതേ അളവ് ഭൂമിയാണ് പുനലൂര്‍ താലൂക്കിലെ ഷെന്തുരുണി വനമേഖലയോട് ചേർന്ന ഇടം നല്കുന്നത്. കുകുളത്തൂപ്പുഴ വില്ലേജില്‍ 4.5336 ഹെക്ടര്‍ ഭൂമിയാണ് വനവത്ക്കരണത്തിനായി വനംവകുപ്പിന് ലഭിക്കുന്നത്. ഇതിനായുള്ള ഉത്തരവും പുറത്തിറക്കിയിട്ടുണ്ട്.
ശബരിമല റോപ്പ് വേ-പ്രത്യേകതകൾ
ഹില്‍ടോപ്പില്‍നിന്ന് സന്നിധാനം പൊലീസ് ബാരക്കിനടുത്തേക്കാണ് റോപ് വേ നിർമ്മിക്കുന്നത്. റിപ്പോർട്ടുകളനുസരിച്ച് അഞ്ച് ടവറുകളാകും ശബരിമല റോപ്പ് വേയ്ക്ക് ഉണ്ടാവുക. പമ്പാ നദിയുടെ ഇടതുകര (ഹിൽടോപ്പ് പാർക്കിങ് വശം), നീലിമല, ചരൽമേട്, മരക്കൂട്ടം, ചന്ദ്രാനന്ദൻ റോഡ് എന്നിവയാണ് ടവറുകൾ. 40 മുതൽ 60 മീറ്റർ വരെയാകും ഇവയുടെ ഉയരം. ആകെ ദൂരം 2.7 കിലോമീറ്ററാണ്. കണക്കനുസരിച്ച് വെറും പത്ത് മിനിറ്റിൽ പമ്പയിൽ നിന്ന് സന്നിധാനത്ത് എത്താം. 250 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന നിർമ്മാണ ചെലവ്.
പ്രഥമിക രൂപരേഖയിൽ ചില മാറ്റങ്ങൾ വരുത്തിയ ഡിസൈൻ ആണ് ഇപ്പോൾ ശബരിമല റോപ്പ് വേയ്ക്കുള്ളത്. പുതിയ ഡിസൈൻ അനുസരിച്ച് മുറിച്ചു മാറ്റേണ്ട മരങ്ങളുടെ എണ്ണം കുറയുകയും ടവറുകള്‍ ശരണപാതയുടെ സമീപത്തേയ്ക്ക് പരമാവധി മാറ്റുകയും ചെയ്തു. കൂടാതെ. മുകളിൽ റോപ് വേ സ്റ്റേഷൻ ദേവസ്വം ബോര്‍ഡിന്റെ ഉപയോഗശൂന്യമായ ഷെഡ്ഡുകള്‍ നില്‍ക്കുന്ന ഭൂമിയിൽ നിർമ്മിക്കും. മുൻഡിസൈൻ അനുസരിച്ച് ഇത് വനഭൂമിയിൽ ആയിരുന്നു.
ശബരിമല റോപ്പ് വേ- ഗുണങ്ങൾ
പമ്പ- സന്നിധാനം യാത്ര സുരക്ഷിതവും ആയാസരഹിതവും തിരക്കു കുറഞ്ഞതുമാക്കുവാന്‍ റോപ് വേ സഹായിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, മുതിർന്ന ആളുകൾ, പ്രത്യേക പരിഗണന ആവശ്യമായവർ, യാത്രയ്ക്ക് പരസഹായ വേണ്ടവർ തുടങ്ങിയവർക്ക് തീർത്ഥാടനം എളുപ്പമാക്കാം. കൂടാതെ, അത്യാവശ്യ ഘട്ടങ്ങളിൽ രോഗികളെ കൊണ്ടുവരുന്നതിന് ആംബുലന്‍് ആയി ഉപയോഗിക്കുവാനും സാധിക്കും. നിർമ്മാണ സാമഗ്രിൾ അടക്കമുള്ള സാധനങ്ങൾ എളുപ്പത്തിലും കുറഞ്ഞ ചെലവിലും മുകളിലെത്തിക്കുവാനും താഴേക്ക് കൊണ്ടുപോകുവാനും റോപ്പ് വേ പ്രയോജനപ്പെടുത്താം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












