Search
  • Follow NativePlanet
Share
» »16 എസി കോച്ചുകളുമായി ശബരിമല സ്പെഷ്യൽ ട്രെയിൻ, തിരുവനന്തപുരം- ബെംഗളൂരു റൂട്ടിൽ സർവീസ്, ബുക്കിങ്

16 എസി കോച്ചുകളുമായി ശബരിമല സ്പെഷ്യൽ ട്രെയിൻ, തിരുവനന്തപുരം- ബെംഗളൂരു റൂട്ടിൽ സർവീസ്, ബുക്കിങ്

ശബരിമല സീസൺ തിരക്കിലേക്ക് ഇനി അധിക ദിവസങ്ങളില്ല. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി അയ്യപ്പ വിശ്വാസികൾ മാലയിട്ട് വ്രതമെടുത്ത് മലചവിട്ടുന്ന ദിവസങ്ങളാണ് ഇനി വരാൻ പോകുന്നത്. മണ്ഡല - മകരവിളക്ക് കാലത്തിനായുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തില്‍ എത്തിനിൽക്കുകയാണ്. ഇപ്പോഴിതാ, ശബരിമല തീർത്ഥാടന കാലയളവിലെ തിരക്ക് പരിഗണിച്ച് സ്പെഷ്യല്‌ ട്രെയിൻ സർവീസ് പ്രഖ്യാപിച്ചിരിക്കുകയാണ് ദക്ഷിണ റെയിൽവേ.

രുവനന്തപുരം നോർത്ത് (കൊച്ചുവേളി) - എസ്എംവിടി ബെംഗളൂരു, എസ്എംവിടി ബെംഗളൂരു -തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) റൂട്ടിൽ ശബരില സ്പെഷ്യൽ ട്രെയിൻ നവംബർ 12 ചൊവ്വാഴ്ച മുതൽ സർവീസ് ആരംഭിക്കും. ആഴ്ചയിൽ ഒന്നുവീതമുള്ള സ്പെഷ്യൽ ട്രെയിനായാണ് തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) - എസ്എംവിടി ബെംഗളൂരു ട്രെയിൻ സർവീസ് നടത്തുക.

തിരുവനന്തപുരം നോർത്ത്- എസ്എംവിടി - ബെംഗളൂരു ട്രെയിൻ

ട്രെയിൻ നമ്പർ 06083 തിരുവനന്തപുരം നോർത്ത് എസ്എംവിടി - ബെംഗളൂരു വീക്കിലി സ്പെഷ്യൽ ട്രെയിൻ തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) റെയിൽവേ സ്റ്റേഷനിൽ നിന്ന് ചൊവ്വാഴ്ചകളിൽ വൈകിട്ട് 6.05 ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10.55 ന് എസ്എംവിടി ബെംഗളൂരുവിൽ എത്തും. 16 മണിക്കൂർ 50 മിനിറ്റാണ് യാത്ര സമയം. നവംബർ 12, 19, 26, ഡിസംബർ 3, 10, 17, 24, 31, ജനുവരി 2025 7, 14, 21, 28 എന്നിങ്ങനെ ആകെ 12 സർവീസുകളാണുള്ളത്.

തിരുവനന്തപുരം നോർത്ത് - 18.05 PM
കൊല്ലം ജംങ്ഷൻ - 19.07 PM
കായംകുളം - 19.43 PM
മാവേലിക്കര - 19.55 PM
ചെങ്ങന്നൂര്‍ - 20.10 PM
തിരുവല്ല - 20.24 PM
ചങ്ങനാശ്ശേരി - 20.35 PM
കോട്ടയം - 20.57 PM
ഏറ്റുമാനൂർ - 21. 17 PM
എറണാകുളം ടൗൺ - 22.10 PM
ആലുവാ - 22.37 PM
തൃശൂര്‍ - 23.37 PM
പാലക്കാട് ജംങ്ഷൻ - 12.50 AM
പോടന്നൂര്‍ ജംങ്ഷൻ - 1.58 AM
തിരുപ്പൂർ - 3.15 AM
ഈറോഡ് ജംങ്ഷൻ - 4.10 AM
സേലം ജംങ്ഷൻ - 5.07 AM
ബംഗാരപ്പേട്ട് ജംങ്ഷൻ - 8.43 AM
കൃഷ്ണരാജപുരം - 9.28 AM
എസ്എംവിടി ബെംഗളൂരു - 10.55 AM.

എസ്എംവിടി ബെംഗളൂരു- തിരുവനന്തപുരം നോർത്ത്

ട്രെയിൻ നമ്പർ 06084 എസ്എംവിടി ബെംഗളൂരു- തിരുവനന്തപുരം നോർത്ത് വീക്കിലി സ്പെഷ്യൽ ട്രെയിൻ ബുധനാഴ്ചകളിൽ ഉച്ചയ്ക്ക് 12.45 ന് പുറപ്പെട്ട് പിറ്റേന്ന് വ്യാഴാഴ്ച രാവിലെ 6.45 ന് തിരുവനന്തപുരം നോർത്തിൽ എത്തും. നവംബർ 13, 20, 27, ഡിസംബർ 4, 11, 18, 26, ജനുവരി 20204 1, 08, 15, 22, 29 എന്നിങ്ങനെ ആകെ 12 സർവീസുകളാണുള്ളത്.

എസ്എംവിടി ബെംഗളൂരു - 12.45 PM
കൃഷ്ണരാജപുരം - 12.53 PM
ബംഗാരപ്പേട്ട് ജംങ്ഷൻ - 13.48 PM
സേലം ജംങ്ഷൻ - 16.57 PM
ഈറോഡ് ജംങ്ഷൻ - 17.50 PM
തിരുപ്പൂർ - 18.43 PM
പോടന്നൂര്‍ ജംങ്ഷൻ - 20.15 PM
പാലക്കാട് ജംങ്ഷൻ - 21.10 PM
തൃശൂര്‍ - 23.55 PM
ആലുവാ - 1.08 AM
എറണാകുളം ടൗൺ - 1.30 AM
എറ്റുമാനൂർ - 2.20 AM
കോട്ടയം - 2.40 AM
ചങ്ങനാശ്ശേരി - 3.00 AM
തിരുവല്ല - 3.14 AM
ചെങ്ങന്നൂര്‍ -3.28 AM
മാവേലിക്കര - 3.44 AM
കായംകുളം - 3.55 AM
കൊല്ലം ജംങ്ഷൻ - 4.40 AM
തിരുവനന്തപുരം നോർത്ത് - 6.45 AM

16 എസി ത്രീ ടയർ കോച്ചുകള്‍ , 2 സ്ലീപ്പർ ക്ലാസ് കോച്ചുകൾ, 1 പാൻട്രി കാർ, 2 ലഗേജ് കം ബ്രേക്ക് വാൻ എന്നിവയാണ് ഈ സ്പെഷ്യൽ സർവീസിനുള്ളത്. നവംബർ 9 രാവിലെ 8.00 ണമി മുതൽ ഈ സ്പെഷ്യൽ ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്തു തുടങ്ങാം,

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: sabarimala bangalore train
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+