Search
  • Follow NativePlanet
Share
» » ശബരിമല ഉത്സവം,മേട വിഷു: ശബരിമല നട ഇന്ന് തുറക്കും,ദർശനം 18 ദിവസം..അയ്യപ്പനെ കാണാൻ പോകാം ആറാട്ട് 11 ന്

ശബരിമല ഉത്സവം,മേട വിഷു: ശബരിമല നട ഇന്ന് തുറക്കും,ദർശനം 18 ദിവസം..അയ്യപ്പനെ കാണാൻ പോകാം ആറാട്ട് 11 ന്

ഏപ്രിൽ മാസത്തെ പൂജകൾക്കും ഉത്സവത്തിനുമായി ശബരിമല നട ഇന്ന് തുറക്കും. ഏപ്രിൽ 1 മുതൽ 18 വരെ നീണ്ട 18 ദിവസം ഇത്തവണ ശബരിമലയിൽ തുടർച്ചയായി ദർശനം സാധ്യമാകും.ശബരിമല തിരുവുത്സവം, പൈങ്കുനി ഉത്ര ഉത്സവം, വിഷു മഹോത്സവം മേടമാസ പൂജ എന്നിവയാണ് ഈ മാസത്തെ ശബരിമലയിലെ പ്രധാന വിശേഷ ദിവസങ്ങൾ.ശബരിമല ഉത്സവം കഴിഞ്ഞ് വിഷു കൂടി വരുന്നതിനാലാണ് 18 ദിവസങ്ങൾ ഇത്തവണ ന തുറക്കുന്നത്.

ഏപ്രിൽ 1 ചൊവ്വാഴ്ച വൈകുന്നേരം 4.00 മണിക്ക് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും. പിറ്റേന്ന് ഏപ്രിൽ ബുധനാഴ്ച രാവിലെ 9.45 നും 10.45 നും മധ്യേ തന്ത്രി കണ്ഠര് രാജീവരുടെയും കണ്ഠര് ബ്രഹ്‌മദത്തന്റെയും കാര്‍മികത്വത്തില്‍ ഈ വർഷത്തെ ശബരിമല തിരുവുത്സവത്തിന് കൊടിയേറും.

Sabarimala Temple Thiruvulsavam amp amp Vishu Pooja Timings

ഏപ്രിൽ 3 വ്യാഴാഴ്ച ഉത്സവബലി തുടങ്ങും. എല്ലാദിവസവും രാവിലെ അഞ്ചിന് നട തുറക്കും. കലശാഭിഷേകം, ഉച്ചപൂജ, മുളയിടീൽ, ദീപാരാധന, പടിപൂജ, അത്താഴപൂജ, ശ്രീഭൂതബലി എന്നിവയുണ്ടാകും. ആറാം തീയതി വിളക്കെഴുന്നള്ളിപ്പ് തുടങ്ങും. രാത്രി ശ്രീഭൂതബലിക്കുശേഷമാണ് എഴുന്നള്ളത്ത്. രാവിലെയും വൈകിട്ടും മുളപൂജ നടക്കും. പത്താം തിയതി പ്രസിദ്ധമായ പള്ളിവേട്ടയും 11ന് ആറാട്ടും നടക്കും.

ഏപ്രിൽ 10 വ്യാഴാഴ്ച രാത്രി ഒൻത് മണിയോടെ ശരംകുത്തിയിലേക്ക് പള്ളിവേട്ട എഴുന്നള്ളത്ത് നടക്കും. തുടര്ന്ന് തിരികെ വന്ന് പഴുക്കാമണ്ഡപത്തിൽ വിശ്രമം. 11 വെള്ളിയാഴ്ച പുലര്‍ച്ചെ ശ്രീകോവിലിലേക്ക് മടങ്ങി പൂജകള്‍ നടക്കും. രാവിലെ ഒൻപത് മണിയോടെ പമ്പയിലേക്ക് അറാട്ട് എഴുന്നള്ളത്ത്. ആറാട്ടുകഴിഞ്ഞ് തിരിച്ചുവരുംവരെ ക്ഷേത്രത്തിൽ ദർശനം ഉണ്ടായിരിക്കുന്നതല്ല. തുടർന്ന് പമ്പാ ഗണപതി ക്ഷേത്രത്തിൽ അയ്യപ്പനെ എഴുന്നള്ളിച്ച് ഇരുത്തും. വൈകിട്ട് നാലോടെ സന്നിധാനത്തേക്ക് മടക്കം. ആറാട്ട് ഘോഷയാത്ര സന്നിധാനത്ത് തിരിച്ചെത്തുമ്പോൾ ഉത്സവത്തിന് കൊടിയിറങ്ങും. തുടർന്ന് ആറാട്ട് കലശം, ഉച്ചപൂജ, ദീപാരാധന, അത്താഴപൂജ എന്നിവ നടക്കും. രാത്രി പത്ത് മണിക്ക് നട അടയ്ക്കും.

ശബരിമല വിഷക്കണി 2025

മേടവിഷു ഉത്സവം 10 ന്തുടങ്ങു. ഏപ്രിൽ 14 മേടം 1 നാണ് വിഷു. പുലർച്ചെ 3.00 മണി മുതൽ 7.00 മണി വരെയാണ് ശബരിമലയിൽ വിഷുക്കണി ദർശനം ഉള്ളത്. തുടർന്ന് ഏഴു മണി മുതൽ അഭിഷേകവും മറ്റ് പൂജകളും നടക്കും. ഈ മാസത്തെ പൂജകൾ പൂർത്തിയാത്തിയ ശേഷം ഏപ്രിൽ 18 വെള്ളിയാഴ്ച ന് രാത്രി 10 മണിക്ക് നട അടക്കും

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: sabarimala vishu temple
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+