Search
  • Follow NativePlanet
Share
» »വിഷു പൂജ 2024; ശബരിമല ബുധനാഴ്ച തുറക്കും, വിഷുക്കണി 14ന് പുലർച്ചെ

വിഷു പൂജ 2024; ശബരിമല ബുധനാഴ്ച തുറക്കും, വിഷുക്കണി 14ന് പുലർച്ചെ

ഈ വര്‍ഷത്തെ മേടമാസ പൂജകൾക്കും വിഷു പൂജകൾക്കായി ശബരിമല ക്ഷേത്രം ഏപ്രിൽ 10 ബുധനാഴ്ച തുറക്കും. വൈകിട്ട് അഞ്ചുമണിക്കാണ് നടതുറപ്പ്. ശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിയിക്കുന്നതോടെയാണ് ചടങ്ങുകൾക്ക് തുടക്കമാകുന്നത്.

ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി പിഎന്‍ മഹേഷ് നമ്പുതിരി ക്ഷേത്രശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിക്കും. തുടർന്ന് ഗണപതി, നാഗര്‍ എന്നീ ഉപദേവതാ ക്ഷേത്ര നടകളും മേല്‍ശാന്തി തുറന്ന് വിളക്കുകള്‍ തെളിക്കും.

Sabarimala Temple Vishu Pooja And Vishu Kani 2024-

ഇതിനു ശേഷം, പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയില്‍ മേല്‍ ശാന്തി അഗ്‌നി പകര്‍ന്നു കഴിഞ്ഞു മാത്രമേ, അയ്യപ്പഭക്തര്‍ക്ക് ശരണം വിളികളുമായി പതിനെട്ടാം പടി കയറി അയ്യനെ കണ്ടുതൊഴാനാവുകയുള്ളൂ. മാളികപ്പുറം മേല്‍ശാന്തി മുരളി നമ്പൂതിരി മാളികപ്പുറം ക്ഷേത്ര നടതുറന്ന് ഭക്തര്‍ക്ക് മഞ്ഞള്‍പ്പൊടി പ്രസാദം വിതരണം ചെയ്യും. നട തുറക്കുന്ന ദിവസമായ ബുധനാഴ്ച പ്രത്യേക പൂജകളൊന്നും ഉണ്ടായിരിക്കില്ല.

ശബരിമല ക്ഷേത്രം മേടമാസ പൂജകൾ

ഏപ്രിൽ 11 വ്യാഴാഴ്ച രാവിലെ 5.00 മണിക്ക് ശബരിമല ക്ഷേത്രനട തുറക്കും. അന്നുമുതൽ തന്നെ നെയ്യഭിഷേകവും ആരംഭിക്കും. 18-ാം തിയതി വരെ ദിവസവും രാവിലെ നെയ്യഭിഷേകത്തിനു സൗകര്യമുണ്ട്

ശബരിമല വിഷുക്കണി ദർശനം, സമയം

13 വെള്ളിയാഴ്ച രാത്രി അത്താഴ പൂജയ്‌ക്കു ശേഷം ശ്രീകോവിലില്‍ വിഷുക്കണിയൊരുക്കിയാണ് നട അടയ്‌ക്കുക.
വിഷു ദിനമായ മേടം ഒന്നായ ഏപ്രില്‍ 14 ന് പുലര്‍ച്ചെ 3.00 മണിക്ക് ശബരിമല തിരുനട തുറക്കും. തുടര്‍ന്ന് വിഷുക്കണി ദര്‍ശനവും കൈനീട്ടം നല്‍കലും ഉണ്ടായിരിക്കും. പുലര്‍ച്ചെ നാലു മുതല്‍ ഏഴു വരെയാണ് വിഷുക്കണി ദർശനം. തന്ത്രിയും മേല്‍ശാന്തിയും ഭക്തര്‍ക്കു വിഷുക്കൈനീട്ടവും നല്കും. അതിനുശേഷം പതിവ് അഭിഷേകവും നെയ്യഭിഷേകവും ഗണപതി ഹോമവും നടക്കും.

പൂജകള്‍ പൂര്‍ത്തിയാക്കി ഏപ്രില്‍ 18 വ്യാഴാഴ്ച രാത്രി പത്തുമണിയോടെ നട അടക്കും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+