Search
  • Follow NativePlanet
Share
» »ശബരിമല തിരുവാഭരണ ഘോഷയാത്ര 13ന്, അടയാളം തരുന്ന കൃഷ്ണപ്പരുന്ത്, അയ്യപ്പനുള്ള സമ്മാനം

ശബരിമല തിരുവാഭരണ ഘോഷയാത്ര 13ന്, അടയാളം തരുന്ന കൃഷ്ണപ്പരുന്ത്, അയ്യപ്പനുള്ള സമ്മാനം

ശബരിമല തീർത്ഥാടന കാലത്തെ ഏറ്റവും പ്രധാന ചടങ്ങുകളിലൊന്നാണ് തിരുവാഭരണ ഘോഷയാത്ര. മകരവിളക്ക് ദിവസത്തെ സന്ധ്യയ്ക്ക് പൂജാ സമയത്ത് അയ്യപ്പനു ചാർത്താനുള്ള ആഭരണങ്ങൾ പന്തളത്തു നിന്നും ശബരിമലയിലേക്ക് കൊടുത്തയക്കുന്ന ചടങ്ങും അതിന്‍റെ ആഘോഷപൂര്‍ണ്ണമായ യാത്രയുമാണ് ഓരോ വർഷവും വിശ്വാസികൾ കാത്തിരിക്കുന്ന തിരുവാഭരണ ഘോഷയാത്ര.

കാടും മേടും താണ്ടി, ചെന്നെത്തുന്നിടങ്ങളിലെല്ലാം ഐശ്വര്യം പകർന്നു പോകുന്ന തിരുവാഭരണ ഘോഷയാത്ര ഒരു നാടിന്‍റെ കാത്തിരിപ്പും വിശ്വാസികളുടെ പ്രതീക്ഷയുമാണ്. ഈ വര്‍ഷത്തെ തിരുവാഭരണ ഘോഷയാത്രയ്ക്ക് ജനുവരി 13 ശനിയാഴ്ച പന്തളത്തു നിന്നാരംഭിക്കും. വിശദമായി വായിക്കാം.

Sabarimala Thiruvabharana Ghoshayathra 2024

തിരുവാഭരണ ഘോഷയാത്രയ്ക്ക് 2024

ജനുവരി 15 തിങ്കളാഴ്ച നടക്കുന്ന മകരവിളക്ക് ആഘോഷങ്ങൾക്ക് മുന്നോടിയായായി തിരുവാഭരണ ഘോഷയാത്ര ശനിയാഴ്ചയാണ് ആരംഭിക്കുന്നത്. പരമ്പരാഗത തിരുവാഭരണ പാതയിലൂടെ മുന്നേറുന്ന ഘോഷയാത്ര മൂന്നു ദിവസം സമയമെടുത്ത് 83 കിലോമീറ്റർ ദൂരം പിന്നിട്ടാണ് ശബരിമല ക്ഷേത്ര സന്നിധിയിൽ എത്തുന്നത് .

തിരുവാഭരണങ്ങൾ

അയ്യപ്പന് മകരവിളക്കിന് ചാർത്താനുള്ള തിരുവാഭരണങ്ങള്‍ വളര്‍ത്തുപിതാവായ പന്തളം മഹാരാജാവ് കൊടുത്തയക്കുന്നു എന്നതാണ് ഇതിനു പിന്നിലെ കഥ. അയയ്പ്പൻ യുവരാജാവായി വാഴിക്കപ്പെട്ട സമയത്ത് പന്തളം മഹാരാജാവിന് സാധിച്ചില്ല. അതിന് പരിഹാരമെന്നോണം അദ്ദേഹം ഈ ആഭരണങ്ങൾ പണികഴിക്കുകയും ഇതുധരിച്ച് വർഷത്തിലൊരിക്കലെങ്കിലും അയ്യപ്പനെ കാണുവാൻ അനുഗ്രഹം നല്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഈ ആഭരണങ്ങളാണ് മകരവിളക്ക് ദിവസം അയ്യപ്പനെ അണിയിക്കുന്നത്.

തിരുവാഭരണ ഘോഷയാത്രയ്ക്ക് 2024 സമയക്രമം

ജനുവരി 13-ാം തിയതി അതിരാവിലെ പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണങ്ങൾ വലിയകോയിക്കൽ ധർമശാസ്താക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നതോടു കൂടി അന്നത്തെ ചടങ്ങുകൾക്ക് തുടക്കമാകും. ഉച്ചയ്ക്ക് 12 മണി വരെ വിശ്വാസികൾക്ക് ആഭരണങ്ങൾ കണ്ടുതൊഴുവാനുള്ള അവസരം ഉണ്ട്. തുടർന്ന് രാജപ്രതിനിധി ക്ഷേത്രത്തിൽനിന്നു പുറത്തിറങ്ങി പല്ലക്കിലേറി യാത്രതിരിക്കും. ഒരുമണിക്ക് കുളത്തിനാൽ ഗംഗാധരൻ പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം ആഭരണപേടകങ്ങൾ തലയിലേറ്റിയുള്ള തിരുവാഭരണ യാത്ര ആരംഭിക്കും.

പരമ്പരാഗത തിരുവാഭരണ പാതയിലൂടെയുള്ള തിരുവാഭരണ ഘോഷയാത്ര കുളനട, ഉള്ളന്നൂർ, ആറന്മുള വഴി അയിരൂർ പുതിയകാവ് ക്ഷേത്രത്തിലെത്തുന്ന രീതിയിലാണ് ആദ്യദിവസം ക്രമീകരിച്ചിരിക്കുന്നത്, അന്ന് അവിടെത്തന്നെ വിശ്രമിക്കും. . രണ്ടാം ദിവസം പെരുനാട് വഴി ളാഹ വനംവകുപ്പു സത്രത്തിലെത്തി സംഘം അവിടെ രാത്രികഴിയും. മൂന്നാമത്തെ ദിവസം ഘോഷയാത്ര കാനനപാതയിലൂടെയാണ് മുന്നേറുൃന്നത്. പ്ലാപ്പള്ളിയിൽനിന്നു അട്ടത്തോട് വഴി വലിയാനവട്ടവും ചെറിയാനവട്ടവും കടന്ന് വൈകുന്നേരത്തോടെ ശബരിമലയിലെത്തിച്ചേരും.

തിരുവാഭരണ ദര്‍ശനം

പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിലെ പ്രത്യേക സുരക്ഷിത മുറിയിൽ സൂക്ഷിച്ചിരിക്കുന്ന അയ്യപ്പന്‍റെ തിരുവാഭരണങ്ങൾ കണ്ടുവണങ്ങുവാൻ നൂറുകണക്കിന് വിശ്വാസികളാണ് ഓരോ ദിവസവും എത്തുന്നത്. തിരുവാഭരണ ഘോഷയാത്ര ആരംഭിക്കുന്ന ജനുവരി 13 ഉച്ചയ്ക്ക് 12 വരെ ക്ഷേത്രത്തിൽ ആഭരണങ്ങൾ ദർശിക്കാം. പുലർച്ചെ 5.30 മുതൽ രാത്രി എട്ടുവരെയാണ് ദർശന സമയം.

അയ്യപ്പന്‍റെ തിരുവാഭരണങ്ങൾ

മൂന്നു വലിയ പെട്ടികളിലായാണ് അയ്യപ്പന്‍റെ തിരുവാഭരണങ്ങൾ
സൂക്ഷിക്കുന്നത്. തിരുമുഖം, പ്രഭാമണ്ഡലം, വെള്ളി കെട്ടിയ വലംപിരി ശംഖ്, ലക്ഷ്മി രൂപം, വിളക്കു മാല, പൂജാപാത്രങ്ങൾ, നെറ്റിപ്പട്ടം, തിരുമുഖം,പ്രഭാമണ്ഡലം, വലിയ ചുരിക, ചെറിയ ചുരിക, ആന, കടുവ, ശരപൊളി മാല, വെളക്കു മാല, മണി മാല, എറുക്കും പൂമാല, കഞ്ചമ്പരം, വെള്ളി കെട്ടിയ വലംപിരി ശംഖ്, കലശത്തിനുള്ള തൈലക്കുടം,ജീവത,കൊടികൾ എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾ ഇതിലുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+