ഒരിക്കലും ശാന്തത കൈവരാത്ത എപ്പോഴും ബഹളമുഖരിതമായ മുംബൈ എന്ന നഗരത്തിൽ നിന്ന് ഒരൽപ്പം സമാധാനം ആഗ്രഹിക്കുന്നവർക്ക് ചെന്നെത്താൻ പറ്റിയ ഒരു സ്ഥലമാണ് സഞ്ജയ് ഗാന്ധി നാഷണൽ പാർക്ക്. ആഴ്ച അവസാനങ്ങളിൽ നഗരവാസികളായ സഞ്ചാരികൾ ഇവിടേയ്ക്ക് കാടുകയറുന്നത് ഒരൽപ്പം ആശ്വാസം തേടിയാണ്.
തെക്കൻ മുംബൈയിൽ നിന്ന് 30 കിലോമീറ്റർ അകലെ മാറിയാണ് സഞ്ജയ് ഗാന്ധി നാഷണൽ പാർക്കിന്റെ സ്ഥാനം. 104 ചതുരശ്രകിലോമീറ്റർ വിസ്തീർണമുള്ള ഈ കാനന ചോല സംരക്ഷിത വനമേഖലകളിൽപ്പെട്ടതാണ്.
എത്തിച്ചേരാൻ
മുംബൈ സെൻട്രൽ സ്റ്റേഷനിൽ നിന്ന് ഓരോ അഞ്ച് മിനിറ്റുകൂടുമ്പോഴും ബോറിവലിയിലേക്ക് സബ് അർബൻ ട്രെയിനുകൾ പുറപ്പെടുന്നുണ്ട്. ബോറിവലിയിലാണ് പർക്കിലേക്കുള്ള പ്രവേശന കവാടം സ്ഥിതി ചെയ്യുന്നത്. ബോറിവലി സ്റ്റേഷനിൽ നിന്ന് നടന്നുപോകാനുള്ള ദൂരമേ ഇവിടേയ്ക്കുള്ളു. മുംബൈയിൽ നിന്ന് എല്ലാദിവസവും ഈ പാർക്കിലേക്ക് ബസ് സർവീസ് ഉണ്ട്.
പ്രവേശന സമയം
രാവിലെ 7.30 മുതൽ വൈകുന്നേരം 5.30 വരെയാണ് ഇവിടേക്ക് പ്രവേശനം അനുവദിക്കുന്നത്. പ്രഭാത സവാരി നടത്താൻ ആഗ്രഹിക്കുന്നവർക്ക് ഇവിടെ സൗകര്യമുണ്ട്. രാവിലെ അഞ്ച് മണിമുതൽ 7.30 വരേയാണ് പ്രഭാത സവാരി അനുവദിച്ചിരിക്കുന്നത്. ഇതിന് പ്രത്യേകം പാസ് എടുക്കണം.
പ്രവേശന കവാടം
ടോയ് ട്രെയിൻ
ബോട്ടിംഗ്
ടൈഗർ, ലയൺ സഫാരി
Photo Courtesy: Marcus334
നടപ്പാതകൾ
Photo Courtesy: Nichalp
ജൈന ക്ഷേത്രം
Photo Courtesy: Miuki
കന്നേരി ഗുഹകൾ
Photo Courtesy: Marcus334



Click it and Unblock the Notifications












