മഴക്കാലത്തിന്റെ ആരംഭത്തില്‍ ഗോവയില്‍ ഒരു ആഘോഷം നടക്കാറുണ്ട്, ആഘോഷത്തിന്റെ ഭാഗമായി യുവാക്കള്‍ കൂട്ടത്തോടെ കിണറുകളിലും കുളങ്ങളിലും എടുത്തു ചാടും, കേള്‍ക്കുമ്പോള്‍ കൗതുകം തോന്നുന്നില്ലേ. ഗോവയിലെ രസകരമായ സാവോ ജോവോ ആഘോഷത്തേക്കുറിച്ചാണ് പറഞ്ഞ് വരുന്നത്
ആഘോഷത്തിനിടെ എന്തിനാണ് യുവാക്കള്‍ കിണറ്റില്‍ ഇറങ്ങുന്നതെന്ന് അറിയാമോ? ഗ്രാമീണര്‍ കിണറ്റിലേക്ക് വലിച്ചെറിഞ്ഞ സമ്മാന പൊതി എടുക്കാന്‍
ജൂണ്‍ 24ന് നടക്കുന്ന സാവോ ജോവൊ ആഘോഷത്തേക്കുറിച്ച് വിശദമായി

സ്നാപക യോഹന്നാന്റെ തിരുന്നാള്‍
യേശു ക്രിസ്തുവിന് മാമോദിസാ നല്‍കിയ സ്നാപക യോഹന്നാന്റെ തിരുന്നാള്‍ ദിവസമാണ് സാവോ ജോവോ ആഘോഷം നടക്കുന്നത്. ഗോവയിലെ ക്രിസ്ത്യന്‍ ആഘോഷങ്ങളില്‍ പ്രശസ്തമാണ് സാവോ ജോവോ

Photo Courtesy: Frenia pamela barretto
കുതിച്ച് ചാടിയ യോഹന്നാന്‍
സ്നാപക യോഹന്നാനെ അമ്മയായ എലിസബത്ത് ഉദരത്തില്‍ വഹിച്ചിരുന്ന കാലത്ത് യേശുവിന്റെ അമ്മയായ മറിയം പരിചരിക്കാന്‍ എത്തിയപ്പോള്‍ എലിസബത്തിന്റെ ഉദരത്തില്‍ നിന്ന് സ്നാപക യോഹന്നാന്‍ കുതിച്ച് ചാടിയെന്ന ബൈബിള്‍ കഥയുടെ അടിസ്ഥാനത്തിലാണ്. ഈ ദിവസം യുവാക്കള്‍ വെള്ളത്തിലേക്ക് ചാടുന്നത്.
സാവോ ജോവൊ ആഘോഷിക്കുന്ന പ്രധാന സ്ഥലങ്ങള്‍
നോര്‍ത്ത് ഗോവയിലാണ് സാവോ ജോവൊ പ്രധാനമായും ആഘോഷിക്കപ്പെടുന്നത്. ഗോവയിലെ സിയോലിം(Siolim),അന്‍ജുന(Anjuna), കാന്‍ഡലിം(Candolim), കാലന്‍ഗൂട്ട്(Calangute), ആസഗോവ(Assagao) എന്നിവിടങ്ങളിലാണ് ഈ ആഘോഷം പ്രധാനമായും നടക്കപ്പെടുന്നത്.

Photo Courtesy: Joel's Goa Pics
150 വര്‍ഷങ്ങളായുള്ള ആഘോഷം
കഴിഞ്ഞ 150 വര്‍ഷത്തിലേറെക്കാലമായി നടത്തപ്പെടുന്ന ആഘോഷമാണ് ഇത്. നോര്‍ത്ത് ഗോവയിലെ ബാര്‍ദേസിലാണ് ആദ്യമായി ഈ ആഘോഷം ആരംഭിച്ചത്. ബാര്‍ദേസ് താലുക്കിലെ സിയോലിം ഗ്രാമത്തില്‍ വര്‍ണ ശബളമായ വള്ളം കളി ഈ ദിവസത്തിന്റെ ഭാഗമായി നടക്കാറുണ്ട്. പഴങ്ങളും സമ്മാനങ്ങളുമായി നവദമ്പതികളും പുതുതായി കുഞ്ഞ് ജനിച്ചവരും ഈ ദിവസം ഒത്ത് ചേരുന്ന ചടങ്ങുമുണ്ട് # Sao Joao
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














