Search
  • Follow NativePlanet
Share
» »മനസ്സിനെ മയക്കുന്ന സാവന്ത് വാടി

മനസ്സിനെ മയക്കുന്ന സാവന്ത് വാടി

ഗോവയുടെയും മഹാരാഷ്ട്രയുടെയും അതിർത്തിയിലായി സ്ഥിതി ചെയ്യുന്ന ഈ നാടിന്റെ വിശേഷങ്ങൾ അറിയേണ്ടെ?!

ഒറ്റക്കാഴ്ചയിൽ തന്നെ മനസ്സിനെ കീഴടക്കുന്ന സ്ഥലങ്ങള്‍ വളരെ കുറച്ചേയുള്ളൂ. അതൊരുക്കിയിരിക്കുന്ന കാഴ്ചകളും നാട്ടുകാരും ആ നാട്ടിൽ നിന്നും ലഭിക്കുന്ന അനുഭവങ്ങളും ഒക്കെ ചേർന്നാണ് സഞ്ചാരികളുടെ മനസ്സ് കീഴടക്കുന്നത്. നമ്മുടെ തേക്കടിയും മൂന്നാറും സ‍ഞ്ചാരികളുടെ മനസ്സ് എങ്ങനെ കീഴടക്കിയോ അതുപോലെ ആകർഷിക്കുന്ന നാടാണ് സാവന്ത് വാടി.ഗോവയുടെയും മഹാരാഷ്ട്രയുടെയും അതിർത്തിയിലായി സ്ഥിതി ചെയ്യുന്ന ഈ നാടിന്റെ വിശേഷങ്ങൾ അറിയേണ്ടെ?!

സാവന്ത് വാടി

സാവന്ത് വാടി

മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലാണ് സാവന്ത് വാടി സ്ഥിതി ചെയ്യുന്നത്. കൊങ്കൺ റീജിയണിന്‍റെ ഭാഗമായ സാവന്ത് വാടി ഗോവയുടെയും മഹാരാഷ്ട്രയുടെയും അതിർത്തിയിലായാണുള്ളത്.

PC:Deepak Patil

പ്രകൃതിയുടെ അനുഗ്രഹം

പ്രകൃതിയുടെ അനുഗ്രഹം

ഈ പ്രദേശം ഒരിക്കലെങ്കിലും സന്ദർശിച്ചിട്ടുള്ളവർ പ്രകൃതിയുടെ അനുഗ്രഹം എന്നാണ് ഈ നാടിനെ വിശേഷിപ്പിക്കുകയുള്ളൂ. മനോഹരമായ തടാകങ്ങളും മലകളും പരന്നു കിടക്കുന്ന നിബിഡ വനങ്ങളും ആണ് ഈ നാടിനെ ഇത്രയധികം മനോഹരമാക്കുന്നത്. പശ്ചിമഘട്ടത്തിന്റെയും അറബിക്കടലിന്റെയും സാമീപ്യം ഇതിന് വേറിട്ട ഭംഗിയ നല്കുന്നു.

PC:Rashmibiswas

സാവന്ത് വാടി എന്നാൽ

സാവന്ത് വാടി എന്നാൽ

സിന്ധു ദുർഗ് ജില്ലയിലെ കാലങ്ങളോളം പ്രാദേശിക ഭരണാധികാരികളായിരുന്ന ഖേം-സാവന്ത് കുടുംബത്തിന്റെ കീഴിലായിരുന്നു. അങ്ങനെയാണ് പിന്നീട് ഇവിടം സാവന്ത് വാടി എന്നാണ് അറിയപ്പെടുന്നത്. പണ്ട് കാലത്ത് മറാത്താ രാജാക്കന്മാരുടെ സ്വാധീനത്തിലായിരുന്നു സാവന്ത് വാടി. പിന്നീട് സ്വതന്ത്ര മണ്ഡല മായിത്തീര്‍ന്ന അത് ഇപ്പോള്‍ പ്രാദേശിക മാല്‍വാണി ഗോത്രവുമായി ബന്ധപ്പെട്ട് അറിയപ്പെടുന്നു.

PC:Deepak Patil

കളിപ്പാട്ടങ്ങൾ

കളിപ്പാട്ടങ്ങൾ

കർണ്ണാടകയിലെ ചന്നരായപ്പട്ടണ എങ്ങനെയാണ് തടികൊണ്ടുള്ള കളിപ്പാട്ടങ്ങൾക്ക് പേരു കേട്ടിരിക്കുന്നത് അതുപോലെയാണ് സാവന്ത് വാടിയും. മരത്തടികൾ കൊണ്ട് നിർമ്മിച്ച കളിപ്പാട്ടങ്ങളും കരകൗശല വസ്തുക്കളുമാണ് ഇവിടുത്തെ പ്രധാന വ്യവസായം. കുടില്‍ വ്യവസായമായമായി വിവിധയിനം കര കൌശല സാധനങ്ങള്‍, , കൗതുക വസ്തുക്കള്‍,പെയിന്റിങ്ങുകള്‍, മുള കൊണ്ടുണ്ടാക്കിയ കലാ വസ്തുക്കള്‍ തുടങ്ങിയവ ഇവിടെ യഥേഷ്ടം ലഭ്യമാണ്.

PC:commons.wikimedia

തലാവ് കൊട്ടാരവും മറ്റു കാഴ്ചകളും

തലാവ് കൊട്ടാരവും മറ്റു കാഴ്ചകളും

സാവന്ത് വാടി ഗ്രാമീണ ഇന്ത്യയുടെ സമകാലീക അഭിരുചികളെ അതിന്റെ കാഴ്ചകളിലും ശബ്ദങ്ങളിലും വെളിവാക്കുന്നു. സഞ്ചാരികള്‍ തലാവ് തടാകവും രാജ കൊട്ടാരവും തീര്‍ച്ചയായും കാണണം. അത്മെശ്വര്‍ തലി , നരേന്ദ്ര ഗാര്‍ഡന്‍ , ഹനുമാന്‍ മന്ദിര്‍ ,അമ്ബോലി ഹില്‍ സ്റ്റേഷന്‍, കോല്‍ഗാവ് ദര്‍വാസാ, വിത്തല്‍ മന്ദിര്‍ തുടങ്ങിയവയാണ് സന്ദര്‍ശിക്കേണ്ട ആകര്‍ഷകമായ മറ്റ് കേന്ദ്രങ്ങള്‍.

PC:Deepak Patil

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

മുംബൈ യില്‍ നിന്നും ഗോവയില്‍ നിന്നും റോഡു വഴി എളുപ്പം എത്താവുന്ന സ്ഥലമാണ് സാവന്ത് വാടി . മഹാരാഷ്ട്രയുടെ പ്രാന്ത പ്രദേശത്ത് ഗോവയുടെ സമീപ മാണ് ഇതിന്റെ കിടപ്പ്. മുംബൈ യില്‍ നിന്ന് 8 മണിക്കൂര്‍ കാറില്‍ യാത്ര ചെയ്‌താല്‍ മതിയാകും.പഴയ മുംബൈ - ഗോവ ഹൈവേ ഒഴിവാക്കുക . പകരം മുബൈ യില്‍ നിന്ന് പൂണെ ക്ക് യാത്ര ചെയ്തു സതാര ഹൈവേ യിലൂടെ സഞ്ചരിച്ചു ഉത്തൂരില്‍ എത്തി സാവന്ത് വാടിയിലേക്ക് പോവുക.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+