പോര്‍ട് ബ്ലെയറില്‍ നിന്നും
തലസ്ഥാനഗരമായ പോര്‍ട് ബ്ലെയറില്‍ നിന്നും 55 കിലോമീറ്ററ് സഞ്ചരിച്ചാല്‍ ഹെയ്‌വ്‌ലോക്ക് ദ്വീപിലെത്താം.
Photo courtesy: Sankara Subramanian
അഞ്ച് ഗ്രാമങ്ങൾ
പ്രധാനമായും അഞ്ച് ഗ്രാമങ്ങളാണ് ഈ ദ്വീപിലുള്ളത്. എല്ലായിടത്തും ഓരോരോ പ്രത്യേകതകളുള്ള ബീച്ചുകളുമുണ്ട്. ഗോവിന്ദ നഗര്‍, രാധ നഗര്‍, ബിജോയ് നഗര്‍, ശ്യാം നഗര്‍, കൃഷ്ണ നഗര്‍, രാധ നഗര്‍ എന്നിവയാണ് ബീച്ചുകള്‍.
Photo courtesy: mattharvey1
ഏഷ്യയിലെ സുന്ദരി രാധ
രാധ നഗര്‍ ബീച്ചാണ് ഇതില്‍ ഏറ്റവും മനോഹരം. ഈ ബീച്ചിനെയാണ് 2004ല്‍ ടൈം മാഗസിന്‍ ഏഷ്യയിലെ ഏറ്റവും മനോഹരമായ ബീച്ചായി തിരഞ്ഞെടുത്തത്.
Photo courtesy: Sankara Subramanian
പേരിന് പിന്നിൽ
കോളനിവാഴ്ചക്കാലത്തെ ബ്രിട്ടീഷ് ഉദ്യോഗസ്ഥനായിരുന്ന ഹെന്റി ഹെയ്‌വ്‌ലോക്കിന്റെ പേരാണ് ഈ ദ്വീപിന്.
Photo courtesy: Dr. K. Vedhagiri
ഫെറി
ഫെറിയാണ് ഇവിടേയ്ക്കുള്ള യാത്രമാര്‍ഗ്ഗം. ദിവസം മൂന്നുതവണ പോര്‍ട് ബ്ലെയറില്‍ നിന്നും ഹെയ്‌വ്‌ലോക്കിലേയ്ക്ക് ഫെറി സര്‍വ്വീസുണ്ട്.
Photo courtesy: Sankara Subramanian
കാത്തമറന്‍ ഫെറീസ്
കാത്തമറന്‍ ഫെറീസ് കുറച്ച് ചെലവേറിയതാണ്. സമയം ലാഭിയ്ക്കാനുദ്ദേശമുണ്ടെങ്കില്‍ പവന്‍ ഹാന്‍സ് നടത്തുന്ന ചോപ്പര്‍ സര്‍വ്വീസുകള്‍ യാത്രയ്ക്കായി തിരഞ്ഞെടുക്കാം.
Photo courtesy: Sankara Subramanian
ഹെലികോപ്ടർ
ഹെയ്‌വ്‌ലോക്കിലേക്ക് പോര്‍ട് ബ്ലെയറില്‍ നിന്നും ഹെലികോപ്ടർ സർവീസുകളും ഉണ്ട്.
Photo courtesy: Senorhorst Jahnsen
കാൽനടയാത്ര
ഹെയ്‌വ്‌ലോക്ക് ഐലന്റ് കാല്‍നടയായി ചുറ്റിക്കാണുന്നതാണ് നല്ലത്. ബീച്ചുകളും, ഷോപ്പിങ് കേന്ദ്രങ്ങളുമുള്‍പ്പെടെ ഇവിടെ ഏറെയുണ്ട് കാണാന്‍.
Photo courtesy: marek.krzystkiewicz
പവിഴപുറ്റുകൾ
പവിഴപുറ്റുകൾ ഉള്ള സ്ഥലത്ത് സഞ്ചരിക്കുമ്പോൾ അവ പറിച്ചെടുക്കാൻ ശ്രമിക്കുന്നത് കുറ്റകരമാണ്. പവിഴപുറ്റുകൾ അടർത്തിമാറ്റുന്നത് ആവസവ്യസ്ഥയെ താളം തെറ്റിക്കും.
Photo courtesy: ichat
എലഫന്റ് ബീച്ച്
രാധാനഗര്‍ ബീച്ചില്‍ നിന്നും നടന്നുപോകാവുന്ന അകലത്തിലാണ് എലഫന്റ് ബീച്ച്. ഇതും സഞ്ചാരികള്‍ക്ക് ഇഷ്ടമേറെയുള്ള സ്ഥലമാണ്. ഇനി നടക്കാന്‍ താല്‍പ്പര്യമില്ലെന്നാണെങ്കില്‍ ഓട്ടോറിക്ഷയിലാകാം യാത്ര, നൂറുരൂപ ചെലവുവരുമെന്ന് മാത്രം.
Photo courtesy: Senorhorst Jahnsen
സ്കൂബ ഡൈവിംഗ്
ഹെയ്‌വ്‌ലോക്ക് ദ്വീപിൽ സ്‌കൂബ ഡൈവിങ്ങിന് അവസരമുണ്ട്. ആന്‍ഡമാന്‍ നിക്കോബാറില്‍ പൊതുവേ സ്പീഡ് ബോട്ട് സൗകര്യങ്ങള്‍ കുറവാണ്. ഹെയ്‌വ്‌ലോക്കില്‍ തുച്ഛമായ ചെലവില്‍ സ്‌കൂബ ഡൈവിങ്ങ് നടത്താം.
Photo courtesy: Arun Katiyar
കടൽ ജീവികളെ കാണാം
കടല്‍ജീവികളെക്കാണാന്‍ സ്‌കൂബ ഡൈവിങ് തന്നെയാണ് ഏറ്റവും നല്ല മാര്‍ഗ്ഗം.
Photo courtesy: Arun Katiyar
തുച്ഛമായ നിരക്ക്
ഹെയ്‌വ്‌ലോക്കില്‍ തുച്ഛമായ ചെലവില്‍ സ്‌കൂബ ഡൈവിങ്ങ് നടത്താം.
Photo courtesy: Arun Katiyar
ട്രെക്കിംഗ്
സ്‌കൂബ കഴിഞ്ഞാല്‍പ്പിന്നെ ട്രക്കിങ്ങാണ് ഹെയ്‌വ്‌ലോക്കിലെ മറ്റൊരു പ്രധാന വിനോദം. ട്രക്കിങ്ങിന് പോകാനാഗ്രഹിയ്ക്കുന്നവര്‍ക്ക് പരിചയസമ്പന്നരായ ഗൈഡുകളെ ലഭിയ്ക്കും.
Photo courtesy: Sankara Subramanian
ബിജോയ് നഗര്‍
ഹെയ്‌വ്‌ലോക്കിലെ അഞ്ച് ഗ്രാമങ്ങളിൽ പ്രധാനപ്പെട്ട സ്ഥലമാണ് ബിജോയ് നഗർ.
Photo courtesy: Sankara Subramanian
എലിഫന്റ് സഫാരി
എലിഫന്റ് സഫാരിക്ക് പേരുകേട്ട സ്ഥലമാണ് ഹെയ്‌വ്‌ലോക്ക്
Photo courtesy: Foreign Devil Corresponden
കടൽക്കുളി
കടലിൽ കുളിക്കുന്ന വിനോദ സഞ്ചാരികൾ
Photo courtesy: Sankara Subramanian
മീൻപിടുത്തക്കാർ
മത്സ്യബന്ധന ബോട്ടിൽ മീൻ പിടിക്കാൻ പോകുന്ന ഒരു മീൻപിടുത്തക്കാരൻ
Photo courtesy: mattharvey1
വലിയ മത്സ്യങ്ങൾ
ഹെയ്‌വ്‌ലോക്ക് ദ്വീപിൽ നിന്ന് പിടികൂടുന്ന ഒരിനം വലിയ മത്സ്യം
Photo courtesy: Arun Katiyar
രുചി
രുചിയേറിയ കടല്‍വിഭവങ്ങളും ഇവിടെ ലഭിയ്ക്കും.
Photo courtesy: Arun Katiyar
കഫേ
താമസിക്കാനാണെങ്കില്‍ ഹെയ്‌വ്‌ലോക്കില്‍ ഹോട്ടലുകളും ഡോര്‍മിട്ടറികളും ഏറെയുണ്ട്. കഫേ ഡെല്‍ മാര്‍, വൈല്‍ഡ് ഓര്‍ക്കിഡ് എന്നിവയാണ് പ്രധാനപ്പെട്ട ഹോട്ടലുകള്‍.
Photo courtesy: Arun Katiyar
സ്കൂബ ഡൈവിങ്ങിന് പോകുന്നവർ
സ്കൂബ ഡൈവിങ് നടത്താൻ പോകുന്ന സഞ്ചാരികൾ
Photo courtesy: Arun Katiyar
അസ്തമയം
ഹെയ്‌വ്‌ലോക്കിലെ അസ്തമയ കാഴ്ച
Photo courtesy: Sankara Subramanian
ഉപകരണങ്ങൾ
സ്കൂബ ഡൈവിങ്ങിനുള്ള ഉപകരണങ്ങൾ
Photo courtesy: Arun Katiyar
ചുവപ്പ് കൊടി
സ്കൂബ ഡൈവിങ്ങിന് ആളെ കൊണ്ടുവന്നിരിക്കുന്ന ബോട്ട് ചുവപ്പ് കൊടി ഉയർത്തി ഇരിക്കുന്നു. സ്കൂബ ഡൈവിങ്ങ് നടത്തുന്നതായി കപ്പലുകൾക്ക് മുന്നറിയിപ്പ് കൊടുക്കാനാണ് ഈ കൊടി.
Photo courtesy: Arun Katiyar
റിസോർട്ട്
ഹെയ്‌വ്‌ലോക്കിലെ ഒരു റിസോർട്ട്.
Photo courtesy: Joseph Jayanth
ബീച്ചുകളിൽ ഒന്ന്
ഹെയ്‌വ്‌ലോക്കിലെ ബീച്ചുകളിൽ ഒന്ന്
Photo courtesy: Vikramjit Kakati
കോട്ടേജുകൾ
ഹെയ്‌വ്‌ലോക്കിലെ കോട്ടേജുകൾ
Photo courtesy: Arun Katiyar
സ്ഫടികം പോലെ
ശാന്തമായ കടൽ സ്ഫടികം പോലെ, ഹെയ്‌വ്‌ലോക്കിലെ ഒരു കാഴ്ച
Photo courtesy: Shimjithsr
കാട്
ഹെയ്‌വ്‌ലോക്കിലെ കാട്ടുപ്രദേശം
Photo courtesy: Kai Hendry
നീന്തൽ
എലിഫന്റ് ബീച്ചിൽ കടലിൽ നീന്തുന്ന സഞ്ചാരികൾ
Photo courtesy: Shimjithsr
ചെറിയ ലൈറ്റ്‌ഹൗസ്
ഹെയ്‌വ്‌ലോക്കിലെ ചെറിയ ലൈറ്റ് ഹൗസ്
Photo courtesy: Shimjithsr
തുടക്കം
സ്കൂബ ഡൈവിങ് നടത്താൻ ആഗ്രഹിക്കുന്നവർക്കുള്ള സ്ഥലം
Photo courtesy: Arun Katiyar
രാധനഗർ ബീച്ച്
വെളുത്ത മണലും മരതകപ്പച്ച നിറമുള്ള കടലുമാണ് രാധാനഗര്‍ ബീച്ചിന്റെ പ്രത്യേകത. പണം ചെലവാക്കുന്നതിനെക്കുറിച്ച് നിങ്ങള്‍ ചിന്താകുലരല്ലെങ്കില്‍ കാബോ ഇരുചക്രവാഹനമോ വാടകയ്‌ക്കെടുത്ത് യാത്രചെയ്യാം. ഇതിന് ഇരുന്നൂറുരൂപയോളം ചെലവ് വന്നേയ്ക്കും.
Photo courtesy: Sankara Subramanian
ഇളനീർ
മധുരമുള്ള ഇളനീരോ ബീറോ വാങ്ങി ദാഹമകറ്റി ഹെയ്‌വ്‌ലോക്ക് സന്ദര്‍ശനം അവസാനിപ്പിയ്ക്കാം
Photo courtesy: Ana Raquel S. Hernandes