Search
  • Follow NativePlanet
Share
» »കടലാഴങ്ങളുടെ അത്ഭുതക്കാഴ്ച കാണാം, തിരുവനന്തപുരത്തെ സ്കൂബാ ഡൈവിങ് ഇടങ്ങൾ...

കടലാഴങ്ങളുടെ അത്ഭുതക്കാഴ്ച കാണാം, തിരുവനന്തപുരത്തെ സ്കൂബാ ഡൈവിങ് ഇടങ്ങൾ...

കടലാഴങ്ങളുടെ അത്ഭുതക്കാഴ്ചകളിലേക്കുള്ള യാത്രയാണ് സ്കൂബാ ഡൈവിങ്. കടലിനടിയിലെ ലോകം നേരിട്ടു കണ്ടുവരുവാനും ഉള്ളിന്നുള്ളിലെ കൗതുകത്തെയും സാഹസിക സഞ്ചാരിയേയും തൃപ്കിപ്പെടുത്തുവാന്‍ ഇതിനോളം മികച്ച മറ്റൊരു വിനോദമില്ല. സീസൺ നോക്കാതെ ചെയ്യാൻ പറ്റിയ ഏറ്റവും മികച്ച കടൽ ആക്റ്റിവിറ്റി കൂടിയാണിത്.

കടൽത്തീരവും കടൽക്കാഴ്ചളും വിട്ട് കേരളത്തിന് ഒരു പരിപാടിപോലുമില്ലല്ലോ.. ഇതാ ഇത്തവണ നമ്മൾ പരിചയപ്പെടുന്നത് നമ്മുടെ തിരുവനന്തപുരത്ത് ഡൈവിങ്ങിന് ഇറങ്ങാൻ പറ്റിയ സ്ഥലങ്ങളാണ്. കടലിന്‍റെ അടിത്തട്ട് കാണാനും രസകരമായ കാഴ്ചകൾക്ക് സാക്ഷ്യം വഹിക്കാനും പറ്റിയ തിരുവനന്തപുരത്തെ ഡൈവിങ് സ്പോട്ടുകൾ ഏതൊക്കെയെന്ന് നോക്കാം.

e 4 Diving Destination In Thiruvananthapuram

സ്കൂബാ ഡൈവിങ്

വെള്ളത്തിനടിയിലേക്ക്, അവിടുത്തെ കാഴ്ചകൾ കാണാനായി ശ്വസിക്കാനുള്ള ഉപകരണങ്ങൾ അടക്കമാണ് സ്കൂബാ ഡൈവ് ചെയ്യുന്നവർ പോകേണ്ടത്. പവിഴപ്പുറ്റുകളും മീനുകളും കടലിനടിയിലെ ജൈവവൈവിധ്യവുമെല്ലാം കണ്ടറിയുവാൻ പറ്റിയ ഇതിനോളം മികച്ച മറ്റൊരു വിനോദമില്ല എന്നു തന്നെ പറയാം. കേരളത്തില്‍ സ്കൂബാ ഡൈവിങ്ങിനു പറ്റിയ സ്ഥലങ്ങൾ തിരുവനന്തപുരത്തും പിന്നെ കൊച്ചിയിലും ആണുള്ളത്.

വര്‍ക്കല

കേരളത്തിലെ ഏറ്റവും മികച്ച കടൽത്തീരങ്ങളിലൊന്നായ വർക്കലയിൽ അല്ലെങ്കില്‍പ്പിന്നെ മറ്റെവിടെയാണ് സ്കൂബാ ഡൈവിങ്ങിന് പോകേണ്ടത് അല്ലേ? കേരളത്തിൽ തന്നെ ഏറ്റവുമധികം കടൽ വിനോദങ്ങൾ ഉള്ള സ്ഥലമാണ് വർക്കല.
നമ്മൾ ഒട്ടും വിചാരിക്കാത്ത തരത്തിലുള്ള കടൽക്കാഴ്ചകളാണ് സ്കൂബാ ഡൈവിങ് നമുക്ക് തരിക.

കോവളം

വർക്കലയേക്കാൾ സ്കൂബാ ഡൈവിങ്ങിന്റെ കാര്യത്തിൽ ആരാധകർ അധികമുള്ളത് കോവളത്താണ്. അതിലൊപു കാരണം കോവളത്തിലെ കടൽ വെള്ളത്തിന് വിസിബിലിറ്റി അധികമുള്ളതാമെന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്. കടലിൽ അഞ്ച് മീറ്ററോളം ആഴത്തിൽ വരെ പോകാനാണ് കോവളത്ത് സ്‌കൂബാ ഡൈവിങ്ങിനുള്ള അവസരമുള്ളത്.

ഈ ദൂരം പോകുമ്പോൾ തന്നെ മറ്റു ഡൈവിങ് സ്പോട്ടുകളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ വ്യത്യസ്തയിനം മത്സ്യങ്ങളെ കാണാൻ കഴിയും. ലയൺ ഫിഷ്, സ്കോർപിയോൺ ഫിഷ്, പഫർ ഫിഷ് എന്നിങ്ങനെ ഒരുപാടെണ്ണം ഇവിടെയുണ്ട്. അതേസമയം ഗോവ പോലെയുള്ള സ്ഥലങ്ങളെയപേക്ഷിച്ച് ഇവിടെ പവിഴപ്പുറ്റുകൾ കുറവാണ്. രാവിലെ ഒൻപതു മണിമുതൽ പന്ത്രണ്ടു മണിവരെ കോവളത്ത് സ്‌കൂബാ ഡൈവിങ് ചെയ്യാം.

ശംഖുമുഖം ബീച്ച്

തിരുവനന്തപുരത്ത് സ്കൂബാ ഡൈവിങ്ങിന് പറ്റിയ മറ്റൊരിടമാണ് ശംഖുമുഖം ബീച്ച്. മറ്റു സ്ഥലങ്ങളെപ്പോലെ പ്രാധാന്യവും പ്രസിദ്ധിയും ഇതിന് വന്നിട്ടില്ലെങ്കിലും അന്വേഷിച്ചെത്തുന്നവർ ഒരുപാടുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+