മഴയും തെളിവും മാറിമാറിയെത്തുന്ന കാലാവസ്ഥയുമായാണ് ഈ വർഷത്തെ സെപ്റ്റംബർ മാസം എത്തിയിരിക്കുന്നത്. ആദ്യ വാരത്തിൽ മഴയാണ് പ്രതീക്ഷിക്കുന്നതെങ്കിലും തുടർന്ന് ഓണം അടുക്കുന്നതോടെ കാലാവസ്ഥ മാറുമെന്ന് പ്രതീക്ഷിക്കാം. എന്നാലും മഴ പേടിച്ച് യാത്രകൾ മാറ്റിവയ്ക്കേണ്ട ഒരു അവസ്ഥ നിലവിലില്ലാത്തതിനാൽ സെപ്റ്റംബറിലെ അവധികളും വാരാന്ത്യങ്ങളും പ്ലാൻ ചെയ്യുന്നതിൽ ആലസ്യം വേണ്ട.
ഇന്ത്യയിലെവിടെയും പൊതുവേ യാത്രകൾ പോകുവാൻ പറ്റിയ സമയം കൂടിയാണ് സെപ്റ്റംബർ മാസം. ട്രെക്കിങ്ങും മലകയറ്റവും ഓഫ്റോഡ് യാത്രകളും ഏകദിന യാത്രകളും ബോട്ടിങ്ങും എന്നിങ്ങനെ ഒരുപാട് സാധ്യതകൾ ഈ മാസം തരുന്നുണ്ട്. അതിന് ആക്കം കൂട്ടാനായി നീണ്ട വാരാന്ത്യങ്ങളും പൊതുഅവധികളും ഇഷ്ടംപോലെയുണ്ട്. പിന്നെ അടുത്ത ഘട്ടം യാത്രകൾ പ്ലാൻ ചെയ്യുകയാണല്ലോ..
സെപ്റ്റംബർ 2024 അവധികൾ
കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് അവധികൾ കുറവാണ് സെപ്റ്റംബർ മാസത്തിൽ എന്നു തോന്നുമെങ്കിലും പ്ലാൻ ചെയ്താൽ ഓണം ഉൾപ്പടെയുള്ള പ്രധാന ദിവസങ്ങൾ ആഘോഷിക്കുവാൻ കഴിയും. ഈ വർഷം ഞായറാഴ്ചയാണ് ഓണം എന്നതിനാൽ അതിന് പ്രത്യേക അവധി വേണ്ട. ഇത് കൂടാതെ വിനായക ചതുർത്ഥി, നബി ദിനം, വിശ്വകർമ്മ ചതുർത്ഥി, ശ്രീനാരായണ ഗുരു സമാധി എന്നിങ്ങനെ വേറെയും അവധികൾ വരുന്നുണ്ട്.
നീണ്ട വാരാന്ത്യങ്ങൾ
സെപ്റ്റംബറിൽ ഒഴിവു ദിവസങ്ങൾ കുറേയുണ്ടെങ്കിലും നീണ്ട വാരാന്ത്യം ആഘോഷിക്കാൻ പറ്റിയത് ഓണത്തിന് മാത്രമാണ്. മറ്റ് അവധികൾ ഇടദിവസങ്ങളിലും ശനി,ഞായർ ദിവസങ്ങളിലും വരുന്നതിനാൽ നീണ്ട അവധി എടുക്കേണ്ടി വരില്ല.
വിനായക ചതുർത്ഥി 2024
സെപ്റ്റംബർ മാസത്തിൽ ആദ്യം വരുന്ന അവധി വിനായക ചതുർത്ഥി ആണ്. പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങളാണ് വിനായക ചതുർത്ഥിയുടെ പ്രത്യേകത. കേരളത്തിൽ മറ്റു സംസ്ഥാനങ്ങളുടെയത്രയും ആഘോഷവും ചടങ്ങുകളും വിനായക ചതുർത്ഥിയിൽ ഇല്ലെങ്കിലും ക്ഷേത്രങ്ങളിലും മറ്റും പ്രത്യേക പൂജകളും പ്രാർത്ഥനകളും നടത്താറുണ്ട്.
2024-ൽ വിനായക ചതുർത്ഥി സെപ്റ്റംബർ 7 ന് ശനിയാഴ്ചയാണ് ആഘോഷിക്കുന്നത് . ഗണപതിയുടെ പ്രതിമയും വഹിച്ചുകൊണ്ടുള്ള വലിയ ഘോഷയാത്രകളും പ്രാർത്ഥനാ ചടങ്ങുകളും കൂടിച്ചേരലുകളും ഈ ദിവസത്തിന്‍റെ പ്രത്യേകതയാണ്. സെപ്റ്റംബർ 6 ന് ഉച്ചകഴിഞ്ഞ് ആരംഭിച്ച് സെപ്റ്റംബർ 17 ശനിയാഴ്ച വൈകുന്നേരം ഗണേശ വിസർജനത്തോടെയാണ് ആഘോഷങ്ങൾ സമാപിക്കുന്നത്.
ഓണം 2024
ലോകമെമ്പാടുമുള്ള മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദിവസങ്ങളാണ് ഓണം. ഐതിഹ്യവും വിശ്വാസങ്ങളും മാത്രമല്ല, കൂടിച്ചേരലുകളും ആഘോഷങ്ങളും ഓണത്തിന്‍റെ പ്രത്യേകതയാണ്. ജാതിമത വ്യത്യാസങ്ങളില്ലാതെ കേരളം ഒരേ മനസ്സോടെയാണ് ഓണം ആഘോഷിക്കുന്നത്. ലോകത്തിന്‍റെ ഏതു ഭാഗത്താണെങ്കിലും മലയാളികൾ ഓണം ആഘോഷിക്കും. ഓണസദ്യയും ഓണക്കോടിയും മാത്രമല്ല, ഓണക്കളികളും ആഘോഷങ്ങളുമെല്ലാം ഇതിന്‍റെ ഭാഗമാണ്.
ഇത്തവണ സെപ്റ്റംബർ 15 ഞായറാഴ്ചയാണ് തിരുവോണം.
സെപ്റ്റംബർ 14- രണ്ടാം ശനിയാഴ്ച- ഒന്നാം ഓണം 15 ഞായറാഴ്ച തിരുവോണം, 16 തിങ്കളാഴ്ച - മൂന്നാം ഓണം, നബി ദിനം, 17 ചൊവ്വാഴ്ച - നാലാം ഓണം, വിശ്വകർമ്മ ദിനം എന്നിങ്ങനെയാണ് ദിവസങ്ങൾ. നബിദിനവും വിശ്വകർമ്മ ദിനവും ഈ വർഷം ഓണാവധിക്കൊപ്പം ആഘോഷിച്ച് പോകാം.
സെപ്റ്റംബർ 13 വെള്ളിയാഴ്ച വൈകിട്ട് മുതൽ ശരിക്കും അവധി തുടങ്ങുകയാണ്. ബെംഗളുരുവിൽ നിന്നും ചെന്നൈയിൽ നിന്നും ഒക്കെ ആളുകൾ വെള്ളിയാഴ്ച വൈകിട്ടോടെ നാട്ടിലേക്കുള്ള യാത്രകൾ തുടങ്ങും. ശനിയാഴ്ച രാവിലെ എത്തി, ഞായറാഴ്ച ഓണം ആഘോഷിച്ച് മടങ്ങുന്ന വിധത്തിലാണ് പലരുടെയും യാത്ര. എന്നാൽ വരുന്ന ദിവസങ്ങൾ കൂടി അവധിയെടുത്ത് ഓണം മുഴുവൻ നാട്ടിൽ ചെലവഴിക്കുന്ന വിധത്തിലും വരുന്നവരുണ്ട്. അവർക്ക് മൂന്നാം ഓണം വരെ നാട്ടിൽ ആഘോഷിച്ച് മടങ്ങിയാൽ മതി.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













