കേരളത്തിൻറെ ചരിത്രത്തിൽ തൃശൂരിനെ അടയാളപ്പെടുത്തുവാൻ കാര്യങ്ങൾ ഒരുപാടുണ്ട്. നൂറ്റാണ്ടുകൾ പഴക്കമുള്ള ആരാധനാലയങ്ങളും കെട്ടിടങ്ങളും ചരിത്ര ഇടങ്ങളും ഒക്കെ തൃശൂരിനെ ചെറുതല്ലാത്ത രീതിയിൽ തന്നെ അടയാളപ്പെടുത്തിയിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഉത്സവ പ്രേമികൾ എത്തിച്ചേരുന്ന തൃശൂർ പൂരമാണ് തൃശൂരിനെ ഇത്രകണ്ട് പ്രശസ്തിയിലെത്തിച്ച കാര്യം എന്ന് നിസംശയം പറയാം.
തൃശൂർ റൗണ്ടും അതിനെ ചുറ്റിയുള്ള ഇടങ്ങളും എന്നും തൃശൂർകാർക്ക് മാത്രമല്ല, പുറം നാട്ടുകാർക്കും ഒരു വികാരം തന്നെയാണ്. സിനിമകളിലൂടെയും സുഹൃത്തുക്കളിലൂടെയും കേട്ടും കണ്ടും അറിഞ്ഞ ഒരു വികാരം..
ശക്തൻ തമ്പുരാന്റെ നാട്ടിലെ പെരുമയെ വിളിച്ചറിയിക്കുന്ന മറ്റൊരിടം കൂടി ഇവിടെയുണ്ട്. ശക്തൻ തമ്പുരാൻ കൊട്ടാരം അഥവാ വടക്കേക്കര കൊട്ടാരം. ഒരു കാലത്ത് കൊച്ചി രാജ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രങ്ങളിലൊന്നായിരുന്ന കൊട്ടാരത്തിന്റെ വിശേഷങ്ങളും പ്രത്യേകതകളും വായിക്കാം...
ശക്തന്റെ പെരുമയെ വിളിച്ചറിയിക്കുന്ന കൊട്ടാരം
തൃശൂരിന്റെ ശില്പി
ആറ് ഏക്കറിൽ
തലയുയർത്തി നിൽക്കുന്ന നാലുകെട്ട്
പാർക്ക് മുതൽ ശലഭോദ്യാനം വരെ
ഇന്നൊരു മ്യൂസിയം
12-ാം നൂറ്റാണ്ടിനും 18-ാം നൂറ്റാണ്ടിനും ഇടയിൽ വെങ്കലത്തിൽ നിർമ്മിച്ചിട്ടുള്ള പ്രതിമകളും ശില്പങ്ങളും ഇവിടെ കാണാം.
കൂടാതെ 9-ാം നൂറ്റാണ്ട് മുതൽ 17-ാം നൂറ്റാണ്ട് വരെയുള്ള സമയത്ത് കരിങ്കല്ലിൽ നിർമ്മിക്കപ്പെട്ട ശില്പങ്ഹൾ, പഴയ കൊച്ചി രാജ്യത്തും സമീപ രാജ്യങ്ങളിലും പ്രചാരത്തിലുണ്ടായിരുന്ന നാണയങ്ങള്‍, രാജകുടുംബത്തിൽ ഉപയോഗിച്ചിരുന്ന സാധനങ്ങള്‍, ശിലായുഗത്തിലെ ശേഷിപ്പുകൾ,അഞ്ചാം നൂറ്റാണ്ടിൽ കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്ന റോമൻ സ്വർണ്ണ നാണയങ്ങൾ, ഫ്രഞ്ചുകാർ പ്രാബല്യത്തിൽ കൊണ്ടുവന്ന മലബാർ നാണയങ്ങൾ, ബ്രിട്ടീഷ് ഇന്ത്യയുടം നാണയങ്ങൾ ഒക്കെയും ഇവിടെ പ്രദർശനത്തിനു വെച്ചിട്ടുണ്ട്.
സർപ്പക്കാവ്
ഇതു കൂടാതെ കൊട്ടാരത്തിന്റെ തെക്കു ഭാഗത്തായി കേരളത്തിന്റെ തനതായ ചെടികളെയും വൃക്ഷങ്ങളെയും സംരക്ഷിക്കുന്നതിനായി ഒരു പൈതൃക തോട്ടവും നിർമ്മിച്ചു സംരക്ഷിക്കുന്നു.
നഗരത്തിന്റെ ദാഹം തീർക്കുന്ന ചിറ
പ്രവേശിക്കുവാൻ
ശ്രദ്ധിക്കുവാൻ
കൊട്ടാരവും പരിസരവും പ്ലാസ്റ്റിക് വിമുക്ത ഇടമായിതിനാൽ ഒരു തരത്തിലുള്ള മാലിന്യവും വലിച്ചെറിയാതെ സൂക്ഷിക്കുക.
PC:Sibyav
അടുത്തുള്ള ആകർഷണങ്ങള്‍



Click it and Unblock the Notifications













