Search
  • Follow NativePlanet
Share
» »ഭസ്മാസുരനെ ഭയന്ന് ശിവനൊളിച്ച ശിവ്ഖോരി!

ഭസ്മാസുരനെ ഭയന്ന് ശിവനൊളിച്ച ശിവ്ഖോരി!

പ്രശസ്തമായ വൈഷ്ണവോ ദേവി ക്ഷേത്രത്തിലേക്കുള്ള യാത്രയിൽ തീർച്ചയായും സന്ദർശിക്കേണ്ട ശിവ്ഖോരിയുടെ പ്രത്യേകതകളിലേക്ക്!

ഭസ്മാസുരന് വരംകൊടുത്ത് വെട്ടിലായ ശിവന്‍റെ കഥ കേൾക്കാത്തവരായി ആരും കാണില്ല. അന്നു ശിവൻ ഭസ്മാസുരനിൽ നിന്നും ഓടിയൊളിച്ച ഇടം ഇന്ന് അറിയപ്പെടുന്ന ഒരു തീര്‍ഥാടന കേന്ദ്രമാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ഗുഹയും അതിനുള്ളിലെ ശിവലിംഗവും തേയി ആയിരക്കണക്കിന് വിശ്വാസികളാണ് ഓരോ വർഷവും ഇവിടെ എത്തുന്നത്. വിശ്വാസിയുടെ ക്ഷമയെ പരീക്ഷിക്കുന്ന തരത്തിലുള്ള യാത്രയാണ് ഇവിടുത്തെ പ്രത്യേകത. പ്രശസ്തമായ വൈഷ്ണവോ ദേവി ക്ഷേത്രത്തിലേക്കുള്ള യാത്രയിൽ തീർച്ചയായും സന്ദർശിക്കേണ്ട ശിവ്ഖോരിയുടെ പ്രത്യേകതകളിലേക്ക്!

ശിവ്ഖോരി

ശിവ്ഖോരി

ശിവ്ഖോരി എന്നാൽ ശിവന്‍റെ വാസസ്ഥലം എന്നാണ് അർഥം. ഖോരി എന്നാല്‍ ഗുഹ എന്നാണ്. ദൈവങ്ങളുടെ ഭവനം എന്നും ഈ പുരാതന ഗുഹകൾക്കു പേരുണ്ട്. 200 മീറ്ററോളം നീളമുള്ള ഗുഹയ്ക്കകത്ത് നാലു മീറ്ററോളം ഉയരത്തിലുള്ള ശിവലിംഗമാണ് പ്രധാന ആകർഷണം

PC:Devika Robin Singh

ക്ഷമയെ പരീക്ഷിക്കുന്ന യാത്ര

ക്ഷമയെ പരീക്ഷിക്കുന്ന യാത്ര

പേരും പ്രശസ്തിയും ശിവ്ഖേരിക്ക് ആവോളമുണ്ടെങ്കിലും ഇവിടെ എത്തിപ്പെടുക എന്നത് അല്പം ബുദ്ധമുട്ട് തന്നെയാണ് . വിശ്വാസികളുടെയും തീർഥാടകരുടെയും ക്ഷമയെയും ആരോഗ്യത്തെയും കാര്യമായി പരീക്ഷിക്കുന്ന ഒരു യാത്രയായിരിക്കും ഇവിടേക്കും തുടർന്ന് ഗുഹയിൽ നിന്നും അരകിലോമീറ്റർ ഉള്ളിലെ ശിവലിംഗത്തിന്റെ അടുത്തേയ്ക്കുമുള്ളത്. സ്വയംഭൂവാണ് ഇവിടുത്തെ ശിവലിംഗമെന്നാണ് വിശ്വാസം.
PC:Devika Robin Singh

ഐതിഹ്യമിങ്ങനെ

ഐതിഹ്യമിങ്ങനെ

ഒരിക്കൽ ശിവനെ പ്രസാദിപ്പിക്കുവാനായി ഒരസുരൻ കഠിന തപസ്സ് നടത്തി. അദ്ദേഹത്തിന്റെ ഭക്തിയും തപസ്സിലും സംപ്രീതനായ ശിവൻ അസുരനു മുന്നിൽ പ്രത്യക്ഷമാവുകയും തപസ്സിനു പകരം എന്താണ് വരമായി വേണ്ടതെന്ന് ചോദിക്കുകയും ചെയ്തു. താൻ ആരുടെ തലിൽ തൊടുന്നോ അവർ ഭസ്മമായി പോകണമെന്ന വരമാണ് അസുരൻ ആവശ്യപ്പെട്ടത്. നിവൃത്തിയില്ലാതെ ശിവന് അത് അംഗീകരിക്കേണ്ടി വന്നു. ഒടുവിൽ വരം നേടിയ അസുരൻ അതിന്റെ ശക്തി ശിവനിൽ പരീക്ഷിക്കുവാൻ തീരുമാനിച്ചു. അതറിഞ്ഞ ശിവൻ പ്രാണനുംകൊണ്ടോടി. തന്റെ വാഹനമായ നന്ദിയുടെ കൂടെ പാർവ്വതിയുമൊപ്പം ശിവൻ ഏറെ ദൂരം അലഞ്ഞുവെന്നും ഒടുവിൽ ഇന്നുകാണുന്ന ഇടത്തെത്തിയപ്പോൾ തന്റെ കയ്യിലെ ത്രിശൂലം ഉപയോഗിച്ച് ഒരു ഗുഹ നിർമ്മിച്ചുവെന്നുമാണ് വിശ്വാസം.
അതാണ് ഈ കാണുന്ന ശിവ്ഖോരി എന്നാണ് വിശ്വാസം.
ശിവനെ കിട്ടാതെ പോയ ഭസ്മാസുരൻ ജനങ്ങളെയും ദേവന്മാരെയും അക്രമിക്കുവാനെത്തി. ഇതിനൊരു പരിഹാരമായി വിഷ്ണു മോഹിനിയുടെ രൂപം ധരിച്ച് ഭസ്മാസുരന്റെ കഥ കഴിച്ചു എന്നാണ് പുരാണങ്ങൾ പറയുന്നത്. ഭസ്മാസുരനെ വധിച്ച ശേഷം വിഷ്ണു മറ്റു ദേവഗണങ്ങളോടൊപ്പം ശിവനെ ഇവിടെ വന്നു സന്ദർശിക്കുകയും ചെയ്തുവത്രെ. ഹിന്ദു വിശ്വാസമനുസരിച്ചുള്ള മുപ്പത്തിമുക്കോടി ദേവകളും ഇവിടെ ഈ ഗുഹയിൽ ഓരോ രൂപത്തിൽ വസിക്കുന്നു എന്നും വിശ്വസിക്കപ്പെടുന്നു.
PC:wiki

ട്രക്ക് ചെയ്തെത്തുന്ന തീർഥാടന കേന്ദ്രം

ട്രക്ക് ചെയ്തെത്തുന്ന തീർഥാടന കേന്ദ്രം

വലിയ കുന്നും മലയും ഒക്കെ താണ്ടി സാമാന്യം ഭേദപ്പെട്ട ഒരു ട്രക്കിങ്ങിലൂടെ മാത്രമേ ഇവിടെ എത്തിച്ചേരുവാൻ സാധിക്കൂ. ഏകദേശം മൂന്നര കിലോമീറ്റർ ദൂരമാണ് സഞ്ചരിക്കുവാനുള്ളത്. കാൽനടയായോ മൃഗങ്ങളുടെ പുറത്ത് കയറിയോ ഇവിടെ എത്താം. വഴിയിലെ മനോഹരമായ കാഴ്ചകൾ യാത്രീക്ഷീണം തോന്നിപ്പിക്കില്ല.

PC:Shail112

ഗുഹയിലെത്തിയാൽ

ഗുഹയിലെത്തിയാൽ

പ്രധാനമായും രണ്ട് പ്രസേശന കവാടങ്ങളാണ് ഇവിടെയുള്ളത്. ആദ്യത്തേത് കുറച്ചധികം വലുതും ഏകദേശം 300 ആളുകൾക്ക് ഒരേ സമയം നിൽക്കുവാൻ സാധിക്കുന്നതുമാണ്. എന്നാൽ അകത്തെ ഗുഹ വളരെ ചെറിയ ഒന്നാണ്. പുറത്തു നിന്നും അകത്തേയ്ക്കുള്ള ഈ ഗുഹയുടെ ഉള്ളിലേക്ക് കടക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ ഒരു കാര്യം തന്നെയാണ്. അകത്ത് ഈ വഴി രണ്ടായി പിരിയുന്നു. അതിലൊന്ന് കാശ്മീരിലെ അമർനാഥ് ഗുഹയിലേക്ക് നയിക്കുന്നതാണത്രെ. എന്നാൽ അതിലൂടെ കയറിയ ചില സന്യാസിമാർ തിരിച്ചിറങ്ങി വരാത്തതിനാൽ അടച്ചിട്ട നിലയിലാണുള്ളത്.അടുത്തതാണ് ശിവലിംഗത്തിലേക്ക് നയിക്കുന്ന വഴി. ഇഴഞ്ഞും കുനിഞ്ഞുമൊക്കെ നടന്നു മാത്രമേ ശിവലിംഗത്തിനേക്ക് അടുത്തെത്തുവാൻ സാധിക്കൂ. സ്വയംഭൂവായ ഈ ശിവലിംഗത്തിന് നാലുമീറ്റർ ഉയരമുണ്ടത്രെ.

എത്തിച്ചേരാൻ

എത്തിച്ചേരാൻ

ജമ്മു കാശ്മീരിൽ നിന്നും 140 കിലോമീറ്ററും കാത്രയിൽ നിന്നും 70 കിലോമീറ്ററും ഉദ്ദംപൂരിൽ നിന്നും 120 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം. ശ്രീനഗറിൽ നിന്നും ഇവിടേക്ക് 322 കിലോമീറ്റർ ദൂരമുണ്ട്. ശിവഖോരി ജില്ലയിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+