മൈസൂരിൽ ആരംഭം
2014 മെയ്‌മാസത്തിൽ മൈസൂരിലാണ് ലിംഗയുടെ ഷൂട്ടിംഗ് ആരംഭിച്ചത്. അതിനാൽ തന്നെ മൈസൂർ ലിംഗയുടെ പ്രധാന ലൊക്കേഷനാണ്. മൈസൂരിലെ ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ വച്ചാണ് ലിംഗയുടെ പൂജ നടന്നത്. മൈസൂരിന് സമീപത്തുള്ള ചാമുണ്ഡി മലയിലാണ് ചാമുണ്ഡേശ്വരി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മൈസൂരും മൈസൂരിന് സമീപത്തെ ഗ്രാമങ്ങളിലുമായാണ് ഷൂട്ടിംഗിന്റെ ആദ്യഘട്ടം നടന്നത്. മൈസൂരിലെ ഷൂട്ടിംഗ് ലൊക്കേഷനുകൾ പരിചയപ്പെടാം.
Photo courtesy: Letmeseeit
മൈസൂർ പാലസ്
മൈസൂർ പാലസിനുള്ളിലും ചില ഭാഗങ്ങൾ ഷൂട്ട് ചെയ്തിട്ടുണ്ട്. ബ്രിട്ടീഷ് കാലഘട്ടത്തിലെ ചില സംഭവങ്ങളാണ് ഇവിടെ ഷൂട്ട് ചെയ്തത്. രജനികാന്തിനോടൊപ്പം സോനാക്ഷി സിൻഹയും ഈ രംഗങ്ങളിലുണ്ട്. പഴയകാല രാജകുടുംബങ്ങളുടെ ഔദ്യോഗിക വസതിയായിരുന്ന മൈസൂര്‍ കൊട്ടാരം മൈസൂരിലെ കാഴ്ചകളില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. മൈസൂര്‍ ഭരിച്ചിരുന്ന വോഡയാര്‍ രാജവംശത്തിന്റെ കൊട്ടാരമാണിത്. പതിനാലാം നൂറ്റാണ്ടിലാണ് ഇതു പണികഴിപ്പിച്ചത്. അംബ വിലാസ് പാലസ് എന്നൊരു പേരു കൂടിയുണ്ട് ഈ കൊട്ടാരത്തിന്. കൂടുതൽ വായിക്കാം
Photo courtesy: Jim Ankan Deka
ചാമുണ്ഡി ഹിൽസ്
മൈസൂര്‍ നഗരത്തില്‍ നിന്നും ഏകദേശം എട്ട് കിലോമീറ്റര്‍ ദൂരെയായാണ് ചാമുണ്ഡി ഹില്‍സ് സ്ഥിതി ചെയ്യുന്നത്. ഈ മലയുടെ മുകളിലാണ് പ്രശസ്തമായ ചാമുണ്ഡേശ്വരി ക്ഷേത്രം. മഹിഷാസുര മര്‍ദ്ദിനിയായ ചാമുണ്ഡിയാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. പാര്‍വ്വതീദേവിയുടെ അവതാരമായ ചാമുണ്ഡി വോഡയാര്‍ രാജവംശത്തിന്റെ ദേവിയാണ്. കൂടുതൽ വായിക്കാം
Photo courtesy: Sanjay Acharya
മേലുകോട്ടെ
മൈസൂരിന് 133 കിലോമീറ്റർ അകലെയുള്ള മേലുകോട്ടെയാണ് മറ്റൊരു പ്രധാന ഷൂട്ടിംഗ് ലൊക്കേഷൻ. ജയലളിതയുടെ ജന്മനാടായ മേലുകോട്ട മൈസൂരിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ്. ചെലവു നാരയണ സ്വാമി ക്ഷേത്രവും യോഗ നരസിംഹ സ്വാമി ക്ഷേത്രവുമാണ് ഇവിടുത്തെ പ്രധാനപ്പെട്ട ക്ഷേത്രങ്ങൾ. കൂടുതൽ വായിക്കാം
Photo courtesy: 15avinash06
പാണ്ഡവപുര
മൈസൂരിന് സമീപത്തുള്ള പാണ്ഡവപുരത്താണ് ചിത്രത്തിന്റെ ചില സീനുകൾ ഷൂട്ട് ചെയ്തിരിക്കുന്നത്. ശ്രീരംഗപട്ടണത്തിന് സമീപത്തായി പാറക്കെട്ടുകള്‍ നിറഞ്ഞ നിബിഢവനമാണ് പാണ്ഡവപുരം. മഹാഭാരതത്തിലെ കഥയുമായി ബന്ധപ്പെട്ടാണ് ഇവിടെ പ്രശസ്തമായിരിക്കുന്നത്. പഞ്ചപാണ്ഡവന്മാര്‍ വനവാസക്കാലത്ത് ഇവിടെ വന്നുതാമസിച്ചു എന്നാണ് ഐതിഹ്യം. പാണ്ഡവമാതാവായ കുന്തിക്ക് ഈ സ്ഥലം ഏറെ ഇഷ്ടപ്പെട്ടു എന്നും ഇവിടത്തുകാര്‍ വിശ്വസിക്കുന്നു. ബാംഗ്ലൂർ മൈസൂർ പാതയോരത്താണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. കൂടുതൽ വായിക്കാം
Photo courtesy: Rameshbabukv
രാമോജി റാവു ഫിലിം സിറ്റി
രണ്ട് കാലഘട്ടത്തിലെ കഥയാണ് ലിംഗയിൽ പറയുന്നത്. പഴയകാലഘട്ടം മുഴുവൻ രാമോജി റാവു ഫിലിം സിറ്റിയിൽ സെറ്റിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. അൻപത് ദിവസത്തെ ഷൂട്ടിംഗ് ആണ് ഇവിടെ നടന്നത്. ഡാം നിർമ്മിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ഇവിടെയാണ് ഷൂട്ട് ചെയ്തത്. കൂടുതൽ വായിക്കാം. രാമോജി ഫിലിം സിറ്റിയിലെ ഷൂട്ടിംഗോടെ സിനിമയുടെ 80 ശതമാനവും ചിത്രീകരിച്ച് കഴിഞ്ഞു. കൂടുതൽ വായിക്കാം
Photo courtesy: Shillika
ഷിമോഗ
കർണാടകയിലെ ഷിമോഗയിലാണ് സിനിമയുടെ ക്ലൈമാക്സ് ഭാഗം ചിത്രീകരിച്ചത്. ഷിമോഗയിലെ ഷൂട്ടിംഗ് സ്ഥലങ്ങൾ പരിചയപ്പെടാം. ഷിമോഗയെക്കുറിച്ച് വായിക്കാം
Photo courtesy: Ashwatham at en.wikipedia
ലിംഗനമക്കി ഡാം
സിനിമയിൽ പണിപൂർത്തിയായ ഡാമായി കാണിക്കുന്നത് കർണാടകയിലെ ജോഗ് ഫാൾസിന് സമീപത്തുള്ള ലിംഗനമക്കി ഡാം ആണ്. 128 കിലോമീറ്റര്‍ നീളത്തിലൊഴുകുന്ന ശരാവതി നദിയിലെ അഞ്ച് വൈദ്യൂതോദ്പാദന കേന്ദ്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ലിംഗനമക്കി ഡാം. ജോഗ് ഫാള്‍സില്‍ നിന്നും 63 കിലോമീറ്റര്‍ അകലെയായാണ് സാഗര താലൂക്കിലെ മറ്റൊരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ലിംഗനമക്കി ഡാം സ്ഥിതിചെയ്യുന്നത്. മണ്‍സൂണിലാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും പറ്റിയ സമയം. കൂടുതൽ വായിക്കാം
Photo courtesy: www.itslife.in
തീർത്ഥഹള്ളി
ഷിമോഗയിലെ ഒരു ടൗണാണ് തീർത്ഥഹള്ളി. സിനിമയുടെ ചില ഭാഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത് തീർത്ഥഹള്ളിയിൽ വച്ചാണ്.
Photo courtesy: HPNadig
ജോഗ് ഫാൾസ്
തീർത്ഥഹള്ളി, ജോഗ് ഫാൾസ്, ലിംഗനമക്കി ഡാം എന്നിവിടങ്ങളിലായാണ് സിനിമയുടെ ക്ലൈമാക്സ് ചിത്രീകരിച്ചത്. സിനിമയുടെ പ്രധാന ഭാഗങ്ങൾ എല്ലാം തന്നെ കർണാടകയിലാണ് ഷൂട്ട് ചെയ്തത്. ഇനി ആർക്കെങ്കിലും പറയാൻ കഴിയുമോ സിനിമ മുല്ലപ്പെരിയാർ ഡാമിനെക്കുറിച്ചാണെന്ന്.
Photo courtesy: Shuba