Search
  • Follow NativePlanet
Share
» »ശ്രാവണ മാസത്തിൽ ജ്യോതിർലിഗ ക്ഷേത്രങ്ങൾ സന്ദർശിക്കാം, ചെലവ് കുറഞ്ഞ ഐആർസിടിസി തീർത്ഥയാത്രാ പാക്കേജ്

ശ്രാവണ മാസത്തിൽ ജ്യോതിർലിഗ ക്ഷേത്രങ്ങൾ സന്ദർശിക്കാം, ചെലവ് കുറഞ്ഞ ഐആർസിടിസി തീർത്ഥയാത്രാ പാക്കേജ്

ശ്രാവണ മാസം ഹൈന്ദവ വിശ്വാസികളെ സംബന്ധിച്ചെടുത്തോളം പുണ്യമാസങ്ങളിലൊന്നാണ്. ശിവനായി സമർപ്പിക്കപ്പെട്ടിരിക്കുന്ന ഈ മാസത്തിൽ ശിവക്ഷേത്ര സന്ദർശനങ്ങളും തീര്‍ത്ഥാടനങ്ങളും അനുഗ്രഹം നല്കുമെന്നാണ് വിശ്വാസം. സാവൻ മാസം എന്നും വിളിക്കപ്പെടുന്ന ഈ മാസത്തിന് വടക്കേ ഇന്ത്യയിലുള്ളവരാണ് കൂടുതൽ പ്രാധാന്യം നല്കുന്നത്. ശിവന് പ്രത്യേകമായി സമർപ്പിച്ചിരിക്കുന്ന ജ്യോതിർലിംഗ ക്ഷേത്ര ദർശനം നടത്താൻ വിശ്വാസികൾ തിരഞ്ഞെടുക്കുന്ന സമയം കൂടിയാണ് ശ്രാവണ മാസം.

ഈ വർഷം ജൂലൈ 22 മുതൽ ഓഗസ്റ്റ് 19 വരെയാണ് ശ്രാവണ മാസം ആചരിക്കുന്നത്. ഈ സമയത്തിന്‍റെ പുണ്യം നല്കുന്ന ജ്യോതിർലിംഗ ക്ഷേത്രങ്ങളിലേക്ക് ഐആർസിടിസി ഒരു പാക്കേജ് അവതരിപ്പിച്ചുണ്ട്. ഏറ്റവും കുറഞ്ഞ ചെലവിൽ ഏഴ് ജ്യോതിർലിംഗ ക്ഷേത്രങ്ങൾ കണ്ടുവരുന്ന യാത്ര വിശ്വാസികൾക്ക് പ്രയോജനപ്പെടുത്തം. ശ്രാവണ മാസത്തിലെ തീർത്ഥയാത്രകൾക്കായി ഇതാ ഒരുങ്ങാം.

Shravan Special 7 Jyotiringa Temple Darshan

ഒൻപത് രാത്രിയും പത്ത് പകലും നീണ്ടു നിൽക്കുന്ന ശ്രാവൺ മാസ ജ്യോതിർലിംഗ യാത്ര രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ശിവക്ഷേത്രങ്ങൾ സന്ദർശിച്ചു വരുന്ന പാക്കേജാണ്. ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനിൽ ഏറ്റവും എളുപ്പത്തിൽ പോയി വരാൻ സാധിക്കുന്ന ജ്യോതിർലിംഗ ക്ഷേത്രങ്ങളിലേക്ക് ഇത്തവണ പോകാം. നിങ്ങളുടെ ബജറ്റിനനുസരിച്ച് സ്ലീപ്പർ ക്ലാസിലോ എസി ക്ലാസിലോ യാത്ര ചെയ്യുവാനുള്ള സൗകര്യവും ഉണ്ടായിരിക്കും.

രാജ്കോട്ടിൽ നിന്നും ആരംഭിക്കുന്ന യാത്രയിൽ മഹാകാലേശ്വര്‍ - ഓംകാരേശ്വര്‍ - ത്രയംബകേശ്വര്‍ - ഭീമാശകര്‍ - ഗൃഹേശ്വര്‍ - പറളി വൈജ്നാഥ് - മല്ലികാര്‍ജുന എന്നീ ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളാണ് സന്ദർശിക്കുന്നത്. ഓഗസ്റ്റ് 3-ാം തിയതി രാജ്കോട്ടിൽ നിന്ന് പുറപ്പെടുന്ന ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനിൽ സുരേന്ദ്രനഗർ, വിരാംഗം, സബർമതി, നദിയാദ്, ആനന്ദ്, ചായപുരി (വഡോദര), ഗോധര, ദഹോദ്, മേഘ്‌നഗർ, രത്‌ലം, നഗ്ദ എന്നീ റെയിൽവേ സ്റ്റേഷനുകളിൽ നിന്നും കയറാം. പിറ്റേന്ന് രാവിലെ ഉജ്ജയിനി റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേർന്ന് ആദ്യം സന്ദർശിക്കുന്നത് മഹാകാലേശ്വർ ക്ഷേത്രമാണ്.

പിറ്റേന്ന് ഉജ്ജയിനിയിൽ നിന്നും ഓംകാരേശ്വർ ജ്യോതിർലിംഗ ക്ഷേത്ര ദർശനത്തിനായി റോഡ് മാർഗം പോകും. ദർശനം കഴിഞ്ഞ് ഖാണ്ട്വ റെയിൽവേ സ്റ്റേഷനിൽ നിന്ന് നാസിക്കിലേക്ക് ട്രെയിൻ യാത്ര തുടരും. അടുത്ത ദിവസം രാവിലെ നാസിക് റോഡ് റെയിൽവേ സ്റ്റേഷനിൽ എത്തി ത്രിബകേശ്വർ ജ്യോതിർലിംഗ ക്ഷേത്രവും പഞ്ചവടി ക്ഷേത്ര ദർശനത്തിനായി റോഡ് മാർഗം പോകും. രാത്രി പൂനെയിലേക്ക് യാത്ര തുടരും.

അടുത്ത ദിവസം ഭീമ ശങ്കർ ജ്യോതിർലിംഗ ദർശനത്തിനായി റോഡ് മാർഗം യാത തുടരുകയാണ്. ദർശനത്തിന് ശേഷം രാത്രി രാത്രി ഔറംഗബാദിലേക്ക് യാത്ര. ഔറംഗബാദിൽ ഘൃഷ്ണേശ്വർ ജ്യോതിർലിംഗ, എല്ലോറ ഗുഹകൾ എന്നിവയാണ് സന്ദർശിക്കുന്നത്. പിന്നീട പറളിയിലേക്ക് രാത്രി ട്രെയിൻ യാത്ര. പിറ്റേന്ന് അതിരാവിലെ പറളി റെയിൽവേ സ്റ്റേഷനിലെത്തുന്നു.പറളി വൈജ്നാഥ് ജ്യോതിർലിംഗ ക്ഷേത്രം സന്ദർശിച്ച് വൈകുന്നേരം പറളി റെയിൽവേ സ്റ്റേഷനിൽ നിന്ന് മാർകാപൂർ റോഡ് റെയിൽവേ സ്റ്റേഷനിലേക്ക് രാത്രി യാത്ര. അവിടുന്ന് മല്ലികാർജുന ജ്യോതിർലിംഗ ക്ഷേത്രത്തിലേക്ക് പോകും.

യാത്രയുടെ 9-ാം ദിവസമായി. ഇനി മടക്കയാത്രയാണ്. ഈ ദിവസം മുഴുവൻ ട്രെയിനിലായിരിക്കും. പത്താം ദിവസമായ ഓഗസ്റ്റ് 12 ന് തിരികെയെത്തും.വാപി, സൂറത്ത്, വഡോദോര, ആനന്ദ്, നദിയാദ്, സബർമതി, വിരാംഗം, സുരേന്ദ്രനഗർ, രാജ്‌കോട്ട് റെയിൽവേ സ്റ്റേഷനുകളിൽ ഡീബോർഡിംഗ് സൗകര്യം ഉണ്ട്.

സ്ലീപ്പർ ക്ലാസിൽ സ്റ്റാൻഡേർഡ് ടിക്കറ്റിന് 20,900/- രൂപ, 3 എസി കോച്ചിൽ കംഫോർട്ട് ക്ലാസിൽ 34,500/- രൂപാ, 2 എസി സുപ്പീരിയൽ ക്ലാസിൽ ഒരാൾക്ക് 48,900/- രൂപാ എന്നിങ്ങനെയാണ് നിരക്ക്.
ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും ഐആർസിടിസി അഹ്മദാബാദ് ഓഫീസ് - 9321901849, 9321901851, 9321901852,
7021090644,7021090572,7021090837,7021090498 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. 07 Jyotirlinga Yatra" (Shravan Special)

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+