സിക്കിമിൽ വിനോദസഞ്ചാര സീസൺ ആരംഭിച്ചു കഴിഞ്ഞു. മഞ്ഞിൽ പുതഞ്ഞു നിൽക്കുന്ന മലനിരകളുടെ അതിമനോഹരമായ കാഴ്ചയാണ് ഇവിടെ സഞ്ചാരികലെ കാത്തിരിക്കുന്നത്. ഗാംങ്ടോക്കിന്‍റെ കുന്നികളിൽ മലനിരകളുടെ വിദൂരദൃശ്യവും മനോഹരമായ കാലാവസ്ഥയും ആസ്വദിക്കാൻ സഞ്ചാരികൾ എത്തിത്തുടങ്ങി. സീസൺ തുടങ്ങിയതു മുതൽ തന്നെ വലിയ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. ഇനി വരും ദിവസങ്ങളിലെ തിരക്ക് മുന്നിൽക്കണ്ട് സഞ്ചാരികൾക്കായി നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിരിക്കുകയാണ് സിക്കിം സർക്കാർ.
ഗാംങ്ടോക്കിലെ വാഹനങ്ങളുടെ തിരക്കും ബാഹുല്യവും തുടർന്നുണ്ടാകുന്ന ഗതാഗതക്കുരുക്കും ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തിൽ നഗരത്തിൽ വാഹനഗതാഗതത്തിന് നമ്പർ അനുസരിച്ചുള്ള നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തുക. ഇതിനായി സർക്കാർ ഓഡ്- ഈവൻ റൂൾ രീതി കൊണ്ടുവരും. സീസണില പ്രധാന ദിവസങ്ങൾ എത്തുമ്പോൾ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിൽ നിന്ന് നഗരത്തെ ഒഴിവാക്കുവാൻ ഇതുവഴി സാധിക്കുമെന്നാണ് കരുതുന്നത്.
ഓഡ്- ഈവൻ റൂൾ അനുസരിച്ച് വാഹനത്തിന്‍റെ രജിസ്ട്രേഷൻ നമ്പർ അനുസരിച്ച് തിരഞ്ഞെടുത്ത തിയതികളിലും സമയത്തും മാത്രമേ വാഹനം നിരത്തിലിറക്കാന്‍ സാധിക്കൂ. അതായത്, രജിസ്ട്രേഷൻ നമ്പറുകളുടെ അവസാന അക്കത്തെ അടിസ്ഥാനമാക്കി ഒറ്റ-ഇരട്ട സംവിധാനം അനുസരിച്ചാവും വാഹനങ്ങൾ നിരത്തിലിറക്കാൻ സാധിക്കുക. . ഒറ്റ അക്കത്തിൽ (1, 3, 5, 7, 9) അവസാനിക്കുന്ന രജിസ്ട്രേഷൻ നമ്പറുള്ള വാഹനങ്ങൾ ഒറ്റ-അക്ക തീയതികളിൽ റോഡിലിറക്കാം. ഇരട്ട അക്കങ്ങളിൽ (0, 2, 4, 6, 8) അവസാനിക്കുന്ന വാഹനങ്ങൾ ഇരട്ട അക്കം വരുന്ന തിയതികളിൽ റോഡിലിറക്കാം.
2024 നവംബർ 5 ചൊവ്വാഴ്ച മുതൽ ഓഡ്- ഈവൻ റൂൾ ഗാംങ്ടോക്കിൽ പ്രാബല്യത്തിൽ വരും. സ്വകാര്യ വാഹനങ്ങൾക്കും ഗവൺമെന്‍റ് വാഹനങ്ങൾക്കും ഒരുപോലെ ബാധകമായിരിക്കും ഓഡ്- ഈവൻ റൂൾ. 1988-ലെ മോട്ടോർ വെഹിക്കിൾ ആക്ട് സെക്ഷൻ 115 പ്രകാരം ആണ് ഈ നിയമം സിക്കിമിൽ നടപ്പാക്കുക. മോട്ടോർ വെഹിക്കിൾ ആക്ട് സെക്ഷൻ 179- സെക്ഷൻ 177, സബ്‌സെക്ഷൻ (1) പ്രകാരം നിയമലംഘകർക്ക് പിഴ ചുമത്തും.
തിരക്കേറിയ സമയങ്ങളിൽ രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 12:00 വരെയും ഉച്ചകഴിഞ്ഞ് 3:30 മുതൽ 6:00 വരെയും ദിവസവും ഒറ്റ-ഇരട്ട നിയമം നടപ്പിലാക്കും. 12.30നും 3.30നും ഇടയിലുള്ള സമയത്ത് വാഹനങ്ങൾക്ക് നിയന്ത്രണം ഉണ്ടായിരിക്കില്ല. നമ്പറോ സമയമോ നോക്കാതെ ഈ നേരത്ത് വാഹനം നിരത്തിലിറക്കാം. ആളുകൾ നിയമം പാലിക്കുന്നുണ്ടോയെന്ന് അധികൃതർ നിരീക്ഷിക്കും.
അതേസമയം രണ്ടാം ശനി നാലാം ശനി, ഞായറാഴ്‌ചകൾ, സർക്കാർ അംഗീകരിച്ച അവധി ദിവസങ്ങൾ തുടങ്ങിയ ദിവസങ്ങളിൽ ഓഡ്- ഈവൻ റൂൾ ഗാംങ്ടോക്കിൽ ബാധകമായിരിക്കില്ല. വിനോദസഞ്ചാരികൾക്ക് മാത്രമല്ല, താമസക്കാർക്കും മറ്റുള്ളവർക്കും സുഗമമായ സഞ്ചാരം ഉറപ്പുവരുത്തുന്നതാണിത്.
ഗാംഗ്‌ടോക്ക് മുനിസിപ്പൽ പരിധിയിലുള്ള പ്രദേശങ്ങൾ, മേഫെയർ ഫടക്കിൽ നിന്ന് ജിഐസിഐ, സീറോ പോയിന്‍റ് വരെയുള്ള ദേശീയ പാത പ്രദേശത്താണ് നിയന്ത്രണം പ്രധാനമായും ഉള്ളത്. അതേസമയം, ഗാംഗ്‌ടോക്കിലെ ഇന്ദിര ബൈ-പാസ്, നോർത്തേൺ ബൈ-പാസ് തുടങ്ങിയ പ്രധാന റൂട്ടുകളെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്, കൂടാതെ, ആംബുലൻസ് പോലുള്ള അത്യാവശ്യ സേവനങ്ങളെയും നിയന്ത്രണത്തിൽ നിന്നും ഒഴിവാക്കി.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














