Search
  • Follow NativePlanet
Share
» »കാടിനെ അറിഞ്ഞുപോകാം, ആനവണ്ടിയിൽ സൈലന്‍റ് വാലി യാത്ര, അടിപൊളി പാക്കേജ്

കാടിനെ അറിഞ്ഞുപോകാം, ആനവണ്ടിയിൽ സൈലന്‍റ് വാലി യാത്ര, അടിപൊളി പാക്കേജ്

വനസൗന്ദര്യത്തിന്‍റെയും പ്രകൃതിയുടെയും കാഴ്ചകൾ ഒരേപോലെ ചേർന്നു നിൽക്കുന്ന കാഴ്ചകൾ തേടുന്നവർക്കുള്ള ഉത്തരമാണ് പാലക്കാട് ജില്ലയിലെ സൈലന്‍റ് വാലി. ലോകത്തിനു മുന്നിൽ കേരളത്തിനെ അടയാളപ്പെടുത്തിയ ഇടം. ഒരിക്കലെങ്കിലും പോയില്ലെങ്കിൽ വൻ നഷ്ടം എന്ന് പറയാവുന്ന ഇടം. പക്ഷേ, പോയി വരിക എന്നത് അത്ര എളുപ്പമല്ലാത്തതു കൊണ്ടു തന്നെ ഇന്നും പലരുടെയും യാത്രാ ലിസ്റ്റിൽ സൈലന്‍റ് വാലി കിടക്കുന്നുണ്ട്.

കേരളത്തിൽ നിന്നും സൈലന്‍റ് വാലി കാണാൻ വരുമ്പോൾ മണ്ണാര്‍ക്കാടുനിന്നു അട്ടപ്പാടി ചുരം കയറിവേണം വരാൻ. സൈലന്‍റ് വാലിക്കുള്ളിലെ യാത്രകൾക്കായി വനംവകുപ്പ് പ്രത്യേക സജ്ജീകരണങ്ങൾ നടത്തിയിട്ടുണ്ട്. വനംവകുപ്പിന്റെ രണ്ട് ബസുകളും ഇക്കോ ഡെവലപ്പ്മെന്റ് കമ്മിറ്റിയുടെ 17 ജീപ്പുകളുമാണ് ഇവിസെ സര്‍വീസ് നടത്തുന്നത്. കേട്ടറിഞ്ഞ സൈലൻറ് വാലി കാണാൻ ഒന്നു പോയാലോ.. കോഴിക്കോട് സൈലൻറ് വാലി യാത്ര ഒരുക്കുന്നത് കെഎസ്ആർടിയിയാണ്.

Silent Valley

PC:Cj.samson

വന്യജീവികളുടെ ആവാസ കേന്ദ്രമായ, ജൈവവൈവിധ്യം കാത്തുസൂക്ഷിക്കുന്ന ഇവിടുത്തെ കാഴ്ചകൾ ലോകത്തിന്‍റെ വേറൊരു ഭാഗത്തു കാണാൻ കഴിയില്ല.വംശനാശം നേരിട്ടു കൊണ്ടിരിക്കുന്ന 16 ഇനം പക്ഷികളും 34 ഇനം സസ്തനികളും സൈലന്റ് വാലിയിലുണ്ട്.
170 ഇനം പക്ഷികൾ, 31 ഇനം ദേശാടന പക്ഷികൾ, 100 ഇനം ചിത്രശലഭങ്ങള്‍ എന്നിങ്ങനെ കാഴ്ചകൾ ഒത്തിരിയുണ്ട്. കണ്ടെത്തി പേരിട്ടതിനേക്കാൾ കണ്ടെത്താനുള്ളവയാണ് ഇവിടെ അധികമെന്നാണ് പരിസ്ഥിതി ശാസ്ത്രജ്ഞർ കരുതുന്നത്.

നീലഗിരി മരപ്രാവ്, മലബാർ പാര ക്വിറ്റ്, മലബാർ ഗ്രെവേഴാ ബൽ, വെളുത്ത വയറുള്ള ട്രിപെ, നരച്ചതലയുള്ള ബുൾബുൾ, കരിങ്കുരങ്ങ്, കുട്ടിത്തേവാങ്ക്, കടുവ, പുള്ളിപ്പുലി, അരയൻ പൂച്ച, ചെറു വെരുക്, തവിടൻ വെരുക്, കാട്ടു പട്ടി, പാറാൻ, കരടി, മ്ലാവ്, കേഴ, പുള്ളിമാൻ, കൂരമാൻ, ആന ,കുറുച്ചെവിയൻ മൂങ്ങ, തവളവായൻ കിളി, ഷഹീൻ പ്രാപ്പിടിയൻ, മലമുഴക്കി വേഴാമ്പൽ എന്നിങ്ങനെ വിശാലമായ ഒരു ലോകം തന്നെ ഇവിടെയുണ്ട്.

കാടിനെ അറിയുവാനും അതിന്‍റെ നിശബ്ദമായ ലോകം പരിചയപ്പെടവാനും ലോകത്തിന്‍റെ ബഹളങ്ങളോ തിരക്കോ ഇല്ലാതെ ഒരു ദിവസമെങ്കിലും ജീവിക്കാനോ ആഗ്രഹിക്കുന്നവർ ധൈര്യമായി ഇവിടേക്ക് വരണം. ഇങ്ങനെയുള്ളവർക്ക് അനുയോജ്യമാൻണ് കെഎസ്ആർടിസിയുടെ ഈ ഏകദിന സൈലന്‍റ് വാലി യാത്രാ പാക്കേജ്. ജനുവരി 24 ബുധനാഴ്ച രാവിലെ 4.30 കോഴിക്കോട് നിന്ന് പുറപ്പെട്ട്‌ രാത്രി 10 മണിക്ക് തിരിച്ചെത്തും , യാത്രയും ഭക്ഷണവും ഉൾപ്പെടെ 1440 രൂപയാണ് ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക്.

തീർന്നില്ല യാത്രകൾ

ജനുവരിയിൽ കോഴിക്കോട് കെഎസ്ആർടിസി വേറെയും യാത്രകൾ നടത്തുന്നുണ്ട്. മൂന്നാർ യാത്ര, ജാനകിക്കാട് - പെരുവണ്ണാമുഴി യാത്ര, നെല്ലിയാംമ്പതി എന്നിവയാണത്.

ജനവരി 20 ശനിയാഴ്ച രാവിലെ 7 മണിക്ക് മൂന്നാർ യാത്ര കോഴിക്കോട് കെഎസ്ആർടിസി ബസ്റ്റാൻഡിൽ നിന്നാരംഭിക്കും .ഇരവികുളം ദേശീയ ഉദ്യാനം, മാട്ടുപെട്ടി, എക്കോ പോയന്‍റ് . തുടങ്ങിയ സ്ഥലങ്ങളും , കൂടാത അതിരപിള്ളി, വാഴച്ചാൽ, തുമ്പൂർമുഴി അണക്കെട്ട് എന്നിവിടങ്ങളും ഈ യാത്രയില്‍ സന്ദർശിക്കുന്നു.
20 ന്‌പുറപ്പെട്ട് 22 ന് രാവിലെ 5.00 മണിക്ക് തിരിച്ചെത്തും. 1830 രൂപയാണ് ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക്
കൂടാതെ 21 ന് ജാനകിക്കാട് - പെരുവണ്ണാമുഴി നെല്ലിയാംമ്പതി ഏകദിന യാത്രയും ഒരുക്കുന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+