അതിശൈത്യത്തിലൂടെയാണ് ലോകം കടന്നു പോകുന്നത്. ശൈത്യകാലത്തെ ഏറ്റവും കൂടി തണുപ്പിലൂടെ ഫിൻലൻഡും സ്വീഡനും കടന്നുപോകുന്ന വാർത്ത നമ്മൾ വായിച്ചിരുന്നു. കഴിഞ്ഞ 25 വർഷത്തിലെ ഏറ്റവും തണുപ്പുള്ള ജനുവരി രാത്രിയിലൂടെയാണ് കഴിഞ്ഞ ദിവസം സ്വീഡൻ കടന്നുപോയത്. ഇപ്പോഴിതാ, സമാനമായ ഒരു വാർത്ത വന്നിരിക്കുന്നത് ഇന്ത്യയിൽ നിന്നാണ്. ഹിമാലയൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന ലാഹൗൾ-സ്പിതിയിലെ കനത്ത തണുപ്പിൽ തണുത്തുറഞ്ഞു പോയിരിക്കുകയാണ് സിസു തടാകം.
സമുദ്ര നിരപ്പില്‍ നിന്നും 12,000 അടിയിലധികം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സിസു തടാകവും പരിസരവും മഞ്ഞിൽ പൊതിഞ്ഞ് അസ്ഥികളെ പോലും വിറപ്പിക്കുന്ന തണുപ്പിൽ അതിമനോഹരമായ ഒരു കാഴ്ചയായി മാറിയിരിക്കുകയാണ്. പാശ്ചാത്യ രാജ്യങ്ങളിൽ കാണുന്ന കാഴ്ചകൾക്ക് സമാനമാണ് ഇപ്പോഴിവിടം എന്നാണ് ചിത്രങ്ങൾ സൂചിപ്പിക്കുന്നത്.

ഈ അടുത്ത വാരാന്ത്യത്തിൽ , താപനില 15 ഡിഗ്രി സെൽഷ്യസിനപ്പുറം തുടർച്ചയായി താഴ്ന്നിരുന്നു. തുടർന്നാണ് തടാകത്തിലെ വെള്ളത്തിനു മുകളിൽ ഐസ് പാളി രൂപപ്പെട്ടത്. പ്രദേശത്തിന്‍റെ ഭംഗി അപ്പാടെ പ്രതിഫലിപ്പിക്കുന്ന വിധത്തിലാണ് വെള്ളത്തിനു മുകളിൽ മഞ്ഞുപാളി വന്നിരിക്കുന്നത്.
സിസു ലേക്ക്
ഹിമാചൽ പ്രദേശിലെ ഏറ്റവും ഭംഗിയാർന്ന ഇടങ്ങളിലൊന്നാണ് സിസു ലേക്ക്. മലിനമാകാത്ത ഭൂപ്രകൃതിയിലെ ഇടം എന്നതാണ് ഇതിന്റെ നേട്ടം. അതിമനോഹരമായ ഹിമാനികൾ, മഞ്ഞുമൂടിയ ഹിമാലയൻ പർവതനിരകൾ, മനോഹരമായ വില്ലോ, പോപ്ലർ മരങ്ങൾ മുതലായവ സിസ്സുവിനെ ആകർഷകമാക്കാൻ സഹായിക്കുന്നു. മഞ്ഞുകാലം ആണ് സിസുവിന്റെ സൗന്ദര്യം മുഴുവൻ പുറത്തെത്തിക്കുന്ന നേരം. ശൈത്യകാലത്ത് (നവംബർ മുതൽ ഫെബ്രുവരി വരെ), സിസ്സുവിലെ താപനില പൂജ്യം ഡിഗ്രി സെൽഷ്യസിനു താഴെയാണ്.
ഹിമാചൽ യാത്രകളിൽ ലാഹൗൾ-സ്പിതിക്ക് പുറമേ വേറെയും സ്ഥലങ്ങളുണ്ട്. വടക്കേ ഇന്ത്യൻ യാത്രികരുടെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് എല്ലായ്പ്പോഴും ഹിമാചൽ. കുഫ്രിയാണ് ഇതിലേറ്റവും പ്രധാനപ്പെട്ടത്. ഐസ് സ്കേറ്റിംഗ് ആസ്വദിക്കാനായി നിരവധി സഞ്ചാരികൾ ഇവിടെ എത്തുന്നു. ഷിംല, മണാലി, ധരംശാല തുടങ്ങിയവയാണ് ഇവിടുത്തെ മറ്റ് പ്രധാന സ്ഥലങ്ങള്‍.
വർഷത്തിലെപ്പോൾ വേണമെങ്കിലും സിസ്സു സന്ദർശിക്കാം. . നിങ്ങൾക്ക് മഞ്ഞുവീഴ്ച കാണാൻ താൽപ്പര്യമുണ്ടെങ്കിൽ, നവംബർ മുതൽ ഫെബ്രുവരി വരെയാണ് മികച്ച സമയം. കൂടാതെ, മിതമായ കാലാവസ്ഥയിൽ യാത്ര ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള മാസങ്ങളിൽ വരണം . ഇതുകൂടാതെ, സിസ്സുവിലെ സീസണുകൾ മാറുന്നതിന്റെ ആനന്ദം ആസ്വദിക്കാൻ വസന്തകാലത്തോ (മാർച്ച് മാസം) അല്ലെങ്കിൽ ശരത്കാലത്തോ (സെപ്റ്റംബർ മാസം) വരാം. സിസ്സു സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഏപ്രിൽ മുതൽ ഒക്ടോബർ വരെയാണ്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












