മഴക്കാലം ഇന്ത്യയുടെ ഭൂപ്രകൃതിയെ ഒരു മാജിക് പോലെ മാറ്റി മറിക്കുന്ന സമയമാണ്. അതുവരെ കടുത്ത വേനലിൽ ഉണങ്ങി വരണ്ട് കിടന്ന ഭൂമിയും നദിയും ഒക്കെ പുതുജീവൻ കിട്ടി ഉണരും. വെയിലു കത്തി നിന്ന ഇടത്ത് പിന്നെ മഞ്ഞും മഴയും നിറഞ്ഞ കാഴ്ചകളാണ്. ഈ മഴക്കാലം ആസ്വദിക്കാൻ നിങ്ങള്‍ എവിടെ പോകാനാണ് ആഗ്രഹിക്കുന്നത്?
സ്ഥിരം മഴയിങ്ങളായ ഊട്ടിയും കൂർഗും ദക്ഷിണേന്ത്യയുടെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന ആഗുംബെയും ഒക്കെയാണ് മഴയാത്രകൾക്ക് അറിയപ്പെടുന്നത്. എന്നാൽ ഇത്തവണ മഴയാത്രകൾക്ക് വ്യത്യസ്തമായ ഒരു ലക്ഷ്യസ്ഥാനം തിരഞ്ഞാലോ... അതാണ് ഉദയ്പൂർ. മഴക്കാലത്ത് പുതുജീവൻ വയ്ക്കുന്ന, പച്ചപ്പ് നിറയുന്ന ഉദയ്പൂരിന്‍റെ മഴവിശേഷങ്ങൾ വായിക്കാം.

ട്രാവൽ ആന്‍ഡ് ലെഷർ ഇന്ത്യയുടെ മഴക്കാലത്ത് സന്ദർശിക്കേണ്ട ഇന്ത്യൻ ലക്ഷ്യസ്ഥാനങ്ങളുടെ പട്ടികയിൽ ഉള്‍പ്പെട്ട അഞ്ച് നഗരങ്ങളിലൊന്നാണ് ഉദയ്പൂര്‍. ബാക്കിയുള്ള മഴയിടങ്ങൾ ഏതൊക്കെയെന്നറയുന്നതിനേക്കാൾ പട്ടികയിലിം നേടാത്ത സ്ഥലങ്ങൾ അറിയണം, വയനാട്, ആംഗുബെ, ചിക്കമഗലുരു, ലോണാവാല, മഹാബലേശ്വർ എന്നിങ്ങനെ പേരുകേട്ട മൺസൂൺ സ്ഥലങ്ങളൊന്നും കയറാത്ത പട്ടികയിലാണ് ഉദയ്പൂർ ഉള്ളത്. അപ്പോൾ ഇവിടുത്തെ മഴക്കാലം അല്പം സ്പെഷ്യൽ ആയിരിക്കണമല്ലോ.. ഇതാ വിശദമായി അറിയാം.
ഉദയ്പൂർ- തടാകങ്ങളുടെ നാട്
തടാകങ്ങളുടെ നാടാണ് ഉദയ്പൂർ. നഗരത്തിനകത്തും പുറത്തും പ്രകൃതിദത്തമായതും മനുഷ്യനിർമ്മിതവുമായ നിരവധി ജലാശയങ്ങൾ,. ജലം ഭംഗികൂട്ടുന്ന നഗരങ്ങളിലൊന്നായ ഉദയ്പൂര്‍. തടാകങ്ങൾ ഉദയ്പൂരിന് റൊമാന്‍റിക് നഗരമെനന് ബഹുമതിയും സമ്മാനിച്ചിട്ടുണ്ട്. വൈറ്റ് സിറ്റി എന്നും ഉദയ്പൂരിന് പേരുണ്ട്. പിച്ചോള തടാകം, ഫത്തേ സാഗർ തടാകം, രാജ്സമന്ദ് തടാകം, ഉദയ് സാഗർ ലേക്ക്, ബഡി തലാബ് എന്നിങ്ങനെ ചെറുതും വലുതുമായി ധാരാളം തടാകങ്ങൾ ഇവിടെ കാണാം.
ഉദയ്പൂരിലെ മഴക്കാലം
ഇന്ത്യയിലെ മൺസൂൺ സീസണിൽ പര്യവേക്ഷണം ചെയ്യാൻ അനുയോജ്യമായ സ്ഥലങ്ങളിലൊന്നാണ് ഉദയ്പൂർ എന്നാണ് ട്രാവൽ ആന്‍ഡ് ലെഷർ വിശേഷിപ്പിച്ചിരിക്കുന്നത്. പൊതുവേ മികച്ച മഴയാണ് ഇവിടെ ലഭിക്കുന്നത്. ശക്തി കൂടിയും കുറഞ്ഞുമിരിക്കും. പ്രധാന വിശേഷം ഇവിടെ മരുഭൂമി ഉൾപ്പെടെയുള്ള ഇടങ്ങളിൽ താപനിലയിൽ വന്‍ കുറവ് ഉണ്ടാകും. അതേസമയം ഉയർന്ന ആര്‍ദ്രത അനുഭവപ്പെടുമെങ്കിലും മഴക്കാല യാത്രയിൽ അതൊന്നും ബാധിക്കില്ല.
മഴ നഗരത്തിന്‍റെ ചൂടിനെയും വേനലിനെയും മൊത്തത്തിൽ കഴുകികൊണ്ടുപോയി പച്ചപ്പു നിറഞ്ഞ ഒരു നാടിനെയാണും അവിടെ ഒരുക്കിനിർത്തിയിട്ടുണ്ടാവുക. നിറഞ്ഞ പച്ചപ്പിൽ ആണ് ഉദയ്പൂർ മഴക്കാലത്ത് സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത്. തടാകങ്ങളും പൂന്തോട്ടങ്ങളും വെള്ളച്ചാട്ടങ്ങളും കുന്നുകളും പുത്തൻ കാഴ്തകൾ സമ്മാനിക്കുന്നു. വലിയ ചൂടില്ലാതെ, നഗരം ചുറ്റിയടിച്ച് കറങ്ങുവാനും ഈ സീസണാണ് നല്ലത്. ഈ സമയത്ത് 25 ഡിഗ്രി മുതൽ 35 ഡിഗ്രി വരെയാവും ചൂട് അനുഭവപ്പെടുക.
മഴക്കൊട്ടാരം കാണാം
ഉദയ്പൂരിൽ മഴക്കാലത്ത് ഏറ്റവും ഭംഗിയുള്ള കാഴ്ചകൾ കാണുന്ന ഇടം ഇവിടുത്തെ മഴക്കൊട്ടാരം ആണ്. സമുദ്രനിരപ്പിൽ നിന്നും 3500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മൺസൂൺ പാലസിനോളം മികച്ച മറ്റൊരിടം ഇവിടെ മഴ ആസ്വദിക്കാനില്ല. മലമുകളിലെ മഴമേഘങ്ങളെ അടുത്തു കാണാനായി നിർമ്മിച്ച ഈ കൊട്ടാരത്തിന്‍റെ യഥാർത്ഥ പേര് സജ്ജന്‍ഗഡ് പാലസ് എന്നാണ്. ആരവല്ലി പര്‍വ്വത നിരകളുടെ ഭാഗമായ ബനസധരയുടെ മുകളിലാണിതുള്ളത്.
പിച്ചോളയിലെ മഴയാത്ര
ഉദയ്പൂരിന്‍റെ അടയാളമായ ലേക്ക് പിച്ചോളയിൽ ബോട്ട് സവാരി ആസ്വദിക്കാന്ഡ പറ്റിയ സമ.ം മഴക്കാലമാണ്. ആകാശത്ത് വന്നുനിറയെ മഴമേഘങ്ങൾ ആസ്വദിച്ച്, തടാകത്തിൽ പെയ്യുന്ന മഴയ്ക്കൊപ്പം രസകരമായ ഒരു യാത്രയായിരിക്കുമിത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












