Search
  • Follow NativePlanet
Share
» »കാശ്മീർ ടൂറിസം: ആവേശമായി സോനാമാർഗിൽ മഞ്ഞുവീഴ്ച, പോകാൻ പറ്റിയ സമയം

കാശ്മീർ ടൂറിസം: ആവേശമായി സോനാമാർഗിൽ മഞ്ഞുവീഴ്ച, പോകാൻ പറ്റിയ സമയം

വിന്‍റർ ടൂറിസത്തിന്‍റെ ആവേശത്തിലേക്ക് കാശ്മീരിനൊപ്പം സഞ്ചാരികളും കടന്നിരിക്കുകയാണ്. പല ഭാഗങ്ങളിലായി മഞ്ഞുവീഴ്ച അനുഭവപ്പെട്ടതോടെ സഞ്ചാരികളുടെ ഒഴുക്കും വൈകാതെ ആരംഭിക്കും. ഡിസംബറിലെ നീണ്ട വാരാന്ത്യങ്ങളും ക്രിസ്മസ് അവധികളും ഇവിടേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കും.

പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ സോനാമാർഗിൽ തുടർച്ചയായ രണ്ടാം ദിവസവും നേരിയ മഞ്ഞുവീഴ്ച അനുഭവപ്പെട്ടതോടെ കാലാവസ്ഥയിലെ മാറ്റത്തിനു സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് കാശ്നീർ. മൂന്നാഴ്ച നീണ്ടു നിന്ന വരണ്ട കാലാവസ്ഥ ഇതോടെ മാറി പകരം മഞ്ഞുവീഴ്ചയും മഴയുമാണ് ഇവിടെ ഇപ്പോഴുള്ളത്.

Snowfall In Kashmir Including Sonamarg

കാശ്മീരിൽ മഞ്ഞുവീഴ്ച
വടക്കൻ കശ്മീരിലെ ഗുൽമാർഗിലും മധ്യ കശ്മീരിലെ സോനാമാർഗിലും ആണ് കഴിഞ്ഞ ദിവസം മഞ്ഞുവീഴ്ചയുണ്ടായത്. സോനാമാര്ഡഗിൽ പിറ്റേദിവസവും വലിയ രീതിയിലല്ലെങ്കിലും മ‍ഞ്ഞുവീഴ്ച തുടർന്നു. ഗന്ദർബാൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലും മഞ്ഞുവീഴ്ചയുണ്ടായെന്ന് ടൈംസ് ട്രാവൽ റിപ്പോര്‍ട്ട് ചെയ്യുന്നു. മഞ്ഞുവീഴ്ചയോടൊപ്പം സോനാമാർഗിൽ
മേഘാവൃതമായ കാലാവസ്ഥയും അനുഭവപ്പെട്ടതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കാശ്മീർ കാലാവസ്ഥ

കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്‍റെ കണക്കുകൂട്ടലനുസരിച്ച് ഡിസംബർ 2 നും 7 നും ഇടയിൽ, കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും തുടർന്ന് ഡിസംബർ 8 മുതൽ 10 വരെ ഭാഗികമായി പൊതുവെ മേഘാവൃതമായ അവസ്ഥയിലായിരിക്കുമെന്നും പ്രവചിക്കപ്പെടുന്നു. കൂടാതെ ഈ കാലയളവിൽ, കുറഞ്ഞ താപനിലയിൽ മൂന്ന് മുതൽ അഞ്ച് ഡിഗ്രി വരെ കുറയുമെന്നും പ്രതീക്ഷിക്കുന്നു.

അതേസമയം രാത്രി താപനില പലയിടത്തും ഉയർന്നെങ്കിലും സോനാമാർഗിൽ മാത്രം താപനില താഴുകയാണ് ചെയ്തത്. ജമ്മു കശ്മീരിന്റെ വേനൽക്കാല തലസ്ഥാനമായ ശ്രീനഗറിൽ കുറഞ്ഞ താപനില 4.5 ഡിഗ്രി സെൽഷ്യസും ഖാസിഗണ്ടിൽ 2.2 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തിയിട്ടുണ്ട്. അനന്ത്നാഗ് ജില്ലയിലെ പഹൽഗാമിൽ 0.5 ഡിഗ്രി സെൽഷ്യസും ഗുൽമാർഗിൽ മൈനസ് 1.8 ഡിഗ്രി സെൽഷ്യസും താപനില രേഖപ്പെടുത്തി.

വരണ്ട കാലാവസ്ഥ മാറുന്നതോടെ കാശ്മീർ അതിന്റെ യഥാര്ത്ഥ ഭംഗിയിലേക്ക് മടങ്ങിയെത്തും. വിന്‍ററില്‍ ഇവിടം സന്ദർശിക്കുന്നവരെ കാത്തിരിക്കുന്നത് അതിമനോഹരമായ കാഴ്ചകളാണ്.

കാശ്മീരിലെ വിന്‍റർ ഡെസ്റ്റിനേഷനായി ഉറി

ബാരാമുള്ള ജില്ലയിലെ ഉറി ശൈത്യകാല ഡെസ്റ്റിനേഷനായി മാറിയിരിക്കുകയാണ്.ഝെലം നദിയുടെ തീരത്തായുള്ള ഈ പട്ടണം പാക്കിസ്ഥാൻ അതിർത്തിയിൽ നിന്നും പത്ത് കിലോമീറ്റര്‌ അകലെയാണ് സ്ഥിതി ചെയ്യുന്നത്. കാശ്മീരിൽ ഏറ്റവുമാദ്യം മഞ്ഞുവീഴ്ച ലഭിച്ച പ്രദേശങ്ങളിലൊന്നും ഇതായിരുന്നു. അതേസമയം കാശ്മീരിലെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ഉറിയിലെ താപനില അല്പംകൂടി ചൂടേറിയതാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+