താഴ്വരയിൽ വീണ്ടും മഞ്ഞുവീണതോടെ കാശ്മീരിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. ഏകദേശം രണ്ടു മാസത്തോളം സമയം മഞ്ഞില്ലാതെ യാത്രക്കാരെ നിരാശരാക്കിയ ശേഷമാണ് ജനുവരി അവസാന വാരത്തിൽ കാശ്മിരിൽ വീണ്ടും മഞ്ഞുവീഴ്ച ആരംഭിച്ചത്. തുടർന്ന് റിപ്പബ്ലിക് ദിന വാരാന്ത്യത്തോടെ സഞ്ചാരികൾ കാശ്മീരിലേക്ക് എത്തിത്തുടങ്ങി. ഇനിയിപ്പോൾ കാശ്നീരിൽ പോയാൽ എവിടെയൊക്കെ കാണണമെന്നാണ് ആളുകള്‍ അന്വേഷിക്കുന്നത്.
പ്രകൃതിയുടെ കളങ്കമില്ലാത്ത കാഴ്ചകൾ കണ്ട്, മഞ്ഞും മലകളും കണ്ട് പോകാൻ ആഗ്രഹമുള്ളവർക്ക് നേരെ കാശ്നീരിലേക്ക് വരാം. കണ്ടുതീർക്കുവാൻ ഇഷ്ടംപോലെ സഥലങ്ങളുണ്ടെങ്കിലും വിന്‍റർ യാത്രയിൽ നിർബന്ധമായും കാണേണ്ട കുറച്ച് സ്ഥലങ്ങളുണ്ട്. ഇതാ കാശ്മീരിൽ കാണേണ്ട സ്ഥലങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

ഡ്രുങ് വെള്ളച്ചാട്ടം
ഒഴുകിക്കൊണ്ടിരുന്ന വെള്ളച്ചാട്ടം പെട്ടന്ന് ഐസായി പോയ പോലുള്ള കാഴ്ചയാണ് കാശ്മീരിലെ ഡ്രുങ് വെള്ളച്ചാട്ടം നിങ്ങൾക്ക് തരുന്നത്. ശൈത്യകാല കാശ്മീർ സഞ്ചാരികൾക്കായി ഒരുക്കിയ ഏറ്റവും മനോഹരമായ കാഴ്ചയാണിത്. ഐസിൽ തീർത്തിരിക്കുന്ന ശില്പങ്ങൾ പോലെയാണ് ഈ വെള്ളച്ചാട്ടത്തിലെ കാഴ്ചകൾ. പല രൂപങ്ങളും ഈ ഐസിൽ നിന്നും നിങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിക്കും. ഡിസംബർ മുതൽ ഫെബ്രുവരി വരെയാണ് പൊതുവേ വെള്ളച്ചാട്ടം ഐസായി മാറിയ കാഴ്ച ഇവിടെയുള്ളത്.
പൂഞ്ച്
ഏഴ് തടാകങ്ങളുടെ താഴ്വരയാണ് പൂഞ്ച് ശൈത്യകാലത്തില് നിരവധി കാഴ്ചകൾ ഇവിടെ പൂഞ്ചിൽ നിങ്ങളെ കാത്തിരിക്കുന്നു. പൊതുവേ സഞ്ചാരികള്‍ അധികമെത്താത്ത ഇവിടം തീർത്തും ഓഫ്ബീറ്റ് ഡെസ്റ്റിനേഷൻ കൂടിയാണ്. ജമ്മുവിൽ നിന്നും ഇവിടേക്ക് 300 കിലോമീറ്റർ ദൂരമുണ്ട്. ഇന്ത്യയും പാക്കിസ്ഥാനും അതിര്‍ത്തി പങ്കിടുന്നതും ഇവിടെ തന്നെയാണ്. ഇലകള് പൊഴിഞ്ഞ് മഞ്ഞു പൊതിഞ്ഞ് കിടക്കുന്ന മരങ്ങളാണ് ഈ സമയത്തെ ഇവിടുത്തെ പ്രധാന കാഴ്ച. ജമ്മുവിൽ നിന്നും എട്ടു മണിക്കൂർ യാത്രയുണ്ട് ഇവിടേക്ക്. വേനലിൽ ആണെങ്കില്‍ പോലും ഇവിടെ സ്ഥിരം തണുപ്പാണ്.
ഗുൽമാർഗ്
കിഴക്കിന്‍റെ സ്വിറ്റ്സർലൻഡ് എന്നാണ് ഗുൽമാർഗ് അറിയപ്പെടുന്നത്. വിശേഷണം പോലെ തന്നെയാണ് ഇവിടുത്തെ കാഴ്ചകളും. മഞ്ഞും മഞ്ഞുമലകളും സ്കീയിങ്ങും സ്നോ ബോർഡിങ്ങും ഒക്കെയായി ഒരു മഞ്ഞുകാലത്തിന്റെ ഓര്‍മ്മകൾ സൂക്ഷിക്കാനുള്ളതെല്ലാം ഇവിടുന്ന് ലഭിക്കും. താഴ്വരയിൽ മുഴുവൻ ആളുകളും മഞ്ഞുകാല വിനോദങ്ങളും പുൽമേടുകളും തണുപ്പും ഒക്കെയായി കുറച്ച് നേരം ഇവിടെ നിങ്ങൾ വിന്‍റർ യാത്രയിൽ ചെലവഴിക്കാതെ മടങ്ങരുത്.
ശ്രീനഗർ
ദാൽ തടാകത്തിന്‍റെ തീരത്തെ ശ്രീനഗര്‍ ആണ് കാശ്മീർ കാഴ്ചകളിലേക്ക് ആദ്യം സഞ്ചാരികളെ ക്ഷണിക്കുന്ന ഇടം. മഞ്ഞുകാലമാകുമ്പോൾ നാടിന്‍റെ മുഖം മൊത്തത്തിൽ മാറും, മഞ്ഞിലമർന്നു നിൽക്കുന്ന, നാടോടിക്കഥയിലെ പോലെയാണ് ഇവിടം മാറുന്നത്. ഷാലിമാർ ബാഗ് ഉദ്യാനം കാണാനും ശങ്കരാചാര്യ ക്ഷേത്രം ദർശിക്കുവാനും ഇവിടുത്തെ സന്ദർശനം പ്രയോജനപ്പെടുത്താം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













