Search
  • Follow NativePlanet
Share
» »ചീനവലകളുടെ വിസ്മയ ലോകം

ചീനവലകളുടെ വിസ്മയ ലോകം

By Maneesh

കാഴ്ചകള്‍ കാണാന്‍ കേരളത്തില്‍ എത്തുന്ന വിദേശ സഞ്ചാരികള്‍ തിരയുന്ന ഒന്നാണ് ചീനവല. കേരളത്തിലെ കായലുകളിലെ നിറ സാന്നിധ്യമാണ് ചീനവലകള്‍. കേരളത്തിലെ കൊച്ചി, കൊല്ലം, ആലപ്പുഴ, കുമരകം എന്നിവിടങ്ങളില്‍ ചെന്നാല്‍ ചീനവല കാണാം.

മുള ഉപയോഗിച്ചാണ് ചീനവലയുടെ പ്രധാനഭാഗങ്ങൾ നിർക്കുന്നത്. ചീനവല നിലത്ത് ഉറപ്പിക്കാൻ ഉപയോഗിക്കുന്ന കാലുകൾ തേക്ക് മരം ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്.

കൊച്ചിയിൽ വെറും 500 രൂപയ്ക്ക് താമസിക്കാം!!

ചൈനീസ് സഞ്ചാരിയായിരുന്ന ഷെങ് ഹെയാണ് ചീനവലകൾ ഇന്ത്യയിൽ എത്തിച്ചെതെന്നാണ് കരുതപ്പെടുന്നത്. അതിനാലാണ് ചീനവലകൾക്ക് ആ പേര് ലഭിച്ചതെന്നാണ് പറയപ്പെടുന്നത്. ഏ.ഡി 1350നും 1450നും ഇടയില്‍ ഇവിടെയെത്തിയ കുബ്ലെഖന്‍ രാജാവിന്റെ വ്യാപാരികള്‍ ചീനവലകൾ ഉപയോഗിച്ചിരുന്നതായി പറയപ്പെടന്നു.

ചീനവലകളേക്കുറിച്ചുള്ള കൂടുതൽ വിശേഷങ്ങൾ അറിയാം

ചീന വല എന്ന മീൻ വല

ചീന വല എന്ന മീൻ വല

കേരളത്തിൽ വളരെ പ്രചീനകാലം മുതൽ അനുവർത്തിച്ച് പോരുന്ന ഒരു മത്സ്യബന്ധന സംവിധാനമാണ് ചീനവല ഉപയോഗിച്ചുകൊണ്ടുള്ള മത്സ്യബന്ധനം. സാധാരണ നിലയിൽ കരയിലാണ് ചീനവലയുടെ കാലുകൾ നാട്ടുക. മുളകൊണ്ടുള്ള ചട്ടം കൊണ്ട് നിർമ്മിച്ച വല കരയിലെ കാലുകളുമായി ബന്ധിപ്പിച്ച് കയലിലേക്ക് തൂക്കിയിടുകയാണ് ഈ രീതി.

Photo Courtesy: Hans A. Rosbach

ആകൃതി

ആകൃതി

20 മീറ്ററോളം വീതിയുള്ള വലയുടെ നാലുഭാഗത്ത് നിന്നും ഒരോ മുളം തണ്ടുകൾ പിരമിഡ് ആകൃതിയിൽ പ്രധാന കാലിനോട് ചേർത്ത് കെട്ടിയിരിക്കും. ഇത് താഴേയ്ക്കും മുകളിലേക്കും ചലിപ്പിക്കാൻ കഴിയുന്നവിധമാണ് നിർമ്മിച്ചിരിക്കുന്നത്. ചിലയിടങ്ങളിൽ ചീനവലയുടെ പ്രധാന കാലുകൾ വെള്ളത്തിൽ ഉറപ്പിക്കാറുണ്ട്.

Photo Courtesy: Magnus Manske

കപ്പി

കപ്പി

മുളം തണ്ടുകളിൽ ഘടിപ്പിച്ചിരിക്കുന്ന ചീനവല വെള്ളത്തിലേക്ക് താഴ്ത്തുകയും വെള്ളത്തിൽ നിന്ന് ഉയർത്തുകയും ചെയ്യുന്നത് കപ്പിയുടെ സഹായത്തോടെയാണ്. ഒരോ വലയും ഉയർത്താൻ ആറോളം പേരുടെ കായിക ക്ഷമത ആവശ്യമാണ്.

Photo Courtesy: Robin klein

വേലിയേറ്റം

വേലിയേറ്റം

അധികം ആഴമുള്ള സ്ഥലങ്ങളിൽ ചീനവല ഉപയോഗിക്കാൻ കഴിയില്ല. അതികം ആഴത്തിലേക്ക് വല താഴ്ത്താൻ കഴിയാത്തതാണ് ഇതിന് കാരണം. അതിനാൽ വേലിയേറ്റ സമയത്ത് ചീനവലകൾ ഉപയോഗിക്കുക പ്രയസമാണ്.
Photo Courtesy: Ramesh NG

ചൈനക്കാരൻ

ചൈനക്കാരൻ

ചീനവലയുടെ ഉത്ഭവം ചൈനയിൽ നിന്നാണ് എന്നാണ് കരുതപ്പെടുന്നത്. പ്രാചീന കാലത്ത് കൊച്ചിക്ക് ചൈനയുമായി വ്യാപാര ബന്ധം ഉണ്ടായിരുന്നു. ചൈനീസ് സഞ്ചാരിയായ ഷെങ് ഹെയാണ് കൊച്ചിയിൽ ചീനവലകൾ എത്തിച്ചെതെന്നാണ് വിശ്വാസം.
Photo Courtesy: Challiyan

പോർച്ചുഗീസ്

പോർച്ചുഗീസ്

പോർച്ചുഗീസുകാരാണ് ചീനവലകൾ ഇന്ത്യയിൽ എത്തിച്ചെതെന്നും പറയപ്പെടുന്നുണ്ട്. ചീനവലകളുടെ ഭാഗങ്ങൾക്ക് പോർച്ചുഗീസ് പേരുകൾ ഉപയോഗിക്കുന്നതിനാലാണ് ഈ അനുമാനം.

Photo Courtesy: Ezhuttukari

ആകർഷണം

ആകർഷണം

കേരളത്തിൽ എത്തുന്ന വിനോദ സഞ്ചാരികളെ വളരെ ആകർഷിപ്പിക്കുന്നതാണ് ചീനവലകൾ. ഇതിന്റെ അകാരവും പ്രവർത്തനവുമാണ് സഞ്ചാരികളെ ഏറേ ആകർഷിപ്പിക്കുന്നത്.
Photo Courtesy: Dr.jayan.d

കൊച്ചിയിലാണ് കൂടുത‌ൽ

കൊച്ചിയിലാണ് കൂടുത‌ൽ

കേരളത്തിന്റെ പലഭാഗങ്ങളിലും ചീനവലകൾ കാണാറുണ്ടെങ്കിലും കൊച്ചിയിലെ കായലിലാണ് ചീനവലകൾ കൂടുതലായി കാണപ്പെടുന്നത്. കൊല്ലത്തും ആലപ്പുഴയിലും കുമരകത്തും ചീനവലകൾ കാണം.

Photo Courtesy: Challiyan

പച്ചപ്പിൽ ഒരു ചീനവല

പച്ചപ്പിൽ ഒരു ചീനവല

ഹരിതഭംഗിയിൽ ഒരു ചീനവലക്കാഴ്ച

Photo Courtesy: Dipu tr

അസ്തമയം

അസ്തമയം

അസ്തമയ ഭംഗിയിൽ ഒരു ചീനവല

Photo Courtesy: Ppntori

ചേറായി

ചേറായി

കൊച്ചിക്ക് സമീപത്തെ ചേറായിയിൽ നിന്ന് ഒരു ചീനവലക്കാഴ്ച.

Photo Courtesy: Navaneeth Krishnan S

കൊല്ലം

കൊല്ലം

കൊല്ലത്തെ അഷ്ടമുടിക്കായലിൽ സ്ഥാപിച്ചിട്ടുള്ള ചീനവലകൾ

Photo Courtesy: Fotokannan

ഹൗസ് ബോട്ട്

ഹൗസ് ബോട്ട്

ചീനവലകൾ സ്ഥാപിച്ച കായലിലൂടെ നീങ്ങുന്ന ഹൗസ്ബോട്ട്. വിദേശ സഞ്ചാരികളെ കേരളത്തിൽ ആകർഷിപ്പിക്കുന്ന രണ്ട് കാര്യങ്ങളാണ് ഹൗസ്ബോട്ടും ചീനവലയും

Photo Courtesy: Henrik Bennetsen

കണ്ടൽക്കാട്

കണ്ടൽക്കാട്

കണ്ടൽക്കാടുകൾക്കിടയിൽ സ്ഥാപിച്ചിട്ടുള്ള ഒരു ചീനവല. കൊച്ചിയിൽ നിന്നുള്ള ഒരു കാഴ്ച.
Photo Courtesy: Ziegler175

കുമ്പളങ്ങി

കുമ്പളങ്ങി

കൊച്ചിയിലെ കുമ്പളങ്ങിയിൽ നിന്നുള്ള ഒരു കാഴ്ച

Photo Courtesy: Aruna.

തൊഴിലാളികൾ

തൊഴിലാളികൾ

ചീനവലകൾ പ്രവർത്തിപ്പിക്കുന്ന തൊഴിലാളികൾ. ആറോളം തൊഴിലാളികൾ വേണം ഒരു ചീനവല പ്രവർത്തിപ്പിക്കാ
Photo Courtesy: Ziegler175

ചുവപ്പ്

ചുവപ്പ്

ചുവന്ന ആകാശത്തിന്റെ പശ്ചാത്തലത്തിൽ ഒരു ചീനവലക്കാഴ്ച
Photo Courtesy: Tim Moffatt

കൂറ്റൻ ചീനവല

കൂറ്റൻ ചീനവല

ഒരു കൂറ്റൻ ചീനവല പ്രവർത്തിപ്പിക്കുന്ന തൊഴിലാളികൾ കൊച്ചിയിലെ കാഴ്ചയിൽ നിന്ന്.

Photo Courtesy: Gaius Cornelius

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+