Search
  • Follow NativePlanet
Share
» »ചിക്കൻ മാത്രമല്ല ഗുണ്ടൂർ സ്പെഷ്യൽ!

ചിക്കൻ മാത്രമല്ല ഗുണ്ടൂർ സ്പെഷ്യൽ!

By Maneesh

ആന്ധ്രസ്റ്റൈൽ വിഭഗങ്ങൾ ലഭിക്കുന്ന ഹോട്ടലുകളിലെ പ്രധാന വിഭവമാണ് ഗുണ്ടൂർ ചിക്കൻ. നല്ല എരിവുള്ള ഗുണ്ടൂർ ചിക്കൻ കഴിച്ച് കണ്ണിൽ വെള്ളം നിറയുമ്പോൾ ഗുണ്ടൂരിലേക്ക് ഒന്ന് യാത്ര ചെയ്താലോ എന്ന് ഒരു ആലോചന മനസിൽ വന്നാൽ ‌ധൈര്യമായി പോകാം.

ആന്ധ്രപ്രദേശില്‍, ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് 60 കിലോമീറ്റര്‍ മാറിയാണ് ആണ് ഗുണ്ടൂര്‍ പട്ടണം സ്ഥിതി ചെയ്യുന്നത്. 2012-ല്‍ അടുത്ത് കിടക്കുന്ന രണ്ടു ഗ്രാമങ്ങളും കൂടി കൂട്ടി ചേര്‍ത്ത് നഗരത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കപ്പെട്ടതിനാല്‍ ആന്ധ്ര പ്രദേശിലെ രണ്ടാമത്തെ വലിയ പട്ടണമായി ഗുണ്ടൂര്‍ മാറിക്കഴിഞ്ഞു.

ഗുണ്ടൂരിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ പരിചയപ്പെടാം

ഗുണ്ടൂരിന് സമീപത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ പരിചയപ്പെടാം

01. ചരിത്രത്തിൽ ആരംഭം

01. ചരിത്രത്തിൽ ആരംഭം

ബി സി 500‌‌ൽ തുടങ്ങുന്ന ച‌രിത്രം പറയാനുണ്ട് ഗുണ്ടൂരിന്. ഗർത്താപുരി എന്നായിരുന്നു പഴയകാലത്ത് ഗുണ്ടൂരിന്റെ പേര്. കുളങ്ങൾ നിറഞ്ഞ നഗരം എന്നാണ് ഈ വാക്കിന്റെ അർത്ഥം.
Photo Courtesy: Gpics

02. ഗുണ്ടൂരിന്റെ വികസന വഴി

02. ഗുണ്ടൂരിന്റെ വികസന വഴി

1752-ല്‍ ഫ്രഞ്ചു കാരാണ് സ്ഥലത്തിന്റെ പ്രത്യേകത കണ്ട് അവരുടെ സൈന്യ ആസ്ഥാനം ഗുണ്ടൂരിലേക്ക് മാറ്റിയത് പിന്നീട് നൈസാമിന്റെയും ഹൈദര്‍ അലിയുടെയും ഭരണത്തിന്‍ കീഴിലായിരുന്നു ഗുണ്ടൂര്‍ .1788-ല്‍ ആണ് ബ്രിട്ടീഷുകാര്‍ ഭരണം ഏറ്റെടുത്തത് .1890-ല്‍ ഇവിടെ തീവണ്ടി പ്പാത നിര്‍മ്മിക്കപ്പെട്ടു.
Photo Courtesy: Gpics

03. ടൂറിസ്റ്റ് കേന്ദ്രങ്ങൾ

03. ടൂറിസ്റ്റ് കേന്ദ്രങ്ങൾ

ആന്ധ്രപ്രദേശിലെ പ്രധാനപ്പെട്ട ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് ഗുണ്ടൂര്‍. കൊണ്ടവീടു കോട്ട, ഉണ്ടാവല്ലി ഗുഹകള്‍, അമരാവതി, ഉപ്പലാപ്പാടു ഉദ്യാനം, പ്രകാശം അണക്കെട്ട് തുടങ്ങിയവ ഗുണ്ടൂരിലെ ചില വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ആണ്. വിശദമായി വായിക്കാം

Photo Courtesy: Gpics

04. കാലവസ്ഥ

04. കാലവസ്ഥ

ഉഷ്ണമേഖലാ പ്രദേശമായ ഗുണ്ടൂരില്‍ വേനല്‍ക്കാലത്ത് കഠിനമായ ചൂടും ശൈത്യകാലത്ത്‌ മിതമായ തണുപ്പും ഉണ്ടാവും.മഴക്കാലത്ത് മിതമായ തോതില്‍ മഴയും ഇവിടെ ലഭിക്കുന്നു.

Photo Courtesy: Gpics

05. എത്തിച്ചേരാൻ

05. എത്തിച്ചേരാൻ

ഗുണ്ടൂരിനു ഏറ്റവും അടുത്തുള്ള എയര്‍ പോര്‍ട്ട്‌ 96 കി. മീ ദൂരെയുള്ള വിജയവാഡയാണ്. ഹൈദരാബാദ് ആണ് അടുത്തുള്ള ഇന്‍റര്‍ നാഷണല്‍ എയര്‍പ്പോര്‍ട്ട്. 250 കി.മി ദൂരമുണ്ട് ഇവിടേയ്ക്ക്.
Photo Courtesy: Gnt

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: andhra pradesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+