Search
  • Follow NativePlanet
Share
» »4500 രൂപയ്ക്ക് നിര്‍മ്മിച്ച ക്രിസ്ത്യന്‍

4500 രൂപയ്ക്ക് നിര്‍മ്മിച്ച ക്രിസ്ത്യന്‍

By Maneesh

ഹ‌രിയാനയില്‍ ദേശീയ പാത പത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ് ഹിസാര്‍. അവിടുത്തെ പ്രധാന കാഴ്ചകളില്‍ ഒന്നാണ് സെന്റ് തോമസ് ദേവാലയം. ദേശീയപാ‌തയ്ക്ക് അരികിലായി നിര്‍മ്മിച്ചിരിക്കുന്ന ഈ പള്ളി ക്രിസ്തുവിന്റെ 12 ശിഷ്യന്‍മാരില്‍ ഒരാളായ സെന്‍റ്.തോമസിന്റെ നാമ‌ത്തിലാണ്.

1860 ഡിസംബറില്‍ ആണ് ഈ പ‌ള്ളിയുടെ നിര്‍മ്മാണം ആരംഭിച്ചത്. നാല് വര്‍ഷമെടുത്തു ഇതിന്റെ പണി പൂര്‍ത്തിയാക്കാന്‍. 1864 മേയ് മാസത്തില്‍ പ‌ള്ളിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയപ്പോള്‍ വെറും 4500 രൂപയാണ് ഈ പള്ളിയുടെ നിര്‍മ്മാണത്തിന് ചെല‌വായത്.

1865 ഡിസംബര്‍ 31ന് കല്‍ക്കട്ട ബിഷപ്പായിരുന്ന ജോര്‍ജ് എഡ്വേര്‍ഡ് ലിഞ്ച് കോട്ടണ്‍ ആണ് 4 ഈ ദേവാലയം ആശീര്‍വദിച്ചത്.

4500 രൂപയ്ക്ക് നിര്‍മ്മിച്ച ക്രിസ്ത്യന്‍

Photo Courtesy: Vishal14k

വിക്ടോറിയന്‍ ശൈലി

വിക്ടോറിയന്‍ ശൈലിയില്‍ നിര്‍മ്മിച്ച ഹിസാറിലെ ഏക നിര്‍മ്മി‌തി ഈ ദേവാലയമാണ്. അള്‍ത്താരയും കട്ടിയുള്ള വെല്‍വെറ്റ് തുണികള്‍ കൊണ്ട് അലങ്കരിച്ച മനോഹരമായ പ്രസംഗ വേദിയും പുരോഹിതന്‍മാരുടെ വസ്ത്രധാരണ മുറിയും കുഞ്ഞുങ്ങളെ മാമ്മോദീസ മുക്കാനുള്ള കല്‍ത്തൊട്ടിയും ഇവിടെയുണ്ട്.

പ്രധാന ഹാള്‍

രണ്ട് അടി കട്ടിയില്‍ കെട്ടിയ ഭിത്തികളോടെയുള്ള പള്ളിയുടെ പ്രധാന ഹാളില്‍ ഏകദേശം 40ഓളം പേര്‍ക്ക് ഇരിക്കാം. പള്ളിയിലെ മണി 1874ല്‍ റൂര്‍ക്കിയിലാണ് നിര്‍മിച്ചത്. പള്ളിയുടെ പ്രധാന ഗേറ്റിനോട് ചേര്‍ന്നാണ് സെമിത്തേരിയില്‍ സ്ഥിതി ചെയ്യുന്നത്.

4500 രൂപയ്ക്ക് നിര്‍മ്മിച്ച ക്രിസ്ത്യന്‍

Photo Courtesy: Vishal14k

ജോ‌‌ണ്‍ വെഡ്ഡാര്‍ ബേണ്‍

1857ല്‍ ഇന്ത്യന്‍ പട്ടാളക്കാരാല്‍ കൊല്ലപ്പെട്ട ഹിസാര്‍ കലക്ടറായിരുന്ന ജോണ്‍ വെഡ്ഡര്‍ ബേണിന്റേയും കുടുംബത്തിന്റേയും മൃതദേഹങ്ങള്‍ ഇവിടെയാണ് അടക്കിയിരിക്കുന്നത്. 1899വരെ പള്ളിയില്‍ ക്രൈസ്തവര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരുന്നത്.

ഹിസാറിനെക്കുറിച്ച്

ഹരിയാനയിലെ ഹിസാര്‍ ജില്ലയുടെ ഭരണ തലസ്ഥാനമാണ് ഹിസാര്‍. ന്യൂഡല്‍ഹിയുടെ പടിഞ്ഞാറ് ഭാഗത്ത് 164 കിലോമീറ്റര്‍ ദൂരെയുള്ള ഈ നഗരം ന്യൂഡല്‍ഹിക്കൊപ്പംവളര്‍ച്ച പ്രാപിക്കുന്ന നഗരമായാണ് വിലയിരുത്തപ്പെടുന്നത്. അതുകൊണ്ട് തന്നെ തൊഴിലിനും ബിസിനസിനുമായി നിരവധിയാളുകള്‍ ഇവിടെ വാസമുറപ്പിച്ചിട്ടുണ്ട്. ഉരുക്കുഫാക്ടറികള്‍ധാരാളമുള്ളതിനാല്‍ ഉരുക്കുനഗരം എന്നും ഹിസാര്‍ അറിയപ്പെടുന്നുണ്ട്. വിശദമായി വായിക്കാം

ഹിസാറിലെ മറ്റു ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടാം

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+