സമ്മർ വെക്കേഷൻ എന്നാൽ ചൂടിൽ നിന്ന് രക്ഷപെട്ടുള്ള യാത്രകളാണ്. ഏപ്രിൽ, മേയ് മാസങ്ങളിലെ പൊള്ളുന്ന ചൂടിൽ നിന്ന് മാറി എവിടേക്കെങ്കിലും യാത്ര പ്ലാന്‍ ചെയ്യുമ്പോള് ആദ്യമെത്തുന്ന സ്ഥലങ്ങളിലൊന്ന് ഊട്ടിയാണ്. ഇന്ത്യയിലെ ഏറ്റവും മനോഹരമായ ഹിൽ സ്റ്റേഷനുകളിലൊന്നായ ഊട്ടിയെ ഇഷ്ടപ്പെടാത്തവർ ആരും കാണില്ല. കോടമഞ്ഞ് നിറഞ്ഞ മലകൾ, തേയിലത്തോട്ടങ്ങൾ, തടാകങ്ങൾ എന്നിവ ഇവിടുത്തെ ചില കാഴ്ചകൾ മാത്രമാണ്.
കൊല്ലത്തിൽ ഏതു സമയത്തും ഇവിടേക്ക് വരാമെങ്കിലും നാട്ടിൽ ചൂട് കൂടുമ്പോഴാണ് പലരും ഊട്ടിയുടെ കാര്യം ഓർമ്മിക്കുന്നത്. ഏപ്രിൽ മുതൽ ജൂണ് വരെയാണ് ഊട്ടിയിലെ ചൂട് കാലമെങ്കിലും 31 ഡിഗ്രിക്ക് മുകളിൽ താപനില ഇവിടെ ഉയരാറില്ല. ഈ തണുപ്പ് ആസ്വദിക്കുകയാണ് ഇവിടെ എത്തുന്ന സഞ്ചാരികളുടെ ലക്ഷ്യം. ഇതാ സമ്മർ വെക്കേഷന് ഊട്ടിയിലെത്തിയാൽ പോകേണ്ട അഞ്ച് സ്ഥലങ്ങൾ പരിചയപ്പെടാം.
ഊട്ടി സന്ദർശിക്കാൻ പറ്റിയ സമയം
ഏപ്രില്‍ മുതൽ ജൂൺ വരെയാണ് ഊട്ടിയിലെ ഏറ്റവും പ്രസന്നമായ സമയം. പൊതുവേ ഇന്ത്യയിലെ മറ്റു ഭാഗങ്ങളിൽ കനത്ത ചൂട് അനുഭവപ്പെടുന്ന സീസൺ ആണെങ്കിലും ഊട്ടിയിലേത് നല്ല കാലാവസ്ഥയാണ്. സൈറ്റ് സീയിങ്ങും ട്രെക്കിങ്, ഹൈക്കിങ് പോലുള്ള ആക്ടിവറ്റികളും ഈ സമയത്ത് ചെയ്യാം. പ്രകൃതിഭംഗി, കൊളോണിയൽ ആകർഷണം, ഗോത്ര സംസ്കാരം, ഊട്ടി ടോട് ട്രെയിൻ, പർവതങ്ങൾ, തടാകങ്ങൾ, വെള്ളച്ചാട്ടങ്ങൾ എന്നിങ്ങനെ ഇവിടെ കാണാനും ഒരുപാട് കാഴ്ചകളുണ്ട്.
1. ഊട്ടി ലേക്ക്
ഏതു സീസണിൽ വന്നാലും ഊട്ടിയിൽ തീർച്ചയായും കാണേണ്ട സ്ഥലമാണ് ഇവിടുത്തെ തടാകം. വേനൽക്കാലത്തും വലിയ ചൂട് ഇല്ലാത്തതിനാൽ ധൈര്യമായി ബോട്ടിങ്ങിനിറങ്ങാം. വിവിധ തരത്തിലുള്ള ബോട്ടിങ് ഊട്ടി തടാകത്തിൽ ആസ്വദിക്കാം. 1823 ൽ നിർമ്മിച്ച മനുഷ്യനിര്‍മ്മിതമായ തടാകമാണ് ഊട്ടിയുടെ കേന്ദ്രം. രാവിലെ 10.00 മണി മുതൽ വൈകിട്ട് 6.30 വരെയാണ് ഇവിടുത്തെ പ്രവേശന സമയം. കുതിരസവാരി, സൈക്ലിംഗ്, 7D സിനിമ, മിറർ ഹൗസ്, അമ്യൂസ്‌മെന്റ് പാർക്ക്, മിനി ട്രെയിൻ യാത്ര എന്നിവയും ഇവിടെയുണ്ട്.
2. ദൊഡ്ഡബേട്ടാ പീക്ക്
ഊട്ടിയിൽ നിന്ന് പത്ത് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ദൊഡ്ഡബേട്ടാ പീക്ക് ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികളിലൊന്നാണ്. ബന്ദിപ്പൂർ ദേശീയോദ്യാനം, ചാമുണ്ഡി ഹിൽസ് എന്നിവയുടെ അതിമനോഹരമായ വിദൂദദൃശ്യങ്ങൾ ഇവിടെ നിന്നാൽ കാണാം. സാഹസിക സഞ്ചാരികളും ട്രെക്കിങ് പ്രേമികളും ഇവിടെ സ്ഥിരമായി എത്തുന്നു, സമയമുണ്ടെങ്കിൽ ഇവിടുത്തെ ചെറിയ ട്രെക്കിങ്ങുകൾ പരീക്ഷിക്കാം.
3. അവലാഞ്ചെ ലേക്ക്
ഊട്ടിയിൽ നിന്നും 8 കിമി അകലെയാണെങ്കിലും സന്നര് യാത്രയിൽ തീർച്ചയായും കാണേണ്ട സ്ഥലമാണ് അവലാഞ്ചേ ലേക്ക്. 1800 കളിൽ ഉണ്ടായ ഒരു വലിയ മണ്ണിടിച്ചിലിനെത്തുടര്‌ന്നാണ് ഈ തടാകം രൂപപ്പെട്ടത്. പച്ചപ്പ് നിറഞ്ഞു നിൽക്കുന്ന ഈ തടാകവും പരിസരവും സാഹസിക സഞ്ചാരികളുടെ പ്രിയ ഇടമാണ്. നീലഗിരി ജില്ലയുടെ ഭാഗമായാണ് അവലാഞ്ചേ തടാകമുള്ളത്. ഓഫ്റോഡ് യാത്ര കൂടാതെ, ട്രെക്കിങ്, ക്യാംപിങ് തുടങ്ങിയ കാര്യങ്ങൾക്കായും ആളുകൾ ഇവിടേക്ക് വരുന്നു.
4. നീഡിൽ വ്യൂ ഹിൽടോപ്പ്
ഊട്ടിയുടെ വിസ്താരമായ ആകാശക്കാഴ്ചകളും പച്ചപ്പും കാണാൻ പറ്റിയ സ്ഥലമാണ് നീഡിൽ വ്യൂ ഹിൽടോപ്പ്. ഊട്ടിയുടെ ഒരു പനോരമിക് കാഴ്ച ഇവിടുന്ന് കാണാം. സൂചിമലെ എന്നും നീഡിൽ വ്യൂ ഹിൽടോപ്പ് അറിയപ്പെടുന്നു. സൂചിയുടെ ആകൃതിയിലുള്ള കുന്നിൻചെരിവിന്റെ ആകൃതിയിൽ നിന്നാണ് ഈ സ്ഥലത്തിന് ഈ പേര് ലഭിച്ചത്. ട്രെക്കിങ്ങിനും ഇവിടം വളരെ യോജിച്ചതാണ്. രാവിലെ 7.00 മണി മുതൽ വൈകിട്ട് 5.00 മണി വരെയാണ് പ്രവേശന സമയം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













