നാട്ടിലെങ്ങും വേനൽ കത്തിക്കയറുകയാണ്. ആശ്വാസത്തോടെ ഒന്നു പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥ. ചൂടിൽ മടുത്തിരിക്കുമ്പോൾ തിരക്കെല്ലാം മാറ്റിവെച്ച് തണുപ്പുള്ള കുറച്ച് സ്ഥലങ്ങളിലേക്ക് പോകണമെന്ന് തോന്നാറില്ല. കുളുവും ഷിംലയും സ്പിതിയും ഒന്നും വേണ്ടന്നേ. നമ്മുടെ നാട്ടിൽ തന്നെ കൂള്‍ ഇടങ്ങൾ ഇഷ്ടം പോലെയുള്ളപ്പോൾ എന്തിന് ചെലവേറിയ ഇടങ്ങളിലേക്ക് പോകണം.
കേരളത്തിൽ നല്ല പൊള്ളുന്ന ചൂട് ആണെങ്കിലും ഇതൊന്നും അറിയാതെ കോടമഞ്ഞും തണുപ്പും ഒക്കെയായി ആഘോഷമാക്കുന്ന ചില സ്ഥലങ്ങൾ ഉണ്ട്. അപ്പോൾ ഈ വേനലില്‍ ഒരു ആശ്വാസം തേടി ഈ സ്ഥലങ്ങളിലേക്ക് പോയാലോ. ഇതാ കേരളത്തിൽ വേനലിലും തണുപ്പു നിൽക്കുന്ന സ്ഥലങ്ങൾ പരിചയപ്പെടാം.

മൂന്നാർ
കേരളത്തിലെ ഏറ്റവും തണുപ്പു നിറഞ്ഞ സ്ഥലം ഏതെന്ന് ചോദിച്ചാൽ അതിനുള്ള ഉത്തരമാണ് മൂന്നാർ. ഇവിടുത്തെ വേനലിലെ പ്രഭാതങ്ങൾ മാത്രമല്ല, സന്ധ്യകളും രാത്രികളും മഞ്ഞുനിറഞ്ഞതാവും. അതുകൊണ്ടു തന്നെ നാട്ടിലെ ചൂടിനെ പേടിച്ച് ഓടിയാലും വന്നു ധൈര്യമായി ഇവിടേക്ക് വരാം. പ്രത്യേകിച്ച്, അവധിക്കാലത്ത് എവിടേക്ക് പോകണമെന്ന് ഇതുവരെയും പ്ലാൻ ചെയ്തിട്ടില്ലാത്തവർക്ക്.
പാണ്ടിക്കുഴി
സഞ്ചാരികളുടെ ഇടയിൽ അധികം പറഞ്ഞു കേട്ടിട്ടില്ലാത്ത സ്ഥലമാണ് പാണ്ടിക്കുഴി. എന്നാലോ പാണ്ടിക്കുഴിക്ക് തൊട്ടടുത്തത് കിടക്കുന്ന തേക്കടിയെ പരിചയമില്ലാത്ത യാത്രക്കാരും കാണില്ല. വേനലിലും പോകാൻ പറ്റുന്ന സ്ഥലമാണ് തേക്കടിയിൽ നിന്നും അഞ്ച് കിലോമീറ്റർ മാത്രം അകലെയുളള പാണ്ടിക്കുഴി. കേരളാ തമിഴ്നാട് അതിർത്തിയോട് ചേർന്നു കിടക്കുന്ന ഇവിടെ തണുപ്പു മാത്രമല്ല, മനസ്സിലെ കുളിർപ്പിക്കുന്ന കാഴ്ചകളുമുണ്ട്.
തേക്കടിക്ക് അടുത്തുള്ള കാഴ്ചകൾ എന്തൊക്കെയെന്ന് തേടിയെത്തുന്നവരാണ് ഇവിടെ വരുന്നവരിൽ അധികവും. വെള്ളച്ചാട്ടമാണ് ഇവിടുത്തെ പ്രധാന കാഴ്ച. ഇതു കൂടാതെ ചെറിയ അരുവികളടക്കം നിരവധി കാഴ്ചകള്‍ ഇവിടെ ആസ്വദിക്കാനുണ്ട്. ചെല്ലാർ കോവിൽ എന്ന സ്ഥലവും പാണ്ടിക്കുഴി യാത്രയിൽ സന്ദർശിക്കാം,
കൊടികുത്തിമല
നാട്ടിലെ കത്തുന്ന വേനലിൽ നിന്നും ഊട്ടിയിലേക്ക് പോകുമ്പോൾ കിട്ടുന്ന ഒരു സുഖമില്ലേ... ഒരു തണുപ്പും കുളിരും നിറഞ്ഞ ഫീൽ. അതു തന്നെയാണ് മലപ്പുറം ജില്ലയിലെ കൊടികുത്തിമലയും നിങ്ങൾക്ക് തരുന്നത്. മലപ്പുറംകാരുടെ ഊട്ടി എന്നാണ് കൊടികുത്തിമല അറിയപ്പെടുന്നത്. ഇവിടുത്തെ പ്രസിദ്ധമായ ഹിൽ സ്റ്റേഷനും ഇതുതന്നെയാണ്. വേനൽ എത്ര കടുത്താലും ഇവിടെ മലമുകളിലും താഴ്വാരത്തും നല്ല തണുപ്പാണ്.
സമുദ്രനിരപ്പിൽ നിന്നും 522 മീറ്റർ ഉയരത്തിലാണ് കൊടികുത്തിമയുള്ളത്. അമ്മിണിക്കാടൻ മലനിരകളുടെ ഭാഗമായ കൊടികുത്തിമലയിലേക്കുള്ള നടത്തവും ഇവിടെ നിന്നുള്ള വ്യൂ പോയിന്‍റും ഒക്കെയാണ് കാണാനുള്ളത്. സൂര്യാസ്തമയും രസകരമാണ്. ചെറുഅരുവികളും പുൽമേടും വനവും ഒക്കെ ഇവിടെ കാണാനുണ്ട്. അസ്തമയ കാഴ്ചകൾ കാണാനെത്തുന്ന വിധത്തിൽ യാത്ര പ്ലാന്‍ ചെയ്താൽ ഇവിടേക്കുള്ള ഉച്ച യാത്ര ഒഴിവാക്കാം.
മലക്കപ്പാറ
ചൂടിൽ നിന്നു രക്ഷപെടാൻ ഒരു സ്ഥലം നോക്കുന്നവർ എന്തായാലും അതിരപ്പിള്ളി പരിഗണിക്കാതിരിക്കില്ല. കാടിനുള്ളിലൂടെയുള്ള യാത്രയും പച്ചപ്പും മരത്തണലും എല്ലാം ചേരുമ്പോൾ പുറത്തെത്ര ചൂടാണെങ്കിലും ഇവിടെ എത്തിയാൽ അതൊന്നും അറിയുക പോലുമില്ല. ഇവിടെ നിന്നും പോകുന്ന മലക്കപ്പാറയും ഇതേ കാലാവസ്ഥയുള്ള ഇടമാണ്. അതിരപ്പിള്ളി-വാൽപ്പാറ റൂട്ടിലെ മലക്കപ്പാറയിൽ വേനൽ മഴയും കോടമഞ്ഞും പുതുമയല്ല.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














