സ്കൂൾ അടയ്ക്കുന്ന വേനലവധിക്കാലം കുട്ടികൾക്കും മുതിർന്നവർക്കും യാത്രകളുടെ സമയമാണ്. കുട്ടികൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പം യാത്ര പ്ലാന്‍ ചെയ്യുന്നവരും സുഹൃത്തുക്കള്‍ക്കൊപ്പം ട്രിപ്പ് പോകുന്നവരുമുണ്ട്. എല്ലാവരും യാത്ര പോകാനാഗ്രഹിക്കുന്ന ഈ സമയത്ത് നമ്മുടെ യാത്രകൾ സുക്ഷിതവും ബുദ്ധിമുട്ടുകളൊന്നുമില്ലാതെ പൂർത്തിയാക്കുകയും ചെയ്യണമെങ്കിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
എവിടേക്ക് പോകണം ഈ വർഷത്തെ സമ്മർ ട്രിപ്പ് എന്നതിനൊപ്പം നേരത്തെ തന്നെ പ്ലാൻ ചെയ്യേണ്ട ചില കാര്യങ്ങളുമുണ്ട്. എല്ലാവരും യാത്ര ചെയ്യുന്ന സമയമായതുകൊണ്ടു തന്നെ ടിക്കറ്റുകൾ എളുപ്പം വിറ്റുതീരാനും യാത്രാ സീസൺ അടുക്കുമ്പോഴേയ്ക്കും വിമാന ടിക്കറ്റ് വർധിക്കാവും ഒക്കെ സാധ്യതകളുണ്ട്. ഇതാ സമ്മർ വെക്കേഷൻ യാത്രകൾ പ്ലാൻ ചെയ്യുമ്പോള് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം..

ഫ്ലൈറ്റ് ടിക്കറ്റും താമസവും നേരത്തെ ബുക്ക് ചെയ്യാം
അവധി നോക്കി യാത്ര ചെയ്യുന്നവരുടെ സമയമാണ് സമ്മർ വെക്കേഷൻ. അതുകൊണ്ടുതന്നെ ഏതിടങ്ങളിലേക്കായാലും ഒരുപാടാളുകൾ പോകുന്ന സമയം. അതിനാൽ യാത്രയ്ക്ക് വിമാനടിക്കറ്റവും താമസവും ഉറപ്പാക്കാൻ അത് നേരത്തെ തന്നെ ബുക്ക് ചെയ്തിടുകയാണ് വേണ്ടത്. അവധിയോട് അടുക്കുമ്പോഴേയ്ക്കും വിമാന സീറ്റിനും ഹോട്ടൽ റൂമിനും ആവശ്യക്കാർ കൂടുന്നതോടെ നിരക്കും വർധിക്കും. അതുകൊണ്ടു തന്നെ പരമാവധി നേരത്തെ മികച്ച ഡിസ്കൗണ്ടിൽ ടിക്കറ്റ് ബുക്ക് ചെയ്യാം.
സമ്മർ യാത്രകൾക്ക് എപ്പോൾ ടിക്കറ്റ് ബുക്ക് ചെയ്യണം
വിന്‍ര്‍ സീസൺ അവസാനിക്കുന്നതിനു മുൻപേ തന്നെ സമ്മർ യാത്രകൾക്കായി ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതാണ് ഏറ്റവും മികച്ച വഴി. നേരത്തെ ബുക്കിങ് നടത്തുന്നവർക്ക് ഹോട്ടലുകളും എയർലൈനുകളും മികച്ച ഡീലുകളും നല്കുന്നു. ഭാഗ്യമുണ്ടെങ്കിൽ സാധാരണയാകുന്ന ടിക്കറ്റ് തുകയുടെ പകുതി നിരക്കിൽ നിങ്ങൾക്ക് ടിക്കറ്റ് ലഭിക്കും. ഇങ്ങനെ ലാഭിക്കുന്ന തുക നിങ്ങൾക്ക് യാത്രയുടെ മറ്റാവശ്യങ്ങളിലേക്ക് മാറ്റുകയും ചെയ്യാം.
ബജറ്റ് സെറ്റ് ചെയ്യാം
നിങ്ങളുടെ ബജറ്റിന് അനുസരിച്ചുള്ള സ്ഥലമായിരിക്കുമല്ലോ നിങ്ങൾ എന്തായാലും തിരഞ്ഞെടുക്കുക. അതുകൊണ്ടു തന്നെ അതിനനുസരിച്ചുള്ള ക്രമീകരണങ്ങളാണ് യാത്രയിൽ നിങ്ങൾക്കുണ്ടായിരിക്കേണ്ടത്. യാത്രാ ദിവങ്ങൾ എത്ര വേണം, എവിടെ ചെലവഴിക്കണം എന്നുള്ള കാര്യങ്ങളെല്ലാം ബജറ്റിനെ ആശ്രയിച്ചിരിക്കുന്നു. യാത്ര പോകണമെന്നു തോന്നിയാൽ ഏരോ മാസവും ഒരു തുക അതിനായി മാറ്റിവയ്ക്കുകയാണ് ആദ്യം വേണ്ടത്.
ട്രാവൽ സൈറ്റിൽ നോക്കി മെച്ചപ്പെട്ട ഡീലുകൾ കണ്ടെത്തുക, യാത്രയിൽ സന്ദർശിക്കാൻ പറ്റിയ പ്രവേശന ഫീസ് ഇല്ലാത്ത സ്ഥലങ്ങളിൽ പോവുക, ഫ്രീ ആക്ടിവിറ്റികൾ ഏതൊക്കെയെന്ന് നോക്കുക, ടൂറിസ്റ്റുകൾ വരുന്ന റസ്റ്റോറന്‍റുകൾ ഒഴിവാക്കുക, ചെലവ് കുറഞ്ഞ യാത്രാ മാർഗ്ഗങ്ങള്‍ ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങൾ നിങ്ങൾക്ക് ശ്രദ്ധിക്കാം.
ബാഗ് പാക്ക് ചെയ്യുമ്പോൾ
നിങ്ങളുടെ യാത്രയ്ക്കും സീസണിനും അനുസരിച്ച് വേണം ബാഗ് പാക്ക് ചെയ്യാൻ. ഓവർ പാക്കിങ് ഒഴിവാക്കുക. അത്യാവശ്യമുള്ള വസ്ത്രങ്ങൾ മാത്രം എടുക്കുക. അങ്ങോട്ട് പോകുന്നതിനേക്കാൾ നിങ്ങളുടെ ലക്ഷ്യസ്ഥാനത്തു നിന്നും കുറേ സാധനങ്ങൾ മേടിക്കുന്നത് കൊണ്ടുവരാൻ കഴിയുന്ന വിധത്തിലുള്ള ബാഗ് വേണം എടുക്കുവാൻ. പരിധിയിൽ കഴിഞ്ഞുള്ള അധിക ബാഗേജിനായി നിങ്ങൾ എയർലൈനിന് പണം നൽകേണ്ടിവരുന്നത് ഒഴിവാക്കാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












