ബഹിരാകാശത്ത് നടക്കുന്ന അത്ഭുതങ്ങള്‍ക്ക് ഒരു കണക്കുമില്ല. സൂര്യഹ്രഹണം മുതല്‍ ചന്ദ്രഗ്രഹണവും ബ്ലാക്ക് ഹോളുകളും പ്രകാശങ്ങള്‍ അകലെയുള്ള നക്ഷത്രങ്ങളും എല്ലാം എന്നും മനുഷ്യനെ വിസ്മയിപ്പിച്ചിട്ടേയുള്ളൂ. അതിലൊന്നിനാണ് മേയ് 07 സാക്ഷ്യം വഹിക്കുന്നത്. ഈ വര്‍ഷത്തെ അവസാനത്തെ സൂപ്പര്‍ മൂണ്‍ പ്രതിഭാസം നടക്കുന്ന ദിവസമാണിന്ന്.

എന്താണ് സൂപ്പര്‍ മൂണ്‍
ചന്ദ്രന്‍ അതിന്‍റെ ഏറ്റവും തിളക്കമേറിയ രൂപത്തില്‍ പൂര്‍ണ്ണ രൂപത്തില്‍ കാണപ്പെടുന്ന ദിവസമാണ് സൂപ്പര്‍ മൂണ്‍. ഈ ദിവസം പൂര്‍ണ്ണ ചന്ദ്രന്‍ ഭൂമിയുടെ ഭ്രമണ പഥത്തോട് ഏറ്റവും അടുത്തു നില്‍ക്കും. പതിവിലുമധികം തിളക്കത്തിലും വലുപ്പത്തിലുമാണ് അന്നേ ദിവസം ചന്ദ്രനെ കാണുവാന്‍ സാധിക്കുക.
എല്ലായിടത്തും കാണാം
ലോകം മുഴുവനും ഈ രണ്ടു ദിവസങ്ങളില്‍ ചന്ദ്രനെ കാണുവാന്‍ സാധിക്കും. ഇതിനു പ്രത്യേകിച്ച് മുന്‍കരുതലുകളുടെയും തയ്യാറെടുപ്പുകളുടെയും ആവശ്യമില്ല. തെളിഞ്ഞ കാലാവസ്ഥയില്‍ നഗ്ന നേത്രങ്ങള്‍ കൊണ്ടു കാണാം
എന്നുവരെ കാണാം
മേയ് ആറ് മുതല്‍ എട്ടു വരെയാണ് സൂപ്പര്‍ ഫ്ലവര്‍ മൂണ്‍ ആകാശത്ത് പ്രത്യക്ഷമാവുക. വ്യാഴാഴ്ച വൈകിട്ട് 4.15 നാണ് സൂപ്പര്‍ ഫ്ലവര്‍ മൂണ്‍ ഏറ്റവും വ്യക്തമായി കാണുവാന്‍ സാധിക്കുക. വെള്ളിയാഴ്ച രാവിലെ വരെ ഈ വ്യക്തതയോടു കൂടി തന്നെ കാണുവാന്‍ സാധിക്കും.
പേരുവന്നതിങ്ങനെ
മേയ് മാസത്തിലെ സൂപ്പര്‍ മൂണ്‍ ആണ് ഫ്ലവര്‍ മൂണ്‍ എന്നറിയപ്പെടുന്നത്. അമേരിക്കയിലെ സീസണ്‍ അനുസരിച്ചാണ് ഈ പേര് കിട്ടിയത്, അവിടുത്തെ വസന്ത കാലത്ത് ഇത് സംഭവിക്കുന്നതിനാലാണ് ഫ്ലവര്‍ മൂണ്‍ എന്ന പേരു വന്നത്. കോണ്‍ പ്ലാന്‍റിങ് മൂണ്‍ എന്നും മില്‍ക്ക് മൂണ്‍ എന്നും ഇതിനു പേരുണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













