സ്വർഗ്ഗവാതിൽ ഏകാദശി അഥവാ വൈകുണ്ഠ ഏകാദശി.. സ്വർഗ്ഗത്തില്‍ നിന്നും അനുഗ്രഹങ്ങൾ നേരിട്ട് വർഷിക്കുന്ന ദിനം. ഏകാദശികളിൽ ഏറ്റവും പ്രധാനപ്പെട്ട ദിനങ്ങളിലൊന്നായ വൈകുണ്ഠ ഏകാദശി ഒരുപാട് വിശ്വാസികളുടെ കാത്തിരിപ്പും പ്രതീക്ഷകളുടെയും ആഗ്രഹങ്ങളുടെയും സഫലീകരണവുമാണ്. വർഷത്തിലൊരിക്കൽ മാത്രം വരുന്ന ഈ ദിവസത്തിനായി വിശ്വാസികൾ ഒരുങ്ങിക്കഴിഞ്ഞു.
2023 ലെ സ്വർഗ്ഗവാതിൽ ഏകാദശിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി കഴിഞ്ഞു, വിഷ്ണു ക്ഷേത്രങ്ങളിൽ എല്ലാ വർഷത്തെയും പോലെ ഇത്തവണയും വലിയ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്. വിഷ്ണു ഭഗവാന് ഏറ്റവും പ്രിയങ്കരമായ ഏകാദശിയാണ് വൈകുണ്ഠ ഏകാദശി എന്നാണല്ലോ വിശ്വാസം. അതുകൊണ്ടുതന്നെ ഈ ദിവസത്തെ ക്ഷേത്ര ദർശനത്തിനും ഒരുപാട് പ്രാധാന്യനും അനുഗ്രഹവും ഉണ്ട്. ഗുരുവായൂര് ഏകദാശി എടുക്കുന്നവർ നിർബന്ധമായും സ്വർഗ്ഗവാതിൽ ഏകാദശിയും എടുക്കണമെന്നാണ് പറയുന്നത്.

സ്വർഗ്ഗവാതിൽ ഏകാദശി 2023
ഈ വർഷത്തെ സ്വർഗ്ഗവാതിൽ ഏകാദശി ഡിസംബർ 23 ശനിയാഴ്ചായാണ് വരുന്നത്. ഏകാദശി വ്രതം എടുക്കുന്നവർ അതെടുക്കേണ്ടത് ശനിയാഴ്ച തന്നെയാണ്. എന്നാൽ സ്വർഗ്ഗവാതിൽ ഏകാദശി തിഥിയുടെ സമയം 2023 ഡിസംബർ 22 വെള്ളിയാഴ്ച രാിലെ 8.19 മുതൽ ഡിസംബർ 23 ശനിയാഴ്ച 7.14 വരെയാണ് നീണ്ടു നിൽക്കുന്നത്. ഇതു കൂടാതെ, ഉദയത്തിൽ ഏകാദശി വരുന്നതും ഹരിവാസരം വരുന്നതും ർ 23 ശനിയാഴ്ചയാണ് എന്ന കാര്യവും ഓർമ്മിക്കാം.
സ്വർഗ്ഗവാതിൽ ഏകാദശി വിശ്വാസങ്ങള്‍
പ്രധാനമായും രണ്ട് വിശ്വാസങ്ങളാണ് സ്വര്‍ഗ്ഗവാതിൽ ഏകാദശിയുമായി ചേർന്നു നിൽക്കുന്നത്. ഭഗവാൻ ശ്രീകൃഷ്ണൻ അർജുനന് ഭഗവദ്ഗീത ഉപദേശിച്ച ദിവസമാണെന്ന് വിശ്വസിക്കപ്പെടുന്നുണ്ടെങ്കിലും വിഷ്ണുവുമായി ബന്ധപ്പെട്ട വിശ്വാസങ്ങൾക്കാണ് കൂടുതൽ പ്രാധാന്യവും പ്രചാരവുമുള്ളത്. തന്‍റെ ഭക്തർക്കായി മഹാവിഷ്ണു ഭഗവാൻ വൈകുണ്ഠത്തിലേയ്ക്കുള്ള വാതിൽ അഥവാ സ്വർഗ്ഗകവാടം തുറക്കുന്ന ദിവസമാണ് ഇതെന്നാണ് വിശ്വാസം. അതുവഴി ഇഹലോക സുഖവും പരലോക മോക്ഷവും സ്വർഗ്ഗവാതിൽ ഏകദാശി അനുഷ്ഠിക്കുന്നവർക്ക് ലഭിക്കുമെന്ന് കരുതുന്നു.
സ്വർഗ്ഗവാതിൽ ഏകാദശി ചടങ്ങ്
ക്ഷേത്രങ്ങളിൽ ഒരു വാതിലിലൂടെ ഉള്ളിൽ കയറി മറ്റൊരു വാതിലിലൂടെ പുറത്തു വരുന്ന രീതിയാണ് വൈകുണ്ഠ ഏകാദശി ദിവസങ്ങളിൽ പിന്തുടർന്നു പോരുന്നത്. ക്ഷേത്രത്തിലെ മുൻവാതിൽ സ്വർഗ്ഗവാതിൽ അല്ലെങ്കിൽ വൈകുണ്ഠ കവാടമായി സങ്കൽപ്പിച്ചു പ്രത്യേക പൂജ നടത്തുന്നതാണ് രീതി. , ഇതുവഴി കടന്ന് ദർശനവും ആരാധനയും നടത്തി പിൻവാതിൽ വഴി പുറത്തു വരുന്നതാണ് സ്വർഗ്ഗവാതിൽ ഏകാദശിയുടെ ചടങ്ങ്. സ്വർഗമോ അതിനേക്കാൾ ശ്രേഷ്ഠമായ വൈകുണ്ഠത്തിലൂടെയോ കടന്നു പോകുന്നു എന്നാണ് വിശ്വാസം.
സ്വര്‍ഗ്ഗവാതിൽ ഏകാദശി ആചരിച്ചാൽ
ഒരുപാട് ഫലങ്ങളും ഐശ്വര്യവും സ്വര്‍ഗ്ഗവാതിൽ ഏകാദശി ആചരിക്കുന്നവർക്ക് ലഭിക്കുമെന്നാണ് വിശ്വാസം. ജീവിതത്തിൽ ഐശ്വര്യവും സമാധാനവും മാത്രമല്ല, രോഗശമനം, വൈകുണ്ഠ പ്രാപ്തി മോക്ഷപ്രാപ്തി, കാര്യസിദ്ധി, ദൈവാനുഗ്രഹം, ആപത്തുകളിൽ നിന്ന് സംരക്ഷണം എന്നിങ്ങനെ നിരവധി ഫലങ്ങൾ ലഭിക്കും. ഇതേ ദിവസം കൃഷ്ണ ക്ഷേത്രങ്ങളിൽ ദർശനം നടത്തിയാലും ഇതേ ഫലങ്ങളെല്ലാം ലഭിക്കും
കേരളത്തില്‍ വൈകുണ്ഠ ഏകാദശി ആചരിക്കുന്ന ക്ഷേത്രങ്ങൾ
കേരളത്തിലെ പ്രധാനപ്പെട്ട ശ്രീകൃഷ്ണ, വിഷ്ണു ക്ഷേത്രങ്ങളിലെല്ലാം വൈകുണ്ഠ ഏകാദശഷി ആചരിക്കുന്നു. ഗുരുവായൂർ ക്ഷേത്രം, തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം, തൃശൂര് തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രം, തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രം, കോട്ടയം തിരുവാർപ്പ് ശ്രീകൃഷ്ണക്ഷേത്രം, അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം,തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം, തുറവൂർ മഹാക്ഷേത്രം, വർക്കല ജനാർദനസ്വാമി ക്ഷേത്രം, കാസർഗോഡ് അനന്തപുരം തടാക ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ സവിശേഷ പ്രാധാന്യത്തോടെ ഈ ദിവസം ആചരിക്കുന്നു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












