Search
  • Follow NativePlanet
Share
» »ഇത് താജ്മഹലിന് മാത്രമേ സാധിക്കൂ.. വീണ്ടും അപൂർവ്വ നേട്ടം

ഇത് താജ്മഹലിന് മാത്രമേ സാധിക്കൂ.. വീണ്ടും അപൂർവ്വ നേട്ടം

കാലം എത്ര മാറിയാലും ചിലതിനോടുള്ള സ്നേഹം അങ്ങനെ പൊയ്പ്പോവില്ല. സമയത്തിനും അതിർത്തികൾക്കും സംസ്കാരങ്ങൾക്കും മനസ്സിൽ തങ്ങി നിൽക്കുന്ന ചില സ്ഥലങ്ങളും കാഴ്ചകളും ഉണ്ട്. ഇന്ത്യയുടെ അഭിമാനമായി നിലനിൽക്കുന്ന താജ്മഹലിന്‍റെ കാര്യവും അങ്ങനെ തന്നെയാണ്. പ്രണയത്തിന്‍റെ അനശ്വര അടയാളമായി ഉയർന്നു നിൽക്കുന്ന താജ്മഹലിനെ ലോകാത്ഭുതം എന്ന ഒരൊറ്റ ലേബലിൽ ഒതുക്കി നിർത്താനാവില്ല. ഒരിക്കലെങ്കിലും താജ്മഹൽ കാണാൻ കൊതിക്കുന്നവരാണ് ഭൂരിഭാഗം സഞ്ചാരികളും.

സമ്പന്നമായ ചരിത്രത്തിന്റെയും എക്കാലത്തെയും പ്രണയത്തിന്റെയും ശാശ്വത ചിഹ്നമായി ലോകം അംഗീകരിച്ച താജ്മഹൽ ഇപ്പോഴിതാ
കാലാതീതമായ ഇടങ്ങളുടെ പട്ടികയി ഉൾപ്പെട്ടിരിക്കുകയാണ്. ബൗൺസ് നടത്തിയ 2023 ലെ ലാൻഡ്‌മാർക്കുകളുടെ പട്ടികയിലാണ് താജ്മഹൽ ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട ലാൻഡ്മാർക്കുകളില്‍ രണ്ടാം സ്ഥാനം നേടിയത്. ഒന്നാം സ്ഥാനം നയാഗ്രാ വെള്ളച്ചാട്ടം കരസ്ഥമാക്കി. ലഗേജ് സ്റ്റോറേജ് സർവീസ് ആണ് ബൗൺസ്.

Taj NMahal

വാർഷിക സന്ദർശകർ, പ്രവേശന നിരക്ക്, ട്രിപ് അഡ്വൈസറിലെ റേറ്റിങ്, ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ എന്നിവയുൾപ്പെടെ വിവിധ ഘടകങ്ങൾ പരിഗണിച്ചാണ് ബൗൺസ് 2023 ലെ ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട ലാൻഡ്‌മാർക്കുകളുടെ പട്ടിക പുറത്തു വിട്ടത്. താജ്മഹലിന്‍റെ 2023 ലെ ലാൻഡ് മാർക്ക് സ്കോർ 7.60 ആണ്. 2022 ലെ സകോറായ 7.67 ൽ നിന്ന് നേരിയ കുറവുണ്ടെങ്കിലും രണ്ടാം സ്ഥാനം നിലനിർത്താന്‌ താജ്മഹലിന് കഴിഞ്ഞിട്ടുണ്ട്.

അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന വിനോദസ‍ഞ്ചാര മേഖലയിൽ ലോകത്തിനെയൊന്നാകെ ആകർഷിക്കുവാൻ കഴിയുക എന്നത് ഒരു ചെറിയ കാര്യമേയല്ല. 2022 ഓഗസ്റ്റ് മുതൽ 2023 ജൂലൈ വരെ 22 ദശലക്ഷം തിരയലുകൾ (ഗൂഗിൾ സേർച്ച്) താജ്മഹലിനായി ഉണ്ടായി. സന്ദർശകരുടെ എണ്ണത്തിലും താജ്മഹൽ ഒട്ടും പിന്നിലല്ല. 2022-ൽ 3.3 ദശലക്ഷത്തിലധികം ആളുകളാണ് താജ്മഹൽ സന്ദർശിച്ചത്.. 5/5 റേറ്റിംഗ് ആണ് ട്രിപ് അഡ്വൈസറിൽ താജ് മഹലിനുള്ളത്.

Taj Mahal Bagged The Position Of Best-loved landmarks 2023

ലോകത്തിലെ ഏറ്റവും അതിശയം നിറഞ്ഞ നിർമ്മിതികളില്‍ ഒന്നാണ് ആഗ്രയിലെ താജ്മഹൽ. മനോഹരമായ മാർബിൾ ശവകുടീരത്തിലാണ് അഞ്ചാം മുഗൾ ചക്രവർത്തിയായ ഷാജഹാനെയും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഭാര്യ മുംതാസ് മഹലിന്‍റെയും ശവകുടീരങ്ങൾ ഉൾക്കൊള്ളുന്നത്. 1632 ൽ ആരംഭിച്ച ഇതിന്‍റെ നിർമ്മാണം 1648 ൽ പൂർത്തിയായി. അക്കാലത്ത് ഏകദേശം 32 മില്യണ്‍ രൂപയാണ് താജ്മഹലിന്‍റെ നിര്‍മ്മാണത്തിനായി ചിലവാക്കിയത്. ഇന്നത്തെ കണക്കില്‍ അത് ഏകദേശം 1 ബില്യണ്‍ രൂപ വരും!

22 വർഷം നീണ്ട നിർമ്മാണത്തിനൊടുവിൽ അത് പൂർത്തിയാക്കിയപ്പോൾ പേര്‍ഷ്യന്‍, ഓട്ടോമന്‍, ഇന്ത്യന്‍ ഇസ്ലാമിക് വാസ്തുവിദ്യകളുടെ മനോഹരമായ സങ്കലനമായി താജ്മഹൽ മാറി, ശില്പി ഉസ്താദ് അഹമ്മദ് ലാഹോറിയാണ് താജ്മഹലിന്റെ ശില്പിയെന്നാണ് ചരിത്രം പറയുന്നത്. 1983- ൽ ലോകത്തിലെ പൈതൃക സ്ഥലങ്ങളുടെ യുനെസ്കോയുടെ പട്ടികയിൽ താജ് മഹലിനെ ഇടംനേടി. ഇന്ത്യയിലെത്തുന്ന വിദേശികളുടെ ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളിൽ ഒന്നുകൂടിയാണ് താജ്മഹൽ.

ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട ലാൻഡ്മാർക്കുകൾ 2023

1. നയാഗ്ര വെള്ളച്ചാട്ടം, യുണൈറ്റഡ് സ്റ്റേറ്റ്സ് & കാനഡ
ലാൻഡ്മാർക്ക് സ്കോർ- 9.45
2. താജ്മഹൽ, ഇന്ത്യ
ലാൻഡ്മാർക്ക് സ്കോർ- 7.60
3.ഗ്രാൻഡ് കാന്യോൺ, യുണൈറ്റഡ് സ്റ്റേറ്റ്സ്
ലാൻഡ്മാർക്ക് സ്കോർ-7.57
4. ബിഗ് ബെൻ, ഇംഗ്ലണ്ട്
ലാൻഡ്മാർക്ക് സ്കോർ-7.31
5.ഗോൾഡൻ ഗേറ്റ് ബ്രിഡ്ജ്, യുണൈറ്റഡ് സ്റ്റേറ്റ്സ്
ലാൻഡ്മാർക്ക് സ്കോർ-7.26

6.ബുർജ് ഖലീഫ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്
ലാൻഡ്മാർക്ക് സ്കോർ-7.2
7.ഈഫൽ ടവർ, ഫ്രാൻസ്
ലാൻഡ്മാർക്ക് സ്കോർ- 7.08
8.ഈഫൽ ടവർ, ഫ്രാൻസ്
ലാൻഡ്മാർക്ക് സ്കോർ- 7.08
9.മാച്ചു പിച്ചു, പെറു
ലാൻഡ്മാർക്ക് സ്കോർ- 6.07
10.ലണ്ടൻ ഐ, ഇംഗ്ലണ്ട്
ലാൻഡ്മാർക്ക് സ്കോർ- 5.79

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+