Search
  • Follow NativePlanet
Share
» »താജ് മഹൽ കാണാൻ ഇതിലും മികച്ച സമയമില്ല! താജ് മഹോത്സവ് 2024 ഫെബ്രുവരിയിൽ.. മിനി ഇന്ത്യ തന്നെ കാണാം

താജ് മഹൽ കാണാൻ ഇതിലും മികച്ച സമയമില്ല! താജ് മഹോത്സവ് 2024 ഫെബ്രുവരിയിൽ.. മിനി ഇന്ത്യ തന്നെ കാണാം

താജ്മഹല്‍ വെണ്ണക്കല്ലിൽ തീർത്ത ലോകാത്ഭുതം.. ഒരിക്കലെങ്കിലും യമുനാ നദീതീരത്തെ ഈ കാഴ്ച കാണമെന്ന് ആഗ്രഹിക്കാത്ത ആരും കാണില്ല. എന്നാൽ എപ്പോൾ പോകണം, എങ്ങനെ യാത്ര ചെയ്യണം എന്നൊക്കെയാണ് സഞ്ചാരികളെ അലട്ടുന്നത്. ഇപ്പോഴിതാ താജ്മഹൽ കാണാൻ ഒരു സുവർണ്ണാവസരം വന്നിരിക്കുകയാണ്. സഞ്ചാരികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന താജ് മഹോത്സവ് ഇതാ വരികയായി.

താജ്മഹലിന്‍റെ കാഴ്ചകൾ മാത്രം കണ്ടുവരാതെ ആഗ്രയുടെയും ചരിത്രവും സംസ്കാരവും പൈതൃകവും കലകളും ജീവിതരീതിയും ആചാരങ്ങളും ഒരു യാത്രയിൽ അനുഭവിച്ചറിയുവാൻ സാധിച്ചാൽ എന്തുരസമായിരിക്കുമല്ലേ. അതാണ് താജ് മഹോത്സവ് സഞ്ചാരികൾക്കായി ഒരുക്കുന്നത്. വർഷംതോറും പതിനായിരക്കണക്കിന് സഞ്ചാരികളാണ് താജ് മഹോത്സവ് കണ്ട് ആഗ്രയെ അറിഞ്ഞ് മടങ്ങുന്നത്.

Taj mahotsav 2024

ആഗ്രയുടെയും ഉത്തർ പ്രദേശിന്‍റെയും മാത്രമല്ല, സമീപ സംസ്ഥാനങ്ങളുടെയും പാരമ്പര്യവും പൈതൃകവും കണ്ടുമനസ്സിലാക്കുവാൻ ഈ ആഘോഷം സഹായിക്കും. മറ്റേത് ആഘോഷങ്ങളെയുംകാൾ വലുതാണ് ആഗ്രക്കാർക്ക് ഈ താജ്മഹോത്സവ്. സംഗീതവും നൃത്തവും ഭക്ഷണവും ആഘോഷവുമെല്ലാം ഒന്നിനൊന്ന് മികച്ചതായി ഇവിടെ കാണാം.

താജ് മഹോത്സവ് 2024

ഈ വർഷം 32-ാമത് താജ് മഹോത്സവ് ആണ് ആഗ്രയിൽ നടക്കുന്നത്. ഫെബ്രുവരി 17 മുതൽ 27 വരെ പത്ത് ദിവസം നീണ്ടുനിൽക്കുന്ന ആഘോഷമാണ് ഇത്തവണ ആഗ്രയിലെ താജ് മഹോത്സവ് 2024.
സംസ്‌കൃതിയും സമൃദ്ധിയും തമ്മിലുള്ള അഗാധമായ ബന്ധത്തെ പ്രതിധ്വനിപ്പിക്കുന്ന 'സംസ്‌കൃതിയും സമൃദ്ധിയും' എന്നതാണ് ഈ വർഷത്തെ തീം. ശിൽപ്ഗ്രാം ആണ് താജ് മഹോത്സവ് വേദി.

താജ് മഹോത്സവ് 2024 കാഴ്ചകൾ

ഒരു മിനി ഇന്ത്യയെ തന്നെയാണ് താജ് മഹോത്സവ് ഇവിടെ ഒരുക്കുന്നത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കരകൗശല വസ്തുക്കൾ, വസ്ത്രങ്ങൾ, കൊത്തുപണികൾ, ശില്പവേലകൾ, എന്നിങ്ങനെ ഒരുപാട് കാഴ്ചകൾ കാണാം. ഷോപ്പിങ് നടത്താനും കലകളും ശില്പവേലകളും ഇഷ്ടമുള്ളവർക്ക് അത് പരിചയപ്പെടാനും പറ്റിയ ഒരവസരം കൂടിയാണിത്.

ആഗ്രയിൽ നിന്നുള്ള മനോഹരമായ മാർബിൾ, സർദോസി വർക്കുകൾ, തമിഴ്‌നാട്ടിലെ മരം, കല്ല് കൊത്തുപണികൾ, ദക്ഷിണേന്ത്യയിൽ നിന്നും കശ്മീരിൽ നിന്നുമുള്ള പേപ്പിയർ-മാഷെ കലാരൂപങ്ങൾ, ഭദോഹിയിൽ നിന്നുള്ള മനോഹരമായ പരവതാനികൾ, വടക്കുകിഴക്കൻ ഇന്ത്യയിൽ നിന്നുള്ള മുള, ചൂരൽ സൃഷ്ടികൾ,സഹാറൻപൂരിൽ നിന്നുള്ള സങ്കീർണ്ണമായ മരം കൊത്തുപണികൾ, ഭദോഹിയിൽ നിന്നുള്ള കൈകൊണ്ട് നെയ്ത പരവതാനികൾ, പിച്ചള പാത്രങ്ങൾ മൊറാദാബാദിൽ നിന്നുള്ള മൺപാത്രങ്ങൾ, ഖുർജയിൽ നിന്നുള്ള മൺപാത്രങ്ങൾ, ലഖ്‌നൗവിൽ നിന്നുള്ള ചിക്കൻകാരി വർക്ക്, വാരണാസിയിൽ നിന്നുള്ള സിൽക്ക് സാരികൾ, തുടങ്ങിയവ ഇവിടെ ഒരുക്കിയിരിക്കും.

ലൈറ്റ് ഷോ, പട്ടംപറത്തൽ ഉത്സവം, ഹോട്ട് എയർ ബലൂൺ റൈഡുകൾ എന്നിവയും ഇത്തവണ പ്രതീക്ഷിക്കാം. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പാചകരീതികൾ, നാടോടി നൃത്തങ്ങള്‍ , സംഗീതം തുടങ്ങിയവയും ഇവിടെ ഒരുക്കും. കുട്ടികൾക്കായി റൈഡുകളും റോളർ കോസ്റ്ററുകളും സജ്ജീകരിക്കും.

താജ് മഹോത്സവ് 2024 തിയതിയും സ്ഥലവും

തീയതി: ഫെബ്രുവരി 17 - 27, 2024
സ്ഥലം: ശിൽപ്ഗ്രാം, താജ്മഹൽ ഈസ്റ്റേൺ ഗേറ്റിന് സമീപം, ആഗ്ര, ഇന്ത്യ
പ്രവേശന ഫീസ്: മുതിർന്നവർക്ക് 50 രൂപ (വിദേശ ടൂറിസ്റ്റുകൾക്കും 5 വയസ്സിന് താഴെയുള്ള കുട്ടികൾക്കും സൗജന്യം)

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+