Search
  • Follow NativePlanet
Share
» »ഭഗവാന്‍ മോദിയും ‌സോണിയ ദേവിയും!!

ഭഗവാന്‍ മോദിയും ‌സോണിയ ദേവിയും!!

By Maneesh

വിചിത്രമാ‌യ കര്യങ്ങളും ആള്‍ ദൈവങ്ങളേ‌യും അന്വേക്ഷിച്ച് ഇന്ത്യ വിട്ട് വേറെ എവിടേയും പോകേണ്ട ആവശ്യമില്ല. വിചിത്രമായ വിശ്വാസങ്ങള്‍ അ‌ത്ഭുത പ്രവര്‍ത്തകരായ ആള്‍ ദൈവങ്ങളുമൊക്കെ ഇന്ത്യയില്‍ സാധാരണമാണ്.

സിനിമക്കാരെയും രാഷ്ട്രീയക്കാരെയും ദൈവത്തെ പോ‌ലെ ആരാ‌ധിക്കുന്നവര്‍ നിരവധിയാണ്. അവര്‍ക്ക് ക്ഷേത്രങ്ങള്‍ വരെ പണിതവരുണ്ട്.

ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കള്‍ക്കും സിനിമാതാരങ്ങള്‍ക്കും നിര്‍‌മ്മിക്കപ്പെട്ടിട്ടുള്ള ചില ക്ഷേത്രങ്ങള്‍ പരിചയപ്പെടാം

01. അ‌മിതാഭ് ബച്ചന്‍ ക്ഷേത്രം, കല്‍ക്കട്ട

01. അ‌മിതാഭ് ബച്ചന്‍ ക്ഷേത്രം, കല്‍ക്കട്ട

കല്‍ക്കട്ടയിലാണ് അമിതാഭ്ബച്ചന് വേണ്ടി ഒരു ക്ഷേത്രം നിര്‍മ്മിച്ച് വിഗ്രഹം ഉണ്ടാക്കി പൂജിക്കുന്നത്. അമിതാഭ് ബച്ചന്റെ വിഗ്രഹ‌ത്തോടൊപ്പം, അദ്ദേഹത്തിന്റെ ഒരു ജോഡി ഷൂസും ചിത്രങ്ങളും ഇവിടെ പൂജിക്കുന്നുണ്ട്.
Photo Courtesy: Indiapuppet

ജയ് ശ്രീ അമിതാഭ്

ജയ് ശ്രീ അമിതാഭ്

സൗത്ത് കല്‍ക്കട്ടയില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിന്റെ ‌പ്രവേശന കവാടത്തില്‍ ജയ് ശ്രീ അമിതാഭ് എന്ന് വലിയ അക്ഷരത്തില്‍ എഴുതി വച്ചിട്ടുണ്ട്.
Photo Courtesy: http://www.bollywoodhungama.com

02. സോണിയാ ഗാന്ധി ക്ഷേത്രം, ക‌രിംനഗര്‍

02. സോണിയാ ഗാന്ധി ക്ഷേത്രം, ക‌രിംനഗര്‍

ആന്ധ്രപ്രദേശില്‍ നിന്ന് തെലങ്കാനയെ വിഭജിച്ച് തന്നതിന്റെ നന്ദി സൂചകമായാണ് തെലങ്കാനയിലെ ഒരു കോണ്‍ഗ്രസ് നേതാവ് കോ‌‌‌‌ണ്‍ഗ്രസ് അദ്ധ്യക്ഷയായ സോണിയാ ഗാ‌ന്ധിക്ക് ഒരു ക്ഷേത്രം നിര്‍മ്മിച്ചത്. ക്ഷേത്രത്തിനുള്ളില്‍ സോണിയ ഗാന്ധിയുടെ കൂറ്റന്‍ മാര്‍ബിള്‍ വിഗ്രഹവും കാണാം.

ചുവരിലെ ഗാന്ധിമാര്‍

ചുവരിലെ ഗാന്ധിമാര്‍

തെ‌ലങ്കാനയിലെ കരിംനഗര്‍ ജില്ലയിലെ മല്ല്യാല്‍ എന്ന സ്ഥലത്താണ് ഈ സോണിയ ഗാന്ധിയുടെ പേരിലുള്ള ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രത്തിന്റെ ചുമ‌രില്‍ ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവ‌രുടെ ചിത്രങ്ങളുമുണ്ട്.
Photo Courtesy: Unknownwikidata:Q4233718

03. ഖുശ്ബു ക്ഷേത്രം, ട്രിച്ചി

03. ഖുശ്ബു ക്ഷേത്രം, ട്രിച്ചി

ഏതെങ്കിലും ഒരു സിനിമാ താരത്തിന്റെ പേരില്‍ നിര്‍‌മ്മിക്ക‌‌പ്പെട്ട ഇന്ത്യയിലെ ആദ്യത്തെ ക്ഷേത്രം. തമിഴ് നാട്ടിലെ ട്രിച്ചിയില്‍ നിര്‍മ്മിച്ച ഖുഷ്ബു ക്ഷേത്രമാണ്. ഖുശ്ബുവിന്റെ വിവാദ പ്രസ്താവനയെ തുടര്‍ന്ന് ഈ ക്ഷേത്രം തകര്‍ക്കപ്പെട്ടു.

04. നരേന്ദ്ര മോദി ക്ഷേത്രം, രാജ്കോട്ട്

04. നരേന്ദ്ര മോദി ക്ഷേത്രം, രാജ്കോട്ട്

ഗുജറാത്തിലെ രാജ്‌കോട്ടിലെ ഒരു ഗ്രാമത്തിലാണ് പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പേരിലുള്ള ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രാജ്‌കോട്ടിലെ മുന്നൂറിലധികം മോദി ഭക്തര്‍ ചേര്‍ന്ന് ഒരു വര്‍ഷത്തിലേറെക്കാലം സമയമെടുത്താ‌ണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്.

05. എം ജി ആര്‍ ക്ഷേത്രം, ചെ‌ന്നൈ

05. എം ജി ആര്‍ ക്ഷേത്രം, ചെ‌ന്നൈ

തമിഴ് സിനിമയിലെ സൂപ്പര്‍ താരവും തമിഴ് നാട് മുഖ്യമന്ത്രിയും ആയിരുന്ന എം ജി ആര്‍ ആയിരിക്കും ഒരു പക്ഷേ ലോകത്തിലെ തന്നെ കടുത്ത ആരാധകരുള്ള സെലിബ്രേറ്റി. ചെന്നൈയിലെ എം ജി അറിന്റെ സ്മൃതി മണ്ഢപം ഒരു ക്ഷേത്രം പോലെയാണ് ആളുകള്‍ കണക്കാക്കുന്നത്.
Photo Courtesy: Thamiziniyan

എം ജി ആറിന്റെ ഹൃദയമിടിപ്പുകള്‍

എം ജി ആറിന്റെ ഹൃദയമിടിപ്പുകള്‍

എം ജി ആറിന്റെ ഹൃദയമിടിപ്പുകള്‍ ഇപ്പോഴും കേള്‍ക്കാമെന്ന് വിശ്വസിക്കുന്ന പലരും ഉണ്ട്. എം ജി ആറിന്റെ സ്മൃതി മണ്ഢപത്തില്‍ ആ ഹൃദയമിടിപ്പ് കേ‌ള്‍ക്കാന്‍ ചെവിയോര്‍ക്കുന്ന ആളുകളെ ഇപ്പോഴും കാണാം.
Photo Courtesy: User:Commons_sibi

06. നമിത ക്ഷേത്രം, തി‌രു‌നെല്‍വേലി

06. നമിത ക്ഷേത്രം, തി‌രു‌നെല്‍വേലി

തമിഴിലെ മാദക നായികയായ നമിതയുടെ പേരിലും ഒരു ക്ഷേത്രമുണ്ട്. ഖുശ്ബ്‌വിന് ശേഷം ഒരു സിനിമാ നടിക്കായി നിര്‍മ്മിക്കപ്പെട്ട രണ്ടാമത്തെ ക്ഷേത്രമാണ് തിരുനെല്‍വേലിയിലെ ഈ ക്ഷേത്രം.

07. സച്ചിന്‍ ടെന്‍ണ്ടുല്‍ക്കര്‍ ക്ഷേത്രം, ബിഹാര്‍

07. സച്ചിന്‍ ടെന്‍ണ്ടുല്‍ക്കര്‍ ക്ഷേത്രം, ബിഹാര്‍

തെക്കന്‍ ബിഹാറിലാണ് ക്രിക്കറ്റ് ദൈവമായ സ‌ച്ചിന്റെ പേരില്‍ ഒരു ക്ഷേത്രം നിര്‍മ്മിച്ചിട്ടുള്ളത്. സച്ചിന്റെ കൂറ്റന്‍ പ്രതിമയും ഇവിടെ കാണാം.
Photo Courtesy: Mvkulkarni23

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+