Search
  • Follow NativePlanet
Share
» »തൈപ്പൂയം 2025: ആഘോഷത്തിനൊരുങ്ങി കോട്ടയത്തെ സുബ്രഹ്മണ്യസ്വാമി ക്ഷേത്രങ്ങൾ

തൈപ്പൂയം 2025: ആഘോഷത്തിനൊരുങ്ങി കോട്ടയത്തെ സുബ്രഹ്മണ്യസ്വാമി ക്ഷേത്രങ്ങൾ

തൈപ്പൂയം ആഘോഷങ്ങളിലാണ് നാട്. ശിവന്‍റെയും പാർവ്വതിയുടെയും പുത്രനായ സുബ്ഹഹ്മണ്യനെ ആരാധിക്കുന്ന ഏറെ പ്രത്യേകതകളുള്ള ദിവസമാണിത്. വിശ്വാസങ്ങളും കഥകളും ഏറെയുണ്ട് ഈ ദിവസവുമായി ബന്ധപ്പെട്ട്. തൈമാസത്തിലെ പൂയം നാളിലെ തൈപ്പൂയം വിശ്വസികൾ ഒരേ മനസ്സോടെ ആഘോഷിക്കുന്നു. സുബ്രഹ്മണ്യ ക്ഷേത്രങ്ങളിൽ വലിയ ആഘോഷമാണ് തൈപ്പൂയത്തോട് അനുബന്ധിച്ച് നടക്കുന്നത്. സുബ്രഹ്മണ്യൻ താരകാസുരനെ വധിച്ച ദിവസമാണ് ഇതെന്നും വിശ്വാസമുണ്ട്.

തമിഴ്നാട്ടിലാണ് ഏറ്റവും വലിയ തൈപ്പൂയാഘോഷങ്ങൾ കാണാൻ കഴിയുന്നത്. സുബ്രഹ്മണ്യ ക്ഷേത്രങ്ങളിലും സുബ്രഹ്മണ്യൻ ഉപപ്രതിഷ്ഠയായ ക്ഷേത്രങ്ങളിലും അഭിഷേകങ്ങളും കാവടിയാട്ടവും ഈ ദിവസങ്ങളിൽ നടക്കുന്നു. ഇതാ കോട്ടയം ജില്ലയിലെ പ്രധാ സുബ്രഹ്മണ്യ ക്ഷേത്രങ്ങളെയും അവിടുത്തെ തൈപ്പൂയാഘോഷങ്ങളും വായിക്കാം.

Thaipooyam 2025 Subrahmanya Temples In Kottayam Celebrating Thaipusam

കിടങ്ങൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം

കേരളത്തിലെ തന്നെ ഏറ്റവും പ്രസിദ്ധമായ സുബ്രഹ്മണ്യ ക്ഷേത്രങ്ങളിലൊന്നാണ് കിടങ്ങൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം. ബ്രഹ്മചാരീ ഭാവത്തിലുള്ള ബാലമുരുകനെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. മൂവായിരത്തിലധികം വർഷം ഈ ക്ഷേത്രത്തിന് പഴക്കം ഉണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇവിടെ പത്തു വയസ്സിൽ താഴെയുള്ള പെൺകുട്ടികൾക്കു മാത്രമേ ഭഗവാനെ നേരിട്ടു തൊഴുവാൻ അനുമതിയുള്ളൂ. എന്നാൽ ക്ഷേത്ര ഇടനാഴിൽ നിന്ന്, ഭവവാന് പ്രാർഥിക്കുന്നവരെ നേരിട്ട് കാണുവാൻ കഴിയാത്ത വിധമാണ് ശ്രീകോവിൽ നിർമ്മിച്ചിരിക്കുന്നത്. അതുകൊണ്ട് പ്രാർത്ഥിക്കാനായി ആർക്കും ഇവിടേക്ക് വരാം.

ഫെബ്രുവരി 11 ചൊവ്വാഴ്ചയാണ് കിടങ്ങൂരിലെ തൈപ്പൂയം. പുലര്‍ച്ചെ 4.00 മണിയോടെ നിർമ്മാല്യ ദർശനം ആരംഭിക്കും. തുടർന്ന് അഭിഷേകം, ഉഷപൂജ, എതിർത്ത പൂജ എന്നിവ നടക്കും. ഉച്ചയ്ക്ക് 12.00 മണിക്ക് നവകാഭിഷേകവും ഉച്ചപൂജയും നടക്കും. തുടര്‍ന്ന് വൈകിട്ട് അഞ്ചിനി നടതുറപ്പ്, ദീപാരാധന, എട്ടു മണിക്ക് ഭസ്മാഭിഷേകം എന്നിവ നടക്കും.

പെരുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം

കേരളത്തിലെ പുരാതനമായ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രങ്ങളിലൊന്നാണ് കോട്ടയം ചങ്ങാനാശ്ശേരിക്ക് സമീപമുള്ള
പെരുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം. താരകാസുരനെ വധിച്ചശേഷം ഉഗ്രഭാവത്തിൽ നിൽക്കുന്ന സുബ്രഹ്മണ്യനാണ് ഇവിടുത്തെ പ്രതിഷ്ഠ. തലകീഴാവയി വേൽ പിടിച്ചു മുരുകന് നിൽത്തുന്ന അപൂർവ്വ ഇടം കൂടിയാണിത്. മകയിരം രാശിക്കാർ സന്ദർശിക്കേണ്ട പ്രധാന ക്ഷേത്രം കൂടിയാണ് പെരുന്ന. ജന്മനക്ഷത്രത്തിന്‍റെ ദോഷങ്ങൾ നീക്കുവാൻ ഇവിടേക്ക് വരാം.

തൈപ്പൂയ ദിവസമായ ചൊവ്വാഴ്ച പുലർച്ചെ മുതൽ വിവിധ ദേശങ്ങളില്‍ നിന്നുള്ള കാവടികൾ ക്ഷേത്രത്തിലെത്തി അഭിഷേകം നടത്തും. അഗ്നിക്കാവടിയും പുലര്‍ച്ചെ നടക്കും. വൈകുന്നേരം പടിഞ്ഞാറ്, കിഴക്ക് കരകളുടെ നേതൃത്വത്തിൽ ആനകളെ നിരത്തിയുള്ള ദേശസംഗമം, കുടമാറ്റം എന്നിവ നടക്കും.

വാക്കപ്പുലം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം

കോട്ടയം തോടനലിൽ സ്ഥിതി ചെയ്യുന്ന വാക്കപ്പുലം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം തൈപ്പൂയാഘോഷങ്ങൾ നടക്കുന്ന പ്രധാന ക്ഷേത്രങ്ങളിലൊന്നാണ്. ചൊവ്വാഴ്ച രാവിലെ തൈപ്പൂയം വിശേഷാല്‍ ചടങ്ങുകൾ ഇവിടെ ആരംഭിച്ച് കഴിഞ്ഞു. നെയ്യമൃത്, ചുറ്റുവിളക്ക്, ഭഗവത്സേവ എന്നിവയാണ് പ്രധാന ചടങ്ങുകൾ. പാല്‍പ്പായസം, കടുംപായസം എന്നിവയാണ് ഇവിടുത്തെ പ്രധാന വഴിപാടുകൾ.

ഉദയനാപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം

വൈക്കത്തിനടുത്തുള്ള ഉദയനാപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില് ബാലരൂപത്തിലുള്ള സുബ്രഹ്മണ്യൻ ആണ് പ്രധാന പ്രതിഷ്ഠ. ഇവിടുത്തെ സുബ്രഹ്മണ്യസ്വാമി വൈക്കം ക്ഷേത്രത്തിലെ മഹാദേവന്റെ പുത്രനാണെന്നാണ് വിശ്വാസം. വൈക്കത്തു നിന്നും ഇവിടേക്ക് ഏകദേശം രണ്ട് കിലോമീറ്റർ ദൂരമുണ്ട് ‌

ചൊവ്വാഴ്ച രാവിലെ വൈക്കം ക്ഷേത്രത്തില്‍ നിന്നും കാവടികൾ ഉദയനാപുരത്തേയ്ക്ക് പുറപ്പെടും. ആറ് മണിക്ക് ക്ഷേത്രത്തിൽ അഭിഷേകം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+