Search
  • Follow NativePlanet
Share
» »''ആ ഭാഗ്യശാലി നിങ്ങളാവട്ടെ...'' രാജഭരണ കാലത്ത് കേരളാ ലോട്ടറിയടിച്ച തമിഴ്നാട്ടിലെ ക്ഷേത്രം!

''ആ ഭാഗ്യശാലി നിങ്ങളാവട്ടെ...'' രാജഭരണ കാലത്ത് കേരളാ ലോട്ടറിയടിച്ച തമിഴ്നാട്ടിലെ ക്ഷേത്രം!

''ആ ഭാഗ്യശാലി നിങ്ങളാവട്ടെ...'' കേരളാ ലോട്ടറിയുടെ ഏറ്റവും മനസ്സിൽ പതിഞ്ഞിരിക്കുന്ന വാക്കുകളിലൊന്ന്. സ്ഥിരം പത്തും നൂറും മുടക്കി ഭാഗ്യം തേടുന്ന ഭാഗ്യാന്വേഷികൾ മുതൽ ഒരു കൗതുകത്തിനു കൂട്ടുകാർക്കൊപ്പം ചേർന്ന് ബമ്പര്‍ ലോട്ടറിയെടുക്കുന്നവർ വരെയുള്ളവരുടെ നാട്. ഇനിയെങ്ങാനും ലോട്ടറി അടിച്ചാലോ എന്നാലോചിച്ച് വെറുതേയെടുക്കുന്നവരും ഒരുപാടുണ്ട്. ഇന്നല്ലെങ്കിൽ നാളെ ഭാഗ്യം കൊണ്ടുവരുമെന്ന് വിശ്വസിക്കുന്ന ലോട്ടറിയുടെ ചരിത്രലും രസകരമാണ്.

ഭാഗ്യം എപ്പോൾ വേണമെങ്കിലും കടാക്ഷിക്കാം എന്നോർത്ത് സ്ഥിരം ടിക്കറ്റ് എടുക്കു പലരും നമുക്കിടയിൽ തന്നെയുണ്ട് എങ്കിൽപ്പിന്നെ ആ സമയത്തിൽ കേരളാ ലോട്ടറിയുടെ രസകരമായ ഒരു കഥ വായിച്ചാലോ.. ഇന്ത്യയിൽ തന്നെ ഏറ്റവുമാദ്യം ലോട്ടറി അഥവാ ഭാഗ്യക്കുറി ആരംഭിച്ച സംസ്ഥാനമാണ് കേരളം. കേരളാ ലോട്ടറിയുടെ ആദ്യ വില്പന 1967 നവംബർ 1 നായിരുന്നുവെന്നാണ് ചരിത്രം പറയുന്നത്. ആദ്യത്തെ നറുക്കെടുപ്പ് നടന്നതാവട്ടെ 1968 ജനുവരി 26 നും.

Temple Built With The Money Of Kerala Lottery-

PC:Ajeeshkumar4u

എന്നാൽ നമ്മുടെ ഭാഗ്യക്കുറിയും പ്രസിദ്ധമായ ഒരു ക്ഷേത്രവും തമ്മിൽ ഒരു വലിയ ബന്ധമുള്ള കഥ പലർക്കും അറിയില്ല. പതിറ്റാണ്ടുകൾ പുറകിലോട്ട് പോകണം ഈ സംഭവമറിയുവാൻ... പോയാൽ എത്തിനിൽക്കുക തിരുവിതാംകൂർ രാജഭരണ കാലത്താണ്. ക്ഷേത്രത്തിനു വേണ്ടി പുറത്തിറക്കിയ ഒരു ഭാഗ്യക്കുറിയും അതിൽ ലാഭം കിട്ടിയ തുകയ്ക്ക് ഈ ക്ഷേത്രം എന്താണ് ചെയ്തതെന്നും കൗതുകകമുള്ള കാര്യമാണ്.

കഥ നടക്കുന്നത് സ്ഥാണുമാലയപ്പെരുമാൾ ക്ഷേത്രത്തിലാണ്. വിഭജനത്തിനു മുൻപ് തിരുവിതാംകൂറിന്‍റെ ഭാഗമായിരുന്നു ശുചീന്ദ്രം. ശുചീന്ദ്രം സ്ഥാനുമലയന്‍ പെരുമാള്‍ ക്ഷേത്രത്തെക്കുറിച്ച് അറിയാത്തവർ കാണില്ല. ബ്രഹ്മാവ്, വിഷ്ണു, ശിവൻ, എന്നീ ത്രീമൂർത്തികൾക്കായി സമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം നാഗർകോവിൽ- കന്യാകുമാരി രാജവീഥിയിൽ ആണ് സ്ഥിതി ചെയ്യുന്നത്.
കന്യാകുമാരി യാത്രയിൽ ഒരുപാട് മലയാളികൾ ഇവിടെ വരാറുണ്ട്. ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുണ്ട് ഈ ക്ഷേത്രത്തിനെന്നാണ് വിശ്വാസം.

thanumalayan-temple

PC:Ganesan

എന്തുതന്നെയായാലും ചരിത്രം പറയുന്നതനുസരിച്ച് 1874ൽ ശുചീന്ദ്രം ക്ഷേത്രം പുനർനിർമ്മാണം നടത്താൻ തീരുമാനമായി. ആ സമയത്ത് തിരുവിതാംകൂർ നാട്ടുരാജ്യത്തിന്റം ഭാഗ്യമായിരുന്നു ഈ ക്ഷേത്രവും. ആ സമയത്ത് ഈ ക്ഷേത്ര പുനർനിർമ്മാണത്തിന് പണം കണ്ടെത്തുക എന്ന ഉദ്ദേശ്യത്തിലാണ് കേരളത്തിൽ ( അന്നത്തെ തിരുവിതാംകൂറിൽ ) ഔദ്യോഗികമായി ആദ്യ ലോട്ടറി നറുക്കെടുപ്പ് നടത്തിയതത്രെ.

1874 ഓഗസ്റ്റ് 24ന് ആയില്യം തിരുനാൾ മഹാരാജാവ് ഈ ഭാഗ്യക്കുറിക്ക് അനുമതി നല്കി. ക്ഷേത്ര ഗോപുരം നിർമ്മിക്കാനാവശ്യമായ 40,000 രൂപ കണ്ടെത്തുകയായിരുന്നു ലക്ഷ്യം. സമ്മാന തുക പതിനായിരം രൂപ നിശ്ചയിച്ച് ഒരു രൂപയുടെ അമ്പതിനായിരം ടിക്കറ്റുകൾ ഇതിനായി അന്ന് തിരുവതാംകൂറിൽ വിറ്റു. സമ്മാനമായ പതിനായിരം കൊടുത്തു കഴിഞ്ഞ് ക്ഷേത്രത്തിന് ആവശ്യമായ നാല്പതിനായം രൂപയും കണ്ടെത്താൻ അന്ന് കഴിഞ്ഞെന്നാണ് ചരിത്രം പറയുന്നത്.

 kerala-lottery

ശുചീന്ദ്രം സ്ഥാണുമാലയപ്പെരുമാൾ ക്ഷേത്രം

ഇന്ന് കന്യാകുമാരി ജില്ലയിലെ ഏറ്റവും പഴക്കംചെന്ന ക്ഷേത്രങ്ങളിലൊന്നാണ് ശുചീന്ദ്രം സ്ഥാണുമാലയപ്പെരുമാൾ ക്ഷേത്രം. പരശുരാമൻ സ്ഥാപിച്ച 108 ശിവക്ഷേത്രങ്ങളിൽ ഒന്നായ ഈ ക്ഷേത്രം അതിന്റെ വിശ്വാസങ്ങളാൽ മാത്രമല്ല, പ്രതിഷ്ഠകൾ കൊണ്ടും കൊത്തുപണികൾ കൊണ്ടും പേരുകേട്ടിരിക്കുന്നു. 134 അടി ഉയരത്തിലുള്ള പ്രവേശന ഗോപുരം, ചുവർചിത്രങ്ങളും ശിൽപങ്ങളും, ക്ഷേത്രത്തിനുള്ളിലെ ഒറ്റക്കൽമണ്ഡപം ,18 അടി ഉയരമുള്ള ഹനുമാൻ പ്രതിഷ്ഠ തുടങ്ങിയവ ഇവിടുത്തെ പ്രത്യേകതകളാണ്. ഹനുമാന് വടമാല ചാര്‍ത്തുക എന്നത് ഇവിടുത്തെ പ്രധാന വഴിപാടും കൂടിയാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+