01. ബാണാസുര സാഗര്‍ ഡാം
വയനാട് ജില്ലയില്‍ കല്‍പ്പറ്റയില്‍ നിന്ന് 21 കിലോമീറ്റര്‍ അകലെയായി കരമനത്തോടിന് കുറുകയേണ് ഈ ഡാം നിര്‍മ്മിച്ചിരിക്കുന്നത്. മണ്ണുകൊണ്ടാണ് ഈ ഡാം നിര്‍മ്മിച്ചിരിക്കുന്നത്. ഇത്തരത്തില്‍ നിര്‍മ്മിക്കപ്പെട്ട ഡാമുകളില്‍ വച്ച് ഇന്ത്യയില്‍ ഏറ്റവും നീളം കൂടിയ ഡാമാണ് ഇത്. ഏഷ്യയില്‍ നീളത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനമുണ്ട്. ബാണാസുര മലയടിവാരത്താണ് ഈ ഡാം സ്ഥിതി ചെയ്യുന്നത്. വിശദമായി വായിക്കാം
Photo Courtesy: Vinayaraj
02. ഭൂതത്താന്‍ കെട്ട് ഡാം
എറണാകുളം ജില്ലയിലാണ് ഈ ഡാം സ്ഥിതി ചെയ്യുന്നത്. പെരിയാര്‍ നദിക്ക് കുറുകെ നിര്‍മ്മിച്ച ഈ ഡാം 1964ല്‍ ആണ് കമ്മീഷന്‍ ചെയ്തത്. കോതമംഗലത്ത് നിന്ന് പത്ത് കിലോമീറ്റര്‍ അകലെയായാണ് ഈ ഡാം സ്ഥിതി ചെയ്യുന്നത്. വിശദമായി വായിക്കാം
Photo Courtesy: Riyas Rasheed Ravuthar
03. ചിമ്മിണി ഡാം
തൃശൂര്‍ ജില്ലയിലെ മുകുന്ദപുരം താലുക്കിലെ എച്ചിപ്പാറയിലാണ് ഈ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. 1996ല്‍ ആണ് ഈ അണക്കെട്ടിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത്. ചിമ്മിണി നദിക്ക് കുറുകേയാണ് ഈ ഡാം നിര്‍മ്മിച്ചിരിക്കുന്നത്. വിശദമായി വായിക്കാം
Photo Courtesy: Manoj K
04. ഇടുക്കി ഡാം
കേരളത്തിലെ ഏറ്റവും പ്രശസ്തമായ ഡാമാണ് ഇടുക്കിഡാം. ഇടുക്കി ജില്ലയില്‍ പെരിയാറിന് കുറുകേയാണ് ഈ ഡാം നിര്‍മ്മിച്ചിരിക്കുന്നത്. ഏഷ്യയിലെ ആദ്യത്തെ ആര്‍ച്ച് ഡാമാണ് ഇത്. വിശദമായി വായിക്കാം
Photo Courtesy : K S E B
05. മലമ്പുഴ ഡാം
പാലക്കാട് ജില്ലയിലെ മലമ്പുഴയിലാണ് ഈ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. അണക്കെട്ടിന് അനുബന്ധമായി നിര്‍മ്മിച്ച ഉദ്യാനമാണ് സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്ന മറ്റൊരു കാര്യം. വിശദമായി വായിക്കാം
Photo Courtesy: Dilshad Roshan
06. മാട്ടുപ്പെട്ടി ഡാം
ഇടുക്കി ജില്ലയില്‍ മൂന്നാറിന് സമീപം മാട്ടുപ്പെട്ടിയിലാണ് ഈ ഡാം നിര്‍മ്മിച്ചിരിക്കുന്നത്. മൂന്നാറില്‍ നിന്ന് ഏകദേശം 13 കിലോമീറ്റര്‍ അകലെയായാണ് മാട്ടുപ്പെട്ടി സ്ഥിതി ചെയ്യുന്നത്. സുന്ദരമായ ഡാമും അതിലും സുന്ദരമായ തടാകവുമാണ് മാട്ടുപ്പെട്ടിയിലേക്ക് സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്നത്. വിശദമായി വായിക്കാം
Photo Courtesy: കാക്കര
07. കുണ്ടള ഡാം
മൂന്നാര്‍ ടൗണില്‍ നിന്നും 25 കിലോമീറ്ററോളം മാറിയാണു കുണ്ടള ഡാം അല്ലെങ്കില്‍ സേതുപാര്‍വ്വതി ഡാം എന്ന ഈ അണക്കെട്ടു സ്ഥിതി ചെയ്യുന്നത്. വിശദമായി വായിക്കാം
Photo Courtesy: Riyas Rasheed Ravuthar
08. നെയ്യാര്‍ ഡാം
തിരുവനന്തപുരത്ത് നെയ്യാര്‍ നദിക്ക് കുറുകെയാണ് ഈ ഡാം നിര്‍മ്മിച്ചിരിക്കുന്നത്. തിരുവനന്തപുരം നഗരത്തില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയായി പശ്ചിമ ഘട്ടത്തിലാണ് ഈ ഡാം സ്ഥിതി ചെയ്യുന്നത്. വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ് ഈ ഡാം. വിശദമായി വായിക്കാം
Photo Courtesy: Suniltg at en.wikipedia
09. പീച്ചി ഡാം
തൃശൂര്‍ ജില്ലയിലാണ് പീച്ചി ഡാം സ്ഥിതി ചെയ്യുന്നത്. തൃശൂര്‍ നഗരത്തില്‍ നിന്ന് 22 കിലോമീറ്ററാണ് ഈ ഡാമിലേക്കുള്ള ദൂരം. വിശദമായി വായിക്കാം
Photo Courtesy: Rameshng
10. പഴശ്ശി ഡാം
കണ്ണൂര്‍ ജില്ലയിലെ വളപട്ടണം പുഴയ്ക്ക് കുറുകേയാണ് ഈ ഡാം നിര്‍മ്മിച്ചിരിക്കുന്നത്. കണ്ണൂരിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ഈ ഡാമിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത് 1979ല്‍ ആണ്. വിശദമായി വായിക്കാം
Photo Courtesy: Vinayaraj