Search
  • Follow NativePlanet
Share
» »KSEB യുടെ ഹൈഡെല്‍ ടൂറിസം എന്താണെന്ന് അറിയേണ്ടേ?

KSEB യുടെ ഹൈഡെല്‍ ടൂറിസം എന്താണെന്ന് അറിയേണ്ടേ?

By Maneesh

രണ്ടായി‌രത്തിലാണ് വൈദ്യുതി വകുപ്പ് കേരളത്തിലെ ടൂറിസം രംഗത്തേക്ക് കടന്നു വരുന്നത്. ആദ്യകാല‌ങ്ങളില്‍ ടൂറിസ്റ്റുകളെ ആകര്‍ഷിപ്പിക്കാന്‍ വൈദ്യുതി വകുപ്പിന് കഴിഞ്ഞില്ലെങ്കിലും പിന്നീട് ഹൈഡെല്‍ ടൂറിസം (Hydel Tourism) എന്ന രീതിയില്‍ സഞ്ചാ‌രികളെ ആകര്‍ഷിപ്പിക്കു‌ന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ച വയ്ക്കാന്‍ വൈദ്യുതി വകുപ്പിന് സാധിച്ചു.

വൈദ്യുതി വകുപ്പി‌ന്റെ കീഴില്‍ പത്തിലേറെ ഹൈഡെല്‍ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അണക്കെട്ട് സന്ദര്‍ശനം, പവ‌ര്‍ ഹൗ‌സ് സന്ദര്‍ശ‌നം, ബോട്ട് യാത്ര എന്നിവയാണ് ഹൈഡെല്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ വൈദ്യുതി വകുപ്പ് ഒരുക്കിയിരിക്കുന്ന ആക്റ്റിവിറ്റികള്‍. ഈയി‌നത്തില്‍ മാസം ഒന്നരക്കോടിയോളം രൂപ വൈദ്യുതി വകുപ്പ് നേടുന്നതായാ‌‌ണ് കണക്ക്.

ചില സ്ഥലങ്ങളില്‍ വൈദ്യതി വകുപ്പ് തന്നെ സഞ്ചാരികള്‍ക്ക് താമസ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വൈദ്യുതി വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന, കേരളത്തിലെ 10 ഹൈഡെല്‍ ടൂറിസ്റ്റ് കേന്ദ്ര‌ങ്ങള്‍ പരിചയപ്പെടാം.

01. കക്കയം ഡാം

01. കക്കയം ഡാം

ബോട്ട് സര്‍വീസാ‌ണ് കക്കയം ഡാ‌മിലെ പ്രധാന ആകര്‍ഷണമെങ്കിലും വനംവകുപ്പുമായുള്ള തര്‍‌ക്കത്തേ തുടര്‍ന്ന് കെ എസ് ഇ ബിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഹൈഡെല്‍ ടൂറിസം സെന്റര്‍ (KHTC) കക്കയത്തെ ബോട്ട് സര്‍വീസ് നിര്‍ത്തി വച്ചിരിക്കുകയാണ്. ദിവസേന ഇരുപത്തിരണ്ടോളം ബോട്ടുകള്‍ ഇവിടെ സര്‍വീസ് നടത്തി‌യിരുന്നു. ബോട്ട് സര്‍വീസ് കൂടാതെ ബൈസിക്കിള്‍ റൈഡും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Photo Courtesy: Dhruvaraj S

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

കോഴിക്കോട് നിന്ന് 50 കിലോമീറ്റര്‍ അകലെയാണ് കക്കയം ഡാം സ്ഥിതി ചെയ്യുന്നത്. ഇതിന് സമീപത്തായാണ് പെരുവണ്ണാം മൂഴി ഡാമും. കോഴിക്കോട് നിന്ന് പേരാമ്പ്ര വഴി ഇവിടെ വളരെ എളുപ്പത്തില്‍ എത്തിച്ചേരാം. Read more about Kakkayam

Photo Courtesy: Abbyabraham

02. ഇടുക്കി ഡാം

02. ഇടുക്കി ഡാം

ബോട്ട് യാത്രയാണ് ഇടുക്കി ഡാമിലെ പ്രധാന ആക്റ്റിവിറ്റി. കുളമാവിലെ നെല്ലിക്കപ്പാറയില്‍ നിന്നാണ് ബോട്ട് യാത്ര ആരംഭിക്കുന്നത്. മൂന്ന് മണിക്കൂര്‍ നീണ്ട് നില്‍ക്കുന്ന ബോട്ട് യാത്രയില്‍ നിങ്ങള്‍ക്ക് ഡാമിന് ചുറ്റുമുള്ള കാഴ്ചകള്‍ കാണാം. ഭാഗ്യമുണ്ടെങ്കില്‍ കാട്ടാനക്കൂട്ടങ്ങളെ വരെ കാണാം. ചെറുതോണി ഡാമില്‍ ആണ് ബോട്ട് യാത്ര അവസാനിക്കുന്നത്. ബോട്ട് യാത്രയ്ക്ക് താ‌ല്പര്യമുള്ളവര്‍ നേരത്തെ തന്നെ ബുക്ക് ചെയ്യണം. ബുക്ക് ചെയ്യാം

Photo Courtesy: Reji Jacob
എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

തൊടുപുഴ പുളിയന്മല സംസ്ഥാന പാതയിലാണ് കുളമാവ് സ്ഥിതി ചെയ്യുന്നത്. തൊടുപുഴയില്‍ നിന്ന് 32 കിലോമീറ്റര്‍ അകലെയായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. തൊടുപുഴയില്‍ നിന്ന് ഇവിടേയ്ക്ക് നിരന്തരം ബസുകള്‍ ലഭ്യമാണ്. 88 കിലോമീറ്റര്‍ അകലെയുള്ള കോട്ടയത്താണ് അടുത്ത റെയില്‍വെ സ്റ്റേഷന്‍. Read more about Kulamavu

Photo Courtesy: http://www.kseb.in/
03. പെരിങ്ങല്‍കൂത്ത് ഡാം

03. പെരിങ്ങല്‍കൂത്ത് ഡാം

അതിരപ്പള്ളി വെള്ളച്ചാട്ടത്തിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ഡാമാണ് പെരിങ്ങല്‍കൂത്ത് ഡാം. അതിരപ്പള്ളിയില്‍ നിന്ന് 11 കിലോമീറ്റര്‍ അകലെയായാണ് ഈ ഡാം സ്ഥിതി ചെയ്യുന്നത്. ബോട്ടിംഗ് ആണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. രാവിലെ ഒന്‍പത് മണിമുതല്‍ അഞ്ച് മണിവരെ ഇവിടെ ബോട്ടിംഗിന് സൗകര്യമുണ്ട്. ജലനിരപ്പ് താഴ്ന്നതിനേത്തുടര്‍ന്ന് താല്‍ക്കാലികമായി ബോട്ട് സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്.
Photo Courtesy: Vssun.

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

25 കിലോമീറ്റര്‍ അടുത്തുള്ള ചാലക്കുടിയില്‍ നിന്ന് അതിരപ്പള്ളി റോഡിലൂടെ ഇവിടേയ്ക്ക് എത്തിച്ചേരാം. കൊച്ചിയില്‍ നിന്ന് 75 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം.
Photo Courtesy: Vssun.

04. എക്കോ പോയിന്റ്

04. എക്കോ പോയിന്റ്

മൂന്നാര്‍ നഗ‌രത്തില്‍ നിന്ന് 13 കിലോമീറ്റര്‍ അകലെയാണ് എക്കോ പോയിന്റ് സ്ഥിതി ചെയ്യുന്നത്. നമ്മുടെ ശബ്ദത്തിന് പ്രതിധ്വനി കേള്‍ക്കാന്‍ പറ്റുന്ന സ്ഥലമാണ് ഇത്. മഴക്കാലം ഇവിടെ സന്ദര്‍ശന യോഗ്യമല്ല. അഞ്ച് രൂപയാണ് ഇവിടെ പ്രവേശന ഫീസ്. രണ്ട് പേര്‍ക്ക് സഞ്ചരിക്കാവുന്ന പെഡല്‍ ബോട്ടുകള്‍ ഇവിടെ ലഭുക്കും. 250 രൂപയാണ് ബോട്ടിംഗിന് ഈടാക്കുന്നത്.
Photo Courtesy: Aruna at ml.wikipedia

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

മൂന്നാറില്‍ നിന്ന് 13 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ എക്കോ പോയിന്റില്‍ എത്തിച്ചേരാം. Read more about Echo Point

Photo Courtesy: Ruben Joseph
05. ശെങ്കുളം ഡാം

05. ശെങ്കുളം ഡാം

അടുത്തകാലത്താണ് ഇവിടെ ബോട്ടിംഗ് സര്‍വീസ് ആരംഭിച്ചത്. ബോട്ടിംഗ് നടത്താന്‍ പെഡല്‍ ബോട്ടുകളും സ്പീഡ് ബോട്ടുകളും ഇവിടെ ലഭ്യമാണ്. അഞ്ച് പേര്‍ക്ക് സഞ്ചരിക്കാവുന്ന സ്പീഡ് ബോട്ടിന് 750 രൂപയും പെഡല്‍ ബോട്ടിന് 250 രൂപയുമാണ് നിരക്കുകള്‍. സഞ്ചാരികള്‍ക്ക് വലിയ ബോട്ടിലും യാത്ര ചെയ്യാന്‍ അവസരമുണ്ട് 20 പേര്‍ക്ക് 1600 രൂപയാണ് നിരക്ക്. കോട്ടയത്ത് നിന്ന് 142 കിലോമീറ്റര്‍ അകലെയായാണ് ശെങ്കുളം ഡാം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Thangaraj Kumaravel

06. ആനയിറങ്കല്‍ ഡാം

06. ആനയിറങ്കല്‍ ഡാം

മൂന്നാറിലെ ചെറിയ ടൗണായ ചിന്നക്കനാലില്‍ നിന്ന് 7 കിലോമീറ്റര്‍ അകലെയാണ് ആനയിറങ്കല്‍ ഡാം സ്ഥിതി ചെയ്യുന്നത് 20 രൂപ നല്‍കിയാല്‍ ഡാം കാണാം. ബോട്ടിംഗാണ് ഇവിടുത്തെ പ്രധാന ആക്റ്റിവിറ്റി. 5 പേര്‍ക്ക് കയറാവുന്ന സ്പീഡ് ബോട്ടിന് 750 രൂപയും 20 പേര്‍ക്ക് കയറാവുന്ന വലിയ ബോട്ട് യാത്രയ്ക്ക് 1600 രൂപയുമാണ് നിരക്ക്.
Photo Courtesy: Rameshng

എത്തി‌ച്ചേരാന്‍

എത്തി‌ച്ചേരാന്‍

മൂന്നാറില്‍ നിന്ന് 22 കിലോമീറ്റര്‍ അകലെയായാണ് ആനയിറങ്കല്‍ ഡാം സ്ഥിതി ചെയ്യുന്നത്. മൂന്നാറില്‍ നിന്ന് ചിന്നക്കനാലില്‍ എത്തി അവിടെ നിന്ന് 7 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ഇവിടെ എത്തിച്ചേരാം. Read more about Anayirankal

Photo: Riyas Rasheed Ravuthar

07. കുണ്ടള ഡാം

07. കുണ്ടള ഡാം

കശ്മീരിലെ ഡാല്‍ തടാകത്തിലുള്ള ശിഖാരകള്‍ എന്നറിയപ്പെടുന്ന കുഞ്ഞന്‍ ബോട്ടില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ കുണ്ടളയില്‍ പോയാല്‍ മതി. മൂന്ന് പേര്‍ക്ക് പോകാവുന്ന ശിഖാര യാത്രയ്ക്ക് 350 രൂപയാണ് ഈടാക്കുന്നത്. കുണ്ടളയിലെ ശിഖാരയുടെ സാന്നിധ്യം ഈ സ്ഥലത്തിന് ദക്ഷിണ കശ്മീ എന്ന പേരും നേടിക്കൊടുത്തു. സഞ്ചാരികള്‍ക്കായി പെഡല്‍ ബോട്ടും തുഴ ബോട്ടും ഇവിടെ ലഭ്യമാണ്.
Photo: Riyas Rasheed Ravuthar

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

മൂന്നാറില്‍ നിന്ന് ടോപ്പ് സ്റ്റേഷനിലേക്കുള്ള റോഡിലൂടെ 20 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കുണ്ടളയില്‍ എത്തിച്ചേരാം

Photo: Riyas Rasheed Ravuthar

08. സണ്‍ മൂണ്‍ വാലി, മാട്ടുപ്പെട്ടി

08. സണ്‍ മൂണ്‍ വാലി, മാട്ടുപ്പെട്ടി

ആനമുടിയുടെ താഴ്വാരത്തായി സ്ഥിതി ചെയ്യുന്ന മാട്ടുപ്പെട്ടിയിലേക്ക് മൂന്നാറില്‍ നിന്ന് 13 കിലോമീറ്റര്‍ ആണ് ദൂരം. ഡാമും തടാകവുമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. അഞ്ച് പേര്‍ക്ക് കയറാവുന്ന സ്പീഡ് ബോട്ട് യാത്രയ്ക്ക് 600 രൂപയാണ് നിരക്ക്.
Photo Courtesy: Bimal K C

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

മൂന്നാറില്‍ നിന്ന് 13 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ മാട്ടുപെട്ടിയില്‍ എത്തിച്ചേരാം. Read more about Mattupetti

Photo Courtesy: http://www.kseb.in/

09. ബാണാസുര സാഗര്‍ ഡാം

09. ബാണാസുര സാഗര്‍ ഡാം

കബനി നദിയുടെ കൈവഴിയിലാണ് മനോഹരവും പ്രൗഢവുമായ ബാണാസുര സാഗര്‍ ഡാം സ്ഥിതിചെയ്യുന്നത്. 1979 ല്‍ ആരംഭിച്ച ബാണാസുര സാഗര്‍ പ്രൊജക്ടിന്റെ ഭാഗമായാണ് ബാണാസുര സാഗര്‍ ഡാം പണികഴിപ്പിച്ചത്. ബാണാസുര സാഗറിലെ ജല നിരപ്പ് താഴ്ന്നതിനാല്‍ ബോട്ട് സര്‍വീസ് ഇല്ല. 20 രൂപയാണ് ഡാം സന്ദര്‍ശിക്കാനുള്ള പ്രവേശന ഫീസ്. 50 രൂപ നല്‍കിയാല്‍ ഇലട്രിക്ക് കാറില്‍ ഡാം ചുറ്റി സഞ്ചരിക്കാം
Photo Courtesy: Vaibhavcho

എത്തിച്ചേരാ‌ന്‍

എത്തിച്ചേരാ‌ന്‍

കല്‍പ്പറ്റയില്‍ നിന്നും 21 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വയനാട്ടിലെ പ്രശസ്തമായ ബാണാസുര സാഗര്‍ ഡാമിലെത്താം. Read more about Banasura Sagar

Photo Courtesy: Vinayaraj

വിശദവിവരങ്ങള്‍ക്ക്

വിശദവിവരങ്ങള്‍ക്ക്

വിശദവിവരങ്ങള്‍ക്ക് KHDTCയുടെ ഈ വെബ്സൈറ്റ് സന്ദര്‍ശിക്കുക keralahydeltourism

Photo Courtesy: Anoop Joy

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X