Search
  • Follow NativePlanet
Share
» »കഥകളില്‍ മാത്രം വായിച്ചറിഞ്ഞ ക്രിസ്മസ് ടൗണുകള്‍! ക്രിസ്മസ് ആഘോഷം ഇങ്ങനെയുമുണ്ട്!

കഥകളില്‍ മാത്രം വായിച്ചറിഞ്ഞ ക്രിസ്മസ് ടൗണുകള്‍! ക്രിസ്മസ് ആഘോഷം ഇങ്ങനെയുമുണ്ട്!

ലോകത്തിലെ തന്നെ അറിഞ്ഞിരിക്കേണ്ട ക്രിസ്മസ് ടൗണുകളെ പരിചയപ്പെടാം...

ക്രിസ്മസ് ആഘോഷം പലര്‍ക്കും പല വിധത്തിലാണെങ്കിലും അതിലേറ്റവും പ്രചാരം ക്രിസ്മസ് ടൗണുകളിലേക്കുള്ള യാത്രകളാണ്. ക്രിസ്മസ് അലങ്കാരങ്ങള്‍ നിറഞ്ഞ മാര്‍ക്കറ്റുകളും വൈനും ക്രിസ്മസ് ട്രീയും സാന്‍റാക്ലോസും രാവും പകലും നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങളുമെല്ലാം ക്രിസ്മസ് മാര്‍ക്കറ്റുകളെ പ്രത്യേകതകയുള്ളതാക്കുന്നു. പാശ്ചാത്യ രാജ്യങ്ങളിലാണ് ക്രിസ്മസ് ടൗണുകള്‍ എന്ന ആശയം കൂടുതലായും കാണുവാന്‍ സാധിക്കുക. മിക്കയിടങ്ങളിലും താങ്ക്സ് ഗിവിങ് ദിനം മുതല്‍ തന്നെ ക്രിസ്മസ് മാര്‍ക്കറ്റുകള്‍ക്കും തുടക്കമാവും. ലോകത്തിലെ തന്നെ അറിഞ്ഞിരിക്കേണ്ട ക്രിസ്മസ് ടൗണുകളെ പരിചയപ്പെടാം...

 ടാവോസ്, ന്യൂ മെക്സിക്കോ

ടാവോസ്, ന്യൂ മെക്സിക്കോ

ക്രിസ്മസ് കാഴ്ചകള്‍ ഏറ്റവും മനോഹരമായി കാണുവാന്‍സാധിക്കുന്ന ഒരിടമാണ് ന്യൂ മെക്സിക്കോയിലെ ടാവോസ്. 12,000 അടി ഉയരത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന മഞ്ഞുമല തന്നെയാണ് ഇവിടുത്തെ ആകര്‍ഷണം. ഇവിടുത്തെ ക്രിസ്മസ് അലങ്കാരങ്ങള്‍ നേരിട്ട് കാണേണ്ട കാഴ്ച തന്നെയാണ്. പേപ്പറുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന പ്രത്യേകത തരം ദീപാലങ്കാരം ഇവിടെ മാത്രം കാണുവാന്‍ കഴിയുന്ന കാഴ്ചയാണ്. ക്രിസ്മസ് കാരോളും തീകത്തിച്ച് ചുറ്റുമിരുന്ന് തീ കായുന്നതും ചെറിയ ചെറിയ ഭവനങ്ങള്‍, സുഖകരമായ അന്തരീക്ഷം എല്ലാം ചേര്‍ന്നുള്ള ഇവിടുത്തെ ക്രിസ്മസ് ആഘോഷം അവസാനിക്കുന്നത് നൃത്തത്തോടുകൂടിയാണ്.

 വിയന്ന, ഓസ്ട്രിയ

വിയന്ന, ഓസ്ട്രിയ

ക്രിസ്മസ് ആഘോഷം എന്താണെന്നും അതിന്‍റെ മാന്ത്രികത എന്താണെന്നും മനസ്സിലാക്കുവാന്‍ പോയിരിക്കേണ്ട സ്ഥലമാണ് ഓസ്ട്രിയയിലെ വിയന്ന. മഞ്ഞും ക്രിസ്മസ് ലൈറ്റുകളും ആഘോഷങ്ങള്‍ നിറഞ്ഞ തെരുവുകളും അതു കണ്ടിരിക്കുവാന്‍ ചൂടു കാപ്പി പകരുന്ന കോഫീ ഷോപ്പുകളും എല്ലാം വിയന്നയിലുണ്ട്. യൂറോപ്പിലെ ഏറ്റവും മികച്ച ക്രിസ്മസ് ടൗണാണ് വിയന്ന. സോസേജും പേസ്ട്രിയുമെല്ലാമുള്ള രുചികള്‍ മാത്രം പരീക്ഷിക്കാതെ നഗരത്തിലേക്കിറങ്ങി കാണുവാന്‍ നിരവധി കാഴ്ചകള്‍ ഇവിടെയുണ്ട്. സ്നോ ഗ്ലോബ് മ്യൂസിയം, പാരമ്പര്യവും ആധുനികതയും ഒരുപോലെ സമ്മേളിക്കുന്ന ദേവാലയങ്ങള്‍, അങ്ങനെ നിരവധി കാഴ്ചകള്‍.

വുഡ്സ്റ്റോക് വെര്‍മോണ്ട്

വുഡ്സ്റ്റോക് വെര്‍മോണ്ട്

വെര്‍മോണ്ടിലെ വുഡ്സ്റ്റോക് ക്രിസ്മസ് ആഘോഷങ്ങളിലെ വ്യത്യസ്തത പരീക്ഷിച്ചറിയുവാന്‍ പറ്റിയ മറ്റൊരു സ്ഥലമാണ്. ക്രിസ്മസ് കാലത്ത് പതിവിലും ഇരട്ടി ഓജസ്സില്‍ ഉണരുന്ന നഗരം പകരുന്നത് വ്യത്യസ്തമായ ക്രിസ്മസ് വൈബുകളാണ്. വുഡ്സ്റ്റോക് വാസില്‍ വീക്കെന്‍ഡ് ആന്‍ഡ് ക്രിസ്മസിനോട് ചേര്‍ന്ന പ്രധാന ആഘോഷം. നഗരത്തിന്റെ ചരിത്രവുമായി ചേര്‍ന്നതാണ് ഇവിടുത്തെ ക്രിസ്മസ് ആഘോഷങ്ങള്‍. സ്പൈസി വാസില്‍ പഞ്ചും നുണ‍ഞ്ഞിരുന്ന് കാരോളുകള്‍ കേള്‍ക്കുന്നതും ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കാളികളാകുന്നതുമെല്ലാം ഇവിടെ വളരെ രസകരമായ അനുഭവങ്ങളാണ്.

 ബ്രൂഗസ്, ബെല്‍ജിയം

ബ്രൂഗസ്, ബെല്‍ജിയം

നാടോടിക്കഥകളില്‍ കാണുന്ന തരത്തിലുള്ള ക്രിസ്മസ് ആഘോഷം നേരിട്ടു കാണണമെങ്കില്‍ ബെല്‍ജിയത്തിലെ ബ്രൂഗസിലേക്ക് പോകാം. കനാലുകളും കുതിരപ്പാതകളും നിറഞ്ഞ വീഥികളും പ്രസിദ്ധമായ ബെല്‍ജിയം ചോക്ലേറ്റ് ലഭിക്കുന്ന ഷോപ്പുകളും ബ്രൂഗസിന്‍റെ പ്രത്യേകതയാണ്. മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളും പ്രത്യേക രീതിയില്‍ അലങ്കരിച്ചിരിക്കുന്ന കെട്ടിടങ്ങളും ഫഴയ മാതൃകകളും എല്ലാം ചേരുമ്പോള്‍ ഇവിടം ഒരു നാടോടിക്കഥാ കേന്ദ്രം തന്നെയായി മാറും.

 ന്യൂ യോര്‍ക്ക്

ന്യൂ യോര്‍ക്ക്

അമേരിക്കയിലെ ക്രിസ്മസ് ആഘോഷങ്ങളില്‍ മാറ്റിനിര്‍ത്തുവാന്‍ സാധിക്കാത്ത സ്ഥാനമാണ് യൂറോപ്പിനുള്ളത്. ലോകത്തിലെ മികച്ച ക്രിസ്മസ് ഡെസ്റ്റിനേഷനുകളില്‍ ഒന്നാണ് ന്യൂ യോര്‍ക്ക്. നഗരത്തിലെ പരമ്പരാഗത ക്രിസ്മസ് ആഘോഷങ്ങളില്‍ ഉള്‍പ്പെടുന്ന റോക്ക് ഫെല്ലര്‍ സെന്‍ററും സെന്‍ട്രല്‍ പാര്‍ക്കിലെ ഐസ് സ്കേറ്റിങ്ങും ഫിഫ്ത് അവന്യുവിലെ ജനാലകളിലെ അലങ്കാരങ്ങളും എല്ലാം ചേരുന്നതാണ് ന്യൂ യോര്‍ക്ക് ആഘോഷങ്ങള്‍. ഇത് കൂടാതെയാണ് ക്രിസ്മസ് മാര്‍ക്കറ്റുകളും നഗരങ്ങളിലെ അലങ്കാരങ്ങളും വെടിക്കെട്ടുകളും ക്രിസ്മസ് വില്ലേജുകളുമെല്ലാം.

ലണ്ടന്‍, ഇംഗ്ലണ്ട്

ലണ്ടന്‍, ഇംഗ്ലണ്ട്

യൂറോപ്യന്‍ ക്രിസ്മസ് ആഘോഷങ്ങളുടെ പാരമ്പര്യവും തനിമയും നേരിട്ട് അറിയണമെങ്കില്‍ സന്ദര്‍ശിക്കേണ്ട നഗരം ലണ്ടനാണ്. ഒരു നഗരം മുഴുവന്‍ ക്രിസ്മസ് ആഘോഷങ്ങളെ സ്വീകരിക്കുന്നതും അതിനായി ഒരുങ്ങുന്നതും ഇവിടെ കണ്ടറിയേണ്ടതു തന്നെയാണ്. ഹൈഡ പാര്‍ക്കിലെ വിന്‍റര്‍ വണ്ടര്‍ലാന്‍ഡും ഫൂഡ് ഫെസ്റ്റിവലുകളും ആഘോഷങ്ങളും അലങ്കാരങ്ങളും ഇവിടെ കാണാം. നഗരം മുഴുവന്‍ ആഘോഷത്തില്‍ മുങ്ങി നില്‍ക്കുകയാണോ എന്നു തോന്നിപ്പിക്കുന്ന തരത്തിലാണ് ഇവിടുത്തെ അലങ്കാരങ്ങളുള്ളത്.

ന്യൂറംബര്‍ഗ്, ജര്‍മ്മനി

ന്യൂറംബര്‍ഗ്, ജര്‍മ്മനി

ജര്‍മ്മനിയിലെ എന്നല്ല, ലോകത്തിലെ തന്നെ ഏറ്റവും പഴയ ക്രിസ്മസ് ടൗണുകളില്‍ ഒന്നാണ് ജര്‍മ്മനിയിലെ ന്യൂംറംബര്‍ഗ്. വര്‍ഷത്തില്‍ എപ്പോള്‍ ചെന്നാലും ഒരു പഴമയുമായി സ്വീകരിക്കുന്ന ന്യൂറംബര്‍ഗ് ക്രിസ്മസ് ആക്റ്റിവിറ്റികള്‍ക്കും പ്രസിദ്ധമാണ്. നഗരത്തിന്റെ പഴമയെ അറിയുവാന്‍ പറ്റിയ പല കാര്യങ്ങളും ഇവിടെയുണ്ട്.

ക്യുബെക് സിറ്റി, കാനഡ

ക്യുബെക് സിറ്റി, കാനഡ

400 വര്‍ഷത്തോളം പഴക്കമുള്ള കനേഡിയന്‍ നഗരമായ ക്യുബെക് ക്രിസ്മസിന്റെ യഥാര്‍ത്ഥ റൊമാന്‍സ് കാണിച്ചു തരുന്ന ഇടമാണ്. ദേവാലയങ്ങളും കെട്ടിടങ്ങളുമെല്ലാം അലങ്കാരങ്ങളാല്‍ നിറഞ്ഞ് ആഘോഷിക്കുന്ന കാഴ്ച ഇവിടെ കാണാം. യൂറോപ്യന്‍ ചായ്വോടെ ക്രിസ്മസ് ആഘോഷിക്കുന്ന കനേഡിയന്‍ നഗരം കൂടിയാണിത്.

 വത്തിക്കാന്‍ സിറ്റി

വത്തിക്കാന്‍ സിറ്റി

വിശ്വാസത്തിലും ഭക്തിയിലും ഊന്നിയുള്ള ക്രിസ്മസ് ആഘോഷമാണ് വത്തിക്കാനിലേക്. എല്ലാ വഴികളും റോമിലേക്ക് എന്നു പറയുന്നതുപോലെ ക്രിസ്മസ് കാലം ഇവിടെ തീര്‍ത്ഥാടനത്തിന്‍റെയും ആഘോഷത്തിന്‍റെയും സമയമാണ്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും ഈ സമയത്ത് വിശ്വാസികള്‍ വത്തിക്കാനിലേക്ക് ഒഴുകിയെത്തും. സെന്‍റ് പീറ്റേഴ്സ് ബസലിക്കയിലെ ക്രിസ്മസ് പാതിരാ കുര്‍ബാനയില്‍ സംബന്ധിക്കണമെന്ന് ആഗ്രഹിക്കാത്ത വിശ്വാസികള്‍ കാണില്ല.

സാബെര്‍ഗ്, ക്രോയേഷ്യ

സാബെര്‍ഗ്, ക്രോയേഷ്യ

യൂറോപ്പിലെ ഏറ്റവും മികച്ച ക്രിസ്മസ് മാര്‍ക്കറ്റുകളില്‍ ഒന്നാണ് ക്രൊയേഷ്യയിലെ സാബെര്‍ഗ്. കല്ലുകള്‍ പതിപ്പിച്ച നടപ്പാതകളും മിനാരങ്ങളും അമ്പരപ്പിക്കുന്ന സംസ്കാരവും ഫൂഡ് സ്റ്റാളുകളും ഇവിടുത്തെ പ്രത്യേകതയാണ്. ആഘോഷങ്ങളും ലൈറ്റുകളും അലങ്കാരങ്ങളും എല്ലാമായി വ്യത്യസ്തമായ അന്തരീക്ഷമാണ് ഇവിടുത്തെ ആഘോഷങ്ങള്‍ക്കുള്ളത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+