Search
  • Follow NativePlanet
Share
» »സന്തോഷമുള്ള, ചിരിക്കുന്ന മനുഷ്യരുടെ നാട്.. ആറാമതും സന്തോഷമുള്ള രാജ്യമായി തിരഞ്ഞെടുത്തപ്പെട്ട ഇടം

സന്തോഷമുള്ള, ചിരിക്കുന്ന മനുഷ്യരുടെ നാട്.. ആറാമതും സന്തോഷമുള്ള രാജ്യമായി തിരഞ്ഞെടുത്തപ്പെട്ട ഇടം

ലോകത്തെ ഏറ്റവും സന്തോഷമുള്ള ജനത വസിക്കുന്നതെവിടെ എന്ന ചോദ്യത്തിനുത്തരം വർഷങ്ങളായി വിട്ടുകൊടുക്കാത്ത ഒരു രാജ്യമുണ്ട്. 2023 ലും ഒരു വ്യത്യാസവും സംഭവിച്ചിട്ടില്ല. ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി വീണ്ടും ഫിൻലൻഡ് തന്നെ തിരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായി ആറാം വർഷവും ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യവും ജനതകളുമാ.ി ഫിന്‍ലൻഡ് മാറി. യുണൈറ്റഡ് നേഷൻസ് സുസ്ഥിര വികസന സൊല്യൂഷൻസ് നെറ്റ്‌വർക്ക് ആണ് വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് ഓരോ വർഷവും പുറത്തുവിടുന്നത്.

Happiest countries

150ൽ അധികം രാജ്യങ്ങളിൽ നിന്നുള്ള പട്ടികയെ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയിരിക്കുന്ന റിപ്പോർട്ടിൽ തങ്ങളുടെ ജീവതത്തെക്കുറിച്ച് ജനങ്ങളുടെ അവലോകലം, നെഗറ്റീവും പോസിറ്റീവുമായ കാര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങൾ കണക്കിലെടുത്താണ് പട്ടിക തയ്യാറാക്കിയിട്ടുള്ളത്.

ഫിൻലൻഡ്

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമാണ് ഫിൻലൻഡ്. പടിഞ്ഞാറൻ യൂറോപ്പിൻറെ ഭാഗമായ ഫിൻലൻഡ് ജീവിക്കുവാനും ജോലി ചെയ്യുലാനും പറ്റിയ രാജ്യം കൂടിയാണ്. മികച്ച ജീവിതനിലവാരവും കുടുംബമായി ജാവിക്കുവാനുള്ള സൗകര്യങ്ങളും ലിംഗസമത്വവും ഈ രാജ്യം ഉറപ്പ് നല്കുന്നു. സുരക്ഷിതത്വത്തിന്റെ കാര്യത്തിലും മുന്നിൽ നിൽക്കുന്ന ഇവിടം യൂറോപ്യൻ വിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുക്കുവാൻ പറ്റിയ രാജ്യം കൂടിയാണ്. ഹെൽസിങ്കിയാണ് ഫിന്‌‍ലൻഡിന്റെ തലസ്ഥാനം.

 Happiest countries in the world

PC:apio Haaja

ഡെന്മാർക്ക്

2023 ലെ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളിൽ രണ്ടാം സ്ഥാനമാണ് ഡെന്മാർക്ക് നേടിയത്. വടക്കന്‍ യൂപ്പിന്റെ തന്നെ ഭാഗമാണ് ഡെന്മാർക്കും. ലോകത്തിലെ ഏറ്റവും മികച്ച പ്രകൃതി സൗഹൃദ രാജ്യങ്ങളിലൊന്നായി അറിയപ്പെടുന്ന ഇവിടം എല്ലാ കാര്യങ്ങളിലും ഏറ്റവും മുൻതൂക്കം നല്കുന്നത് സന്തോഷത്തിനു തന്നെയാണ്. ഭരണഘടനാനുസൃത രാജവാഴ്ചയാണ് ഇന്നും ഇവിടെ നിലനിൽക്കുന്നത്. മികച്ച വിദ്യാഭ്യാസം, ജീവിതനിലവാരം എന്നിവയും ഡെന്മാര്‍ക്കിന്‍റെ പ്രത്യേകതയാണ്.
കോപ്പൻഹേഗൻ ആണ് ഡെന്മാർക്കിന്റെ തലസ്ഥാനം

 Happiest countries in the world
PC:Nick Karvounis

ഐസ്ലൻഡ്

2023 ലെ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളിൽ മൂന്നാം സ്ഥാനമാണ് ഐസ്ലൻഡ് നേടിയത്.
നോർഡിക് രാജ്യമായ ഐസ്ലൻഡ് ഒരു ദ്വീപ് രാഷ്ട്രമാണ്. ആർട്ടിക്കിനോട് ചേർന്നു കിടക്കുന്ന ഇവിടുത്തെ ഭൂപ്രകൃതിയും കാലാവസ്ഥയുമെല്ലാം മറ്റിടങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമാണ്. തീയുടെയും ഐസിന്റെയും നാട് എന്നാണ് ഇവിടം അറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളിലൊന്നായ ഇവിടെ കുറ്റകൃത്യ നിരക്കും വളരെ കുറവാണ്,
റെയ്ക്ജാവിക് ആണ് ഐസ്ലന്‍ഡിന്‍റെ തലസ്ഥാനം.

 Happiest countries in the world

ഇസ്രായേൽ

മധ്യ പൂർവ്വേഷ്യൻ രാജ്യമായ ഇസ്രായേലാണ് ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളിൽ നാലാം സ്ഥാനം നേടിയത്. വിവിധ മതങ്ങള്‍ വിശുദ്ധമായി കാണുന്ന ഇവിടം ബൈബിളിലും മറ്റു മതഗ്രന്ഥങ്ങളിലും പരാമർശിക്കപ്പെട്ടിട്ടുമുണ്ട്. മെഡിറ്ററേനിയൻ കടൽത്തീരത്ത് സ്ഥിതി ചെയ്യുന്ന ഇസ്രായേൽ വാഗ്ദത്ത ഭൂമി എന്നാണ് അറിയപ്പെടുന്നത്. ലോകത്തിൽ ഏറ്റവും കൂടുതൽ മ്യൂസിയം സ്ഥിതി ചെയ്യുന്ന ഇവിടം സമ്പന്നമായ ചരിത്രവും പൗതൃകവുമുള്ള നാട് കൂടിയാണ്.
ജറുസലേം ആണ് ഇസ്രായേലിന്‍റെ തലസ്ഥാനം

 Happiest countries in the world

നെതർലാൻഡ്

വടക്കൻ യൂറോപ്പിന്റെ ഭാഗമായ നെതർലൻഡ്സ് ആണ് ലോകത്തിലെ ഏറ്റവും സന്തോഷമുള്ള അഞ്ചാമത്തെ രാഷ്ട്രം. ട്യൂലിപ് പുഷ്പങ്ങളുടെയും കാറ്റാടി യന്ത്രങ്ങളുടെയും കനാലുകളുടെയം നാടാണ് നെതർലൻഡ്. യൂറോപ്പിലെ ഏറ്റവും താഴ്ന്ന പ്രദേശങ്ങളിലൊന്നാണിത്.
ആംസ്റ്റർഡാം ആണ് നെതർലൻഡിന്‍റെ തലസ്ഥാനം.

 Happiest countries in the world

സ്വീഡൻ

സ്കാൻഡിനേവിയൻ രാജ്യമായ സ്വീഡൻ സന്തോഷമുള്ള ആറാമത്തെ രാജ്യമാണ്. ൾനാടൻ തടാകങ്ങളും ഹിമപാളികളുള്ള പർവതങ്ങളും തീരദേശ ദ്വീപുകളും ആണ് സ്വീഡന്റെ പ്രത്യേകത. രാജ്യത്തിന്‍റെ രണ്ടിൽ മൂന്നു ഭാഗവും വനമാണ്. യൂറോപ്യൻ യൂണിയനിലെ ഏറ്റവും വലിയ രാജ്യങ്ങളിലൊന്നായ സ്വീഡൻ അതിന്റെ പച്ചപ്പിന് എന്നും പ്രസിദ്ധമാണ്.
സ്റ്റോക്ക്ഹോം ആണ് സ്വീഡന്‍റെ തലസ്ഥാനം.

 Happiest countries in the world

ബാക്കി രാജ്യങ്ങള്‍
നോർവെ (7-ാം സ്ഥാനം), സ്വിറ്റ്സർലൻഡ് (8-ാം സ്ഥാനം), ലക്സംബർഗ് (9-ാം സ്ഥാനം),
ന്യൂ സീലാൻഡ് (10-ാം സ്ഥാനം) എന്നിങ്ങനെയാണ് ആദ്യ പത്തിൽ വരുന്ന ബാക്കി രാജ്യങ്ങൾ. ഓസ്ട്രിയ (11-ാം സ്ഥാനം), ഓസ്ട്രേലിയ (12-ാം സ്ഥാനം), കാനഡ (13-ാം സ്ഥാനം) അയർലൻഡ് (14-ാം സ്ഥാനം), യുണൈറ്റഡ് സ്റ്റേറ്റ്സ് ( (15-ാം സ്ഥാനം) എന്നിവയാണ് മറ്റു രാജ്യങ്ങൾ.

 Happiest countries in the world

ഇന്ത്യയും സന്തോഷവും

പട്ടികയിൽ 125-ാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. നേപ്പാൾ, ചൈന, ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്താൻ തുടങ്ങി രാജ്യങ്ങൾക്കു താഴെയാണ് ഇന്ത്യയുള്ളത്. ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഏറ്റവും അവസാനം ഉള്ളത് അഫ്ഗാനിസ്ഥാൻ ആണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: world interesting facts
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+